എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Kochi - New Delhi - London, Kerala, India
ഞാന്‍ ഒരു നുണയനാണ്. ഞാനൊരു ഉപചാപകനാണ്, ഞാന്‍ ധിക്കാരിയും അഹങ്കാരിയുമാണ് ഒപ്പം ഞാന്‍ തന്നിഷ്ട്ടക്കാരനും ഗര്‍വിഷ്ട്ടനുമാണ്...പിന്നെ തലക്കനമുള്ളവനും ആരോട് എന്ത് എപ്പോള്‍ പറയണമെന്ന് അറിയാത്തവനുമാണ്....ഇതെല്ലാം കൂടി ചേരുമ്പോള്‍ അശോക്‌ സദനാകുന്നു....ഇതാണ് എന്നെ ദൂരെ നിന്നു നോക്കിക്കാണുന്നവരുടെ അഭിപ്രായം. എന്നാല്‍ എന്നെ അടുത്തറിയുന്നവര്‍ വളരെ കുറച്ചു പേര്‍ മാത്രമാണ്. അത് കൊണ്ട് ഊഹാപോഹങ്ങളാണ് നിലവിലുള്ളത്. ഇനി ഞാന്‍ എന്നെ കുറിച്ച് പറയുകയാണെങ്കില്‍ നല്ലവരില്‍ നല്ലവനും ചീത്തവരില്‍ ചീത്തവനുമാണ് ഞാന്‍. മേല്‍പ്പറഞ്ഞ എല്ലാത്തിന്‍റെയും ചെറിയ അംശങ്ങള്‍ എന്നില്‍ കണ്ടേക്കാം..എന്നാല്‍.... ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്നവരോട് ഞാന്‍ അതിഭീകരമായി തന്നെ പ്രതികരിക്കാറുണ്ട്...വിട്ടു കൊടുക്കാറില്ല ഞാന്‍..അതേത് പോലീസായാലും കൊള്ളാം.അതിന്‍റെ പേരില്‍ ചില്ലറ പ്രശ്നങ്ങളല്ല ഞാന്‍ നേരിട്ടിട്ടുള്ളത്...മതപരമായ എന്‍റെ കാഴ്ചപ്പാടുകള്‍ ചിലര്‍ക്കൊക്കെ അറിയാമെങ്കിലും അതൊന്നു കൂടെ വ്യക്തമാക്കട്ടെ. "മതം" എന്നാല്‍ അഭിപ്രായം എന്നൊരു അര്‍ഥം കൂടിയുണ്ടല്ലോ? ഏതായാലും മതത്തെ വ്യഭിച്ചരിക്കുന്നവരുടെ കൂട്ടത്തില്‍ പെടില്ല ഞാന്‍. എനിക്ക് മതമില്ല. പക്ഷെ ഞാന്‍ ഈ പ്രപഞ്ചത്തിന്‍റെ സൃഷ്ട്ടാവില്‍ വിശ്വസിക്കുന്നു. അതിനെ കൃഷ്ണനെന്നോ, അല്ലാഹുവെന്നോ , ക്രിസ്തുവെന്നോ വിളിക്കാം.

2010 സെപ്റ്റംബർ 24, വെള്ളിയാഴ്‌ച

അവാര്‍ഡ്‌, പുരസ്ക്കാരം.....സമ്മാനം....

അവാര്‍ഡ്‌, പുരസ്ക്കാരം.....സമ്മാനം....എയ്യ്!! അത് വേണ്ട...കൂട്ടത്തില്‍ അല്പം ഗൌരവ സ്വഭാവമുള്ളതു അവാര്‍ഡ്‌ എന്ന പ്രയോഗം തന്നെ.... ഇതിനു മുന്‍പ് കിട്ടിയ അവാര്‍ഡുകള്‍ ഞാന്‍ ചെയ്യ്ത സിനിമക്കും പിന്നെ ശില്‍പ്പത്തിനുമായിരുന്നു. കണ്ടോ ...എത്ര എളുപ്പത്തില്‍ ഞാന്‍ എനിക്ക് കിട്ടിയ അവാര്‍ഡുകളെ പറ്റി പറഞ്ഞൊപ്പിച്ചു?...ഈ വിദ്യ ഞാന്‍ പഠിച്ചത് ഓരോ മേഖലയില്‍ പ്രമുഖന്മാരായ ചില വ്യക്തികളില്‍ നിന്നാണ്. അവരിങ്ങനയെ കാര്യങ്ങള്‍ അവതരിപ്പിക്കു.

