എന്റെ കൂട്ടുകാരിയുടെ ഈറനണിഞ്ഞ കണ്ണുകളോട് ...അവളുടെ വിരല്‍ തുമ്പില്‍ മരവിച്ചു പോയ സ്നേഹത്തിന്‍റെ സാന്ധ്വന സ്പര്‍ശങ്ങളിലേക്ക് ...എന്‍റെ മനസ്സിലെപ്പോഴും എനിക്കുപോലും അറിയാത്ത ഒരു നൊമ്പരം ഞാന്‍ സൂക്ഷിക്കുന്നുണ്ട് ...ആ നൊമ്പരത്തിന്‍റെ കാരണം ഞാന്‍ അന്വേഷിക്കാറില്ല ...ഒരിക്കലും അന്വേഷിക്കുകയുമില്ല ..ചിലപ്പോള്‍ എന്തിനെന്നില്ലാതെ കണ്ണ് നിറയും ...അപ്പോള്‍ ഞാനെന്‍റെ കണ്ണുകളോട് പറയും ....മിഴികളെ നിറഞ്ഞു ഒഴുകു ....മതിയാവോളം ...എന്നിട്ടങ്ങനെ ഇരിക്കും ...ഒറ്റയ്ക്ക് ...അടര്‍ന്നു വീഴുന്ന നീര്‍മണികളെ ഞാന്‍ നോക്കാറില്ല ...എല്ലാമറിയുന്ന ഭൂമിയുടെ ഹൃദയത്തിന്‍റെ ആഴങ്ങളിലേക്ക് .....
മനസിന്‍റെ വിങ്ങലുകളോതുക്കി , ഇടറുന്ന വാക്കുകള്‍ മുറിഞ്ഞു പോകാതെ അവള്‍ പറഞ്ഞ കഥ ...വേണമെങ്കില്‍ എനിക്കവഗണിക്കാം ....നമ്മളൊക്കെ സാധാരണ ചെയ്യുന്ന പോലെ എല്ലാം കേട്ടിട്ടു ഒരു മൂളലില്‍ ഒതുക്കി വിഷയം മാറ്റാമായിരുന്നു....പക്ഷെ ...എല്ലാം ശരിയാകണം... ഇന്ന് ഞാന്‍ എന്നെ ഒരിക്കലും കൈവിടാത്ത ജഗദീശ്വരനോട് നിനക്കു വേണ്ടി പ്രാര്‍ഥിക്കുന്നു ....9 വര്‍ഷങ്ങളിലെ വേദനകള്‍ 9 സെക്കണ്ടുകലാക്കി മാറ്റുവാന്‍ ജഗദീശ്വരന് കഴിയും ...
നനഞ്ഞ മേഘങ്ങള്‍ പെയ്യതൊഴിയുന്ന ഒരു സന്ധ്യയില്‍ ഘിന്നയായ രാത്രിയുടെ മൌനത്തിലേക്ക് അവളുടെ ഓര്‍മ്മകള്‍ ഇല്ലാതെയാകാം ...പക്ഷെ എനിക്ക് തോന്നി , അടുത്ത പ്രഭാതത്തിലെ സുന്ദരമായ കാഴ്ചകളിലേക്ക് ആ പക്ഷിക്കൂട്ടില്‍ അവളുടെ കുഞ്ഞുങ്ങളുടെ ചാരെ അവളുണ്ടാകണമെന്നു ...അത് കൊണ്ട് അവളുടെ കഥ കേട്ടിരുന്നു ...15 വര്‍ഷങ്ങള്‍ക്കു ശേഷം ... അവളെ വീണ്ടും കണ്ടു ...പ്രസരിപ്പുള്ള തെളിഞ്ഞ അവളുടെ മുഖത്ത് പെയ്യാന്‍ വിതുമ്പി നില്‍കുന്ന വര്‍ഷ മേഘങ്ങളേ ഞാന്‍ കണ്ടില്ല ...എങ്കിലും ...ഞാനറിയുന്നു ...എല്ലാം ...പറയാതെ നീ പറഞ്ഞതൊക്കെയും ...എങ്കിലും എന്‍റെ കൂട്ടുകാരി ....നിന്‍റെ ലോകം എനിക്കന്യമാണ് ...ഞാനീ ലോകത്തിന്‍റെ ഏതു മൂലയിലായാലും ....നീ ഒറ്റപെടുന്നു എന്ന് തോന്നുമ്പോള്‍ ...കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു എന്ന് തോന്നുമ്പോള്‍ ..ഈ പഴയ ചങ്ങാതിയെ വിളിക്കുവാന്‍ മറക്കരുത് ....ഞാനുണ്ടാകും നിന്‍റെ അരികില്‍ ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