അങ്ങനെ ഇത്തവണ എന്‍റെ കഥക്കും അവാര്‍ഡ്‌ ലഭിച്ചു. ശില്‍പ്പകല, സംഗീതം (അതിനു പലതവണ സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട്), സോഫ്റ്റ്‌വെയര്‍, ടു. ഡി ആനിമേഷന്‍, വെബ് സൈറ്റ് നിര്‍മ്മാണം, സിനിമ അങ്ങനെ ഞാന്‍ പലതിലും പയറ്റുന്നുണ്ട്. ദാ ഇങ്ങനെ ചിലപ്പോഴൊക്കെ ചില സമ്മാനങ്ങളും കിട്ടാറുണ്ട്...പക്ഷെ അപ്പോഴൊക്കെ എന്നിലെ ഞാന്‍ എന്നെ ഓര്‍മ്മപ്പെടുത്തുന്നു...ഞാനൊരു നല്ല മകനായിരുന്നില്ല, സഹോദരനായിരുന്നില്ല...അതോ എന്‍റെ അമ്മയും സഹോദരങ്ങളും അടങ്ങുന്ന അവാര്‍ഡ്‌ കമ്മിറ്റി എന്‍റെ പ്രകടനങ്ങള്‍ വിലയിരുത്തിയതിലെ അപാകതയാണോ?... അറിയില്ല.. എങ്കിലും എന്നിലെ ഞാന്‍ പറയുന്നു...ഞാന്‍ നല്ല മകനും സഹോദരനും ആയിരുന്നില്ല. ഇപ്പോള്‍ ഭാര്യ പറയുന്നു ഞാന്‍ തരക്കേടില്ലാത്ത ഭര്‍ത്താവാണെന്ന്...പക്ഷെ എനിക്ക് നിസ്സംശയം പറയുവാന്‍ കഴിയും ഞാന്‍ ഒരു നല്ല അച്ഛനാണെന്ന്...(എന്‍റെ മകന്‍ സംസാരിക്കാന്‍ തുടങ്ങിയിട്ടില്ല...ഹ ഹ. ആഹ ...).

ലണ്ടന്‍ മലയാള സാഹിത്യ വേദിയുടെ കഥാ മല്‍സരത്തിന് ഞാനും ഒരു കഥ അയച്ചു "ഒരു കലാകാരന്‍റെ പട്ടട". ആ കഥയാണ് ഇപ്പോള്‍ സമ്മാനാര്‍ഹമായാത്. സമ്മാനത്തിന്‍റെ വലുപ്പമോ അവാര്‍ഡ്‌ തരുന്ന സംഘടനയുടെ പ്രതപത്തിലോ അല്ല കാര്യം...എന്നെ ഏറെ സന്തോഷിപ്പിക്കുന്നത് അവാര്‍ഡ്‌ നിര്‍ണ്ണയ കമ്മിറ്റിയിലെ ശ്രീ. കാക്കാനാടന്‍റെ സാന്നിധ്യമാണ്. ഞാന്‍ എഴുതിയ പൊട്ട വരികളിലൂടെ ആ മഹാനായ കഥാകാരന്‍റെ കണ്ണുകള്‍ അലസമായെങ്കിലും കടന്നു പോയി എന്നത് എനിക്കൊരു പുണ്യം തന്നെയാണ്...വരികളിലൂടെ ഞാന്‍ വരച്ച ചിത്രങ്ങള്‍ എത്ര മിഴിവുറ്റതായിരുന്നു എന്ന് അദ്ദേഹത്തിനെ അറിയൂ. അതോ പുതിയ എഴുത്തിന്‍റെ ശൈലിയില്‍ വേദനിച്ച് പരിതപ്പിച്ച്, എന്തെങ്കിലുമാകട്ടെ എന്ന് കരുതി തന്ന ദാനമാണോ എന്നും അറിയില്ല...അങ്ങനെയാകാതെയിരിക്കട്ടെ എന്ന് ഞാന്‍ കൊതിക്കുന്നു...റെയില്‍വേ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ഒരു പക്ഷെ കിതച്ചു കരി തുപ്പി നീങ്ങുന്ന മലയാള ഭാഷയുടെ അവസ്ഥ കണ്ട് മനസ്സില്ലാമനസ്സോടെ പച്ച കൊടി വീശിയതാകാനും മതി...

പക്ഷെ ഇപ്പോള്‍ എനിക്ക് ചെറുതല്ലാത്ത ഒരുന്മേഷം തോന്നുന്നു...കൂടുതല്‍ എഴുതുവാന്‍ പ്രചോദനം എവിടുന്നോ ലഭിക്കുന്നത് പോലെ...അക്ഷരങ്ങളോട് പണ്ടേ വല്ലാത്ത ഒരു പ്രണയമുണ്ടായിരുന്നു. ഇപ്പോള്‍ കഥക്ക് സമ്മാനം കിട്ടിയ കാര്യം കൊച്ചിയിലെ വീട്ടിലെ അമ്മയോട് പറഞ്ഞപ്പോള്‍ എട്ടാം വയസ്സില്‍ ആദ്യ കഥ എഴുതിയ കാര്യം അമ്മ ഓര്‍മ്മിപ്പിച്ചു..അറുപത്തിയാറ് വയസ്സിലും അമ്മയോര്‍ക്കുന്നു കുട്ടിയായിരുന്ന ഞാന്‍ എഴുതിയ കഥയുടെ പേരും അതിലെ കഥാപാത്രങ്ങളുടെ പേരും....പിടിതരാതെ വഴുതി മാറിയ അക്ഷരങ്ങള്‍ക്കൂട്ടി ഞാന്‍ കുഞ്ഞു പ്രായത്തിലെഴുതിയ കഥയുടെ പേര്....ഇങ്ങനെയായിരുന്നു...കൊരങ്ങനും കൊരങ്ങത്തിയും...(അമ്മ പറഞ്ഞത്) കഥയിലെ കഥാപാത്രങ്ങളായ കുരങ്ങന്മാര്‍ക്ക്‌ പേരിനോടൊപ്പം ഇനീഷ്യലുമുണ്ടായിരുന്നു .....കെ കേപാലനും കെ കേമതിയും ..(അമ്മ പറഞ്ഞത്) അന്നും അവാര്‍ഡ്‌ കിട്ടിക്കാണും... അമ്മയുടെ വക സ്നേഹത്തോടെ ഒരു മുത്തം. വെറുതെ കണ്ണ് നനഞ്ഞു. വളര്‍ന്നു വലുതായി ഞാന്‍ സ്വയം ഒരു കഥാപാത്രമായപ്പോള്‍ ഞാന്‍ കെട്ടിയ വേഷങ്ങള്‍ അല്‍പ്പം അതിര് കടന്നതായിപ്പോയി എന്നിപ്പോള്‍ മനസ്സിലാകുന്നു....

ഇനിയും എഴുതി മുഴുമിപ്പിചിട്ടില്ലാത്ത എന്‍റെ കഥ ബാക്കിയാകുന്നു....ആടി തീരാത്ത വേഷവും...പിന്നെ മുഖത്തെ മറയ്ക്കുന്ന ഈ ചായം, വേഷവും കഥയും തീര്‍ന്നാലും ബാക്കി നില്‍ക്കും...എന്‍റെ മുഖം എന്നേ എനിക്കന്യമായി..

2010 സെപ്റ്റംബർ 12, ഞായറാഴ്‌ച

ക്രിസ്ത്യന്‍ ബ്രദേഴ്സ് ലണ്ടന്‍ ഷൂട്ട്‌.



ക്രിസ്ത്യന്‍ ബ്രദേഴ്സ് ലണ്ടന്‍ ഷൂട്ട്‌.

ലൂവിഷാമിലെ ഹോട്ടല്‍ പ്രീമിയര്‍ 125 നമ്പര്‍ മുറിയിലിരുന്നു ഇന്ന് ബ്ലോഗില്‍ എന്തെഴുതും എന്ന് ലാപ്ടോപിനോട് രാത്രിയില്‍ ഒരു കറുത്ത കണ്ണടയും ഫിറ്റ്‌ ചെയ്യ്തു ഞാന്‍ ചോദിച്ചു. സോണി വയോ ഒന്ന് കണ്ണിറുക്കി പാസ്‌ വേര്‍ഡ് ചോതിച്ചു. എന്നിട്ട് പതിയെ പറഞ്ഞ് ആ കറുത്ത കണ്ണട ഊരിമാറ്റി കണ്ണുതുറന്നു നോക്ക് എന്നിട്ട് ഷൂട്ടിംഗ് വിശേഷങ്ങള്‍ എഴുതൂ. പതിവ് പോലെ ആള്‍ക്കാരെ കരിവാരി തേച്ചു എഴുതിക്കോ. വയോ തെല്ല് ദേഷ്യത്തോടെ പറഞ്ഞ്. ആഹ! ലാപ്പിനും മടുത്തോ എന്നെ? ശരിയാ രാത്രിയില്‍ ഞാനെന്തിനാ ഈ കണ്ണട വെച്ചിരിക്കുന്നത് ഊരിയേക്കാം. നോക്കുമ്പോള്‍ ഡസ്ക്ടോപ്പിലിരുന്നു കാവ്യയും ഞാനും എന്നെ നോക്കുന്നു. കൊള്ളാം എന്നാല്‍ പിന്നെ അങ്ങനെയാകട്ടെ....


രണ്ടു ദിവസമായി തൊണ്ട പണിമുടക്കിയത് മൂലം എന്‍റെ ഖനഘാംഭീര്യ സ്വരം അടഞ്ഞു പോയി. എന്നാലും എഴുതുന്നതിനു തൊണ്ട വേണ്ടല്ലോ.




ഒന്നാം ദിവസം.

സന്ധ്യ മോഹന്‍ വിളിച്ചത് പ്രകാരം ലണ്ടനിലെ ഷൂട്ടിങ്ങില്‍ പങ്കെടുക്കുവാന്‍ ഞാന്‍ തലേന്ന് രാത്രിയില്‍ തന്നെ നാഷണല്‍ എക്സ്പ്രസ്സ്‌ കോച്ചില്‍ ടികെറ്റ് ബുക്ക്‌ ചെയ്യുവാന്‍ ശ്രമിച്ചുവെങ്കിലും സൈറ്റില്‍ എന്തോ ചില തകരാറുകള്‍. കാലത്ത് തന്നെ ഷൂടിങ്ങിന് വേണ്ട തയ്യല്‍ക്കാരിയെ ഏര്‍പ്പാടാക്കി സന്ധ്യ മോഹനെ ഫോണില്‍ വിളിച്ചു നാളെ വന്നാല്‍ മതിയോ എന്ന് തിരക്കി. ഉടന്‍ എത്തണമെന്ന് കണിശം പറഞ്ഞതിനാല്‍ മെഗാ ബസ്സില്‍ സീറ്റ്‌ ബുക്ക്‌ ചെയ്യ്തു നേരെ വിട്ടു ലണ്ടനിലേക്ക്. വിക്ടോറിയ കോച്ച് സ്റ്റേഷനില്‍ എത്തുമ്പോള്‍ സമയം 3 അവിടുന്ന് ഹില്ലിംഗ്ഡാനിലേക്ക് ട്രെയിനില്‍ 1 മണിക്കൂര്‍ യാത്ര. ലൊക്കേഷനായ പാര്‍ക്ക്‌ വെ 10 - ല്‍ എത്തുമ്പോള്‍ 4 .15 . പിന്നെ ആര്‍ട്ട്‌ ടയറക്ടരുമായി ഹൃസ്വ സംഭാഷണം. വീടിനകത്ത് ദിലീപും കാവ്യയും ഇരുന്നു സംസാരിക്കുന്നു. ദിലീപിന് കൈ കൊടുത്തു കാവ്യയെ നോക്കി പുഞ്ചിരിച്ചു അകത്തെ മുറിയില്‍ സന്ധ്യ മോഹന്‍റെ അടുത്തേക്ക്.

പിന്നെ നാളേക്ക് വേണ്ട തയ്യാറെടുപ്പുകള്‍ എന്തൊക്കെയെന്നു വീണ്ടു ഡിസ്ക്കഷന്‍. പ്രൊഡ്യുസര്‍ സുബൈര്‍ ഇക്കയെയും പോക്കിരിരാജ ടയറക്ടരും തിരക്കഥകൃത്ത് ഉണ്ണിയെയും പിന്നെ മാഫിയ ശശിയെയും പരിചയപ്പെട്ടു നേരെ മാസ്റ്റര്‍ ടയറക്ടര്‍ ജോഷിയുടെ അടുത്തേക്ക്. അപ്പോഴേക്കും ഷൂട്ടിംഗ് പാക്‌ അപ്പ്‌ ആയി. ദിലീപും കാവ്യയും പുറത്തേക്ക് വന്നു. ഞാനും ദേവും ജോശുവയും കൂടി നേരെ ഹോടലിലേക്ക്

ബാക്കി നാളെ


ദിലീപിന് വേണ്ടി ബുക്ക്‌ ചെയ്യ്തിരുന്ന മുറിയിലായിരിന്നു ഞാനും ബിനോയിയും പിന്നെ സൌണ്ട് റെക്കോടിസ്റ്റ് ശശിയും കിടന്നത്. ഞങ്ങള്‍ ആ മുറി ഒക്കുപൈ ചെയ്യ്തത് കൊണ്ട് ദിലീപ് സിംഗിള്‍ റൂമിലേക്ക്‌ മാറി. അതിന്‍റെ പേരില്‍ ദിലീപ് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കിയില്ല. (പിറ്റേന്ന് ഞങ്ങള്‍ ദിലീപ് കിടന്ന മുറിയിലേക്ക് താമസം മാറ്റി). ഞാന്‍ നന്ദു പൊതുവാളിനോട് പ്രത്യേകം തിരക്കി ദിലീപിന് ബുദ്ധിമുട്ടായോ എന്ന്. ഇല്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.


ദിലീപിനെ സിനിമയില്‍ വരുന്നതിനു മുന്‍പേ എനിക്കറിയാം കാരണം ഞങ്ങള്‍ക്ക് സക്കീര്‍, മമ്മാലി എന്നിങ്ങനെ ചില പൊതു സുഹൃത്തുക്കളുണ്ടായിരുന്നു. അന്ന് ദിലീപ് മിമിക്രിയും ഒക്കെ ആയി നടന്നിരുന്ന കാലം. എന്നെ അദ്ദേഹം ഓര്‍ത്തിരിക്കുവാന്‍ വഴിയില്ല. സക്കീര്‍ ഇപ്പോള്‍ ലണ്ടനില്‍ സ്ഥിര താമസം. പഴയ പരിചയം, സുഹൃത്തുക്കള്‍ എന്നൊക്കെ പറഞ്ഞു ദിലീപിനെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. മാത്രമല്ല ഗൌരവമുള്ള ഒരകലം ഞാന്‍ സൂക്ഷിക്കുകയും ചെയ്യ്തു. ഡോക്യുമെന്‍ററികളും, ഷോട്ട് ഫിലിമും ഒക്കെയായി നടക്കുന്ന എനിക്ക് ഇതൊരു പുതിയ അനുഭവം. ലോക്കെഷനിലുള്ള എല്ലാവരെയും ഞാന്‍ എന്നെ കൊണ്ടാകുന്നത് പോലെ സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യ്തു. അത് ക്യാമറ എക്യുപ്മെന്‍റ് എടുക്കുന്നത് മുതല്‍ കാറ്റേറിംഗ് വരെ ചെയ്യ്തു. ഒരു ദിവസം ദിലീപിന് ഭക്ഷണം റൂമില്‍ കൊണ്ട് കൊടുത്തു. ലോക്കെഷനിലുള്ള മലയാളികളില്‍ എന്നെ ശരിക്കറിയാവുന്നവര്‍ അമ്പരപ്പോടെ നോക്കി. സ്വന്തം ഭക്ഷണം പോലും എടുത്തു കഴിക്കാത്ത ഞാന്‍ അത് ചെയ്യുന്നത് കണ്ടിട്ട്. കാരണം ലണ്ടനില്‍ നമ്മുടെ പ്രിയ താരങ്ങളും ടയരക്ടര്‍മാരും എത്തുമ്പോള്‍ അവരെ നല്ല പോലെ സ്വീകരിക്കേണ്ടത് കലയെ സ്നേഹിക്കുന്ന ഒരുവന്‍ എന്ന നിലയില്‍ എന്‍റെ കടമയായി തോന്നി. അവിടെ ഈഗോയില്ല...

ഷൂട്ടിംഗ് തുടങ്ങുന്നതിന്‍റെ തലേ ദിവസം ലൂടനില്‍ വെച്ച് രാത്രി കാറിടിക്കുകയും പിന്നെ പോലീസ് സ്റ്റേഷനില്‍ പോയി പരാതികൊടുത്തു വീണ്ടും ബാര്‍മിംഗ്ഹാം വരെ യാത്ര ചെയ്യ്തതിന്‍റെയും ഒക്കെ ക്ഷീണം എന്നെ വല്ലാതെ അലട്ടിയിരുന്നു. എങ്കിലും ഞാന്‍ എന്‍ജോയ് ചെയ്യ്തു ഓരോ ദിവസവും.

ജോഷി സര്‍ 7.30 ക്ക് തന്നെ റെടിയായി റിസേപ്ഷനില്‍ ഇരിപ്പുണ്ടായിരുന്നു. എല്ലാവരും ബസ്സില്‍ കയറിയതിനു ശേഷമാണ് ദിലീപും കാവ്യയും എത്തിയത്. (ഒരല്‍പം താര ജാടയുടെ ഭാഗമായാണോ ഈ വൈകല്‍ എന്ന് ഞാന്‍ സംശയിച്ചു). ഇതിനു മുന്‍പ് ഒരു ഹിന്ദി സിനിമയില്‍ വര്‍ക്ക്‌ ചെയ്യുവാന്‍ അവസരം കിട്ടിയപ്പോള്‍ ഷാരുഖ് ഖാന്‍റെയും മറ്റും കൃത്യനിഷ്ഠയും ഞാന്‍ കണ്ടിരുന്നു. ('സാലറി ഡേറ്റ്' എന്ന സിനിമ ചെയ്യ്തതിന്‍റെ പേരില്‍ ഞാന്‍ മാനേജരായി ജോലി ചെയ്യ്ത മള്‍ടി നാഷണല്‍ കമ്പനിയുമായി തെറ്റി പിരിയേണ്ടി വന്നു. കാരണം ആ സിനിമക്ക് നോക്കിയ - വിസ്ലിംഗ് വൂട്സ് അവാര്‍ഡ്‌ കിട്ടിയപ്പോള്‍ സിനിമയുടെ കോപ്പിറൈറ്റ് കമ്പനിക്ക് വേണമെന്ന് പറഞ്ഞായിരുന്നു തര്‍ക്കം. ഒടുവില്‍ ഞാന്‍ മുക്കാല്‍ ലക്ഷം മാസ ശമ്പളമുള്ള ആ ജോലി വലിച്ചെറിഞ്ഞു. മൂന്ന് ദിവസം മുംബൈയില്‍ അവാര്‍ഡ്‌ ഫങ്ക്ഷന്‍. അന്നാണ് ഫാറ ഖാന്‍, ഷാരൂഖ്‌ തുടങ്ങി കുറെ പേരെ പരിചയപ്പെട്ടത്‌. അന്ന് താമസം സൌണ്ട് റെക്കോടിസ്റ്റ് നകുല്‍ കംതെയുടെ കൂടെയായിരുന്നു.)

വൈകാതെ ബസ്സ്‌ ലോക്കെഷനിലേക്ക് പുറപ്പെട്ടു. ലണ്ടന്‍ ഐയും പരിസരവുമായിരുന്നു ഷൂട്ടിംഗ്. ഷൂട്ടിംഗ് നടക്കുമ്പോള്‍ കാവ്യയുടെ അച്ചനും അമ്മയും തൊട്ടടുത്തുള്ള ബസ്സ്‌ സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്നു. ഇടക്കവര്‍ക്ക് എന്തെങ്കിലും വേണോ എന്ന് ഞാന്‍ ചോതിച്ചു. ഞാന്‍ സ്ഥിരമായി റെഡ് ബുള്‍ കുടിക്കുന്നത് കണ്ടിട്ട് ചിലര്‍ എന്നെ റെഡ് ബുള്‍ അശോക്‌ എന്ന് വിളിച്ചു. കാവ്യയും ദിലീപും ചേര്‍ന്നുള്ള "ഇല്ല വിടില്ല പെണ്ണെ ...." എന്ന് തുടങ്ങുന്ന ഗാന രംഗ ചിത്രീകരണമായിരുന്നു നടന്നത്. കാവ്യ ഇടയ്ക്കു സമയം കിട്ടിയപ്പോള്‍ എന്‍റെ ഒപ്പം ഒരു ഫോട്ടോക്ക് പോസ് ചെയ്യ്തു. സുന്ദരിയായിരുന്നു കാവ്യ എങ്കിലും ശരീരം ഇനിയും സൂക്ഷിക്കുവാനുണ്ട് എന്ന് തോന്നുന്നു. ഒരു ശില്പി ആയതിന്‍റെ പേരില്‍ എനിക്കിങ്ങനെ ചില ദോഷങ്ങളുണ്ട്, ഞാനാ പെഴ്സ്പെക്ടീവിലെ കാര്യങ്ങള്‍ കാണൂ. ദിലീപ് നാട്ടിന്‍പുറത്തുള്ള ഒരു സാധാരണ ചെറുപ്പക്കാരനെ അനുസ്മരിപ്പിച്ചു. നൃത്തത്തെക്കുറിച്ചും പാട്ടിനെക്കുറിച്ചും ഞാന്‍ ഇവിടെ ഒന്നും എഴുതുന്നില്ല അത് സിനിമ കണ്ടു നിങ്ങള്‍ തന്നെ തീരുമാനിക്കുക.

ഇടയ്ക്കു മാഫിയ ശശി വന്നു സംഘട്ടന രംഗ ചിത്രീകരണത്തിനാവശ്യമായ ചില സാധനങ്ങള്‍ വാങ്ങുന്നതിനെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു. ഇടയ്ക്കു രണ്ടു പോലീസ്സുകാര്‍ വന്നു ലണ്ടനില്‍ സിനിമയുടെ കാര്യങ്ങള്‍ നോക്കുന്ന ജോഷ്വയോട് ഷൂട്ടിംഗ് സാന്ക്ഷന്‍ ലെറ്റര്‍ വാങ്ങി നോക്കി പോയി. അവര്‍ക്കറിയില്ലല്ലോ ഇത് ജോഷിയുടെയും, ദിലീപിന്‍റെയും ലാലേട്ടന്‍റെയും പടമാണെന്ന്. പലപ്പോഴും മഴ പെയ്യുമെന്ന് തോന്നിച്ചു.

ലണ്ടന്‍ മലയാള സാഹിത്യ വേദി റെജിയുടെ കോള്‍ വന്നു. സിനിമ പ്രവര്‍ത്തകര്‍ക്ക് സ്വീകരണം കൊടുക്കുവാന്‍ സഹായിക്കണമെന്ന് പറഞ്ഞ് ഒപ്പം യു.കെ മലയാളി.കോം ബാലഗോപാലും വിളിച്ചു വാര്‍ത്ത വേണമെന്നും പറഞ്ഞ്. (ലണ്ടനില്‍ എത്തിയപ്പോള്‍ ആദ്യമായി ഒരു ഫിലിം വര്‍ക്ക്ഷോപ് ചെയ്യുവാന്‍ അവസരം തന്നത് ബാലഗോപാലാണ്. കെന്‍റില്‍ ന്യൂ ബ്രോംപ്ട്ടന്‍ കോളേജിലായിരുന്നു ഒരു മാസത്തില്‍ കൂടുതല്‍ നീണ്ടു നിന്ന ആ വര്‍ക്ക്ഷോപ്).

വൈകുന്നേരം വീണ്ടും റൂമിലേക്ക്‌.

ദിനം മൂന്ന്

തലേന്ന് രാത്രി ഒരു പാട് വൈകിയാണ് ഉറങ്ങിയത്. ഇന്നലെത്തെ ബ്ലോഗ്‌ എഴുത്ത് കഴിഞ്ഞ് മറ്റു ചില കമ്പ്യുടര്‍ റിലേറ്റട് കാര്യങ്ങള്‍ കഴിഞ്ഞ് ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ സഹമുറിയന്‍ മറ്റൊരു സുഹൃത്തുമായ് വന്നു വെള്ളമടി തുടങ്ങി. പിന്നെ പതിവ് അഴ കൊഴ സംസാരങ്ങള്‍. എങ്കിലും രസമായിരിന്നു. വെളുപ്പിന് ഉണരുമ്പോള്‍ സഹമുറിയന്‍ ദിലീപിന്‍റെ കൊസ്ട്യുംസ് തേച് വടിയാക്കുന്നു.

പതിവ് പോലെ ബസ്സില്‍ കലാ സംവിധായകന്‍റെ ഭാണ്ഡം കയറ്റി വച്ച് (ഒപ്പം ഒരു വലിയ കുരിശും) ഞാന്‍ ബസ്സില്‍ കയറിയിരുന്നു. എന്‍റെ ജാകറ്റ് എടുത്തു കയ്യില്‍ പിടിക്കുവാന്‍ മടിയായത് കൊണ്ട് ഞാന്‍ പെട്ടി അങ്ങനെ തന്നെ എടുത്തു വണ്ടിയുടെ ലഗേജ് റൂമില്‍ നിക്ഷേപിച്ചു. ദിലീപും കാവ്യയും ജോഷി സാറും എല്ലാവരും കയറിയതിനു ശേഷം വണ്ടി നേരെ ബ്ലാക്ക് ഹീത്ത് ലക്ഷ്യമാക്കി നീങ്ങി. അവിടെ ആള്‍ സെയിന്‍സ് ചര്‍ച്ചിലായിരുന്നു ഷൂട്ടിംഗ്. ഞാനും ആര്‍ട്ട്‌ ഡയരക്ടര്‍ സുജിത്തും കൂടി കുരിശു പള്ളിക്ക് മുന്‍പില്‍ പിടിപ്പിക്കുവാന്‍ വേണ്ടി ശ്രമം തുടങ്ങി. അപ്പോഴാണ്‌ ജോഷി സാര്‍ കുരിശിന്‍റെ മൂട്ടില്‍ കുറച്ചു ചെടിയോ ഇലയോ എന്തെങ്കിലും വേണമെന്ന് പറഞ്ഞത്. പിന്നെ അതിനായി ഓട്ടം. ഇലകള്‍ സംഘടിപ്പിച്ചു ഫിക്സ് ചെയ്യ്തു കഴിഞ്ഞപ്പോള്‍ മെഴുകു തിരികള്‍ വേണമെന്ന് പറഞ്ഞു ....ഒടുവില്‍ അതും സംഘടിപ്പിച്ചു കരി പിടിപ്പിച്ചു കുരിശിനിരുവശവും സ്ഥാപിച്ചു. അപ്പോഴേക്കും ക്രൈന്‍ ഷോട്ടിനാവശ്യമായ സാമ്രഗ്രിക ളുമായി ആളെത്തി. സുന്ദരിയായ ഒരു ഇംഗ്ലിഷുകാരിയായിരുന്നു അത്. ഒപ്പം ഒരു വെളുമ്പനും. ദിലീപ്‌ കുരിശിനു മുന്നില്‍ നില്ല്ക്കുന്ന ഏതാനും ഷോട്ടുകള്‍ എടുത്തതിനു ശേഷം അടുത്തത് ക്രയിന്‍ ഷോട്ടാണ് ഞാന്‍ ജോ എന്ന വെള്ളക്കാരിക്ക് ക്രയിന്‍ ഫിക്സ് ചെയ്യുവാന്‍ വേണ്ട നിര്‍ദേശം നല്‍കി. അവരുടെ ഊര്‍ജ്ജസ്വലമായ പെരുമാറ്റം കാണേണ്ടത് തന്നെയായിരുന്നു. വളരെ വേഗത്തിലായിരുന്നു അവര്‍ ജോലികള്‍ ചെയ്യ്തുകൊണ്ടിരുന്നത്. സെറ്റില്‍ സഹായിയായിയുണ്ടായിരുന്ന അപ്പോഴാണ്‌ ഫോണുമായി വന്നു ഡയരക്ടര്‍ സന്ധ്യ മോഹന്‍ ലൈനില്‍ ഉണ്ടെന്നു പറഞ്ഞത്. എന്നെ ഫോണില്‍ കിട്ടാത്തത് കാരണം എന്‍റെ ഭാര്യ മോഹന്‍ സാറിന്‍റെ ഫോണില്‍ വിളിക്കുകയായിരുന്നു. അദ്ദേഹം എത്രയും പെട്ടന്ന് മഞ്ജുവിനെ വിളിക്കുവാന്‍ പറഞ്ഞു എന്തോ വീട്ടിലെ ജോലിക്കാരിയുടെ കാര്യം പറയുവാന്‍ വേണ്ടിയാണെന്ന് പറഞ്ഞു അദ്ദേഹം ഫോണ്‍ വെച്ച്. ഞാന്‍ ഉടനെ തന്നെ മഞ്ജുവിനെ വിളിച്ചു. വീട്ടിലെ ജോലിക്കാരി വീണു കൈ ഓടിഞ്ഞതായിരുന്നു കാരണം. മഞ്ജുവിനെ കാര്യങ്ങള്‍ ഒറ്റയ്ക്ക് മാനേജ് ചെയ്യുവാന്‍ ബുധ്ധിമുട്ടായത് കാരണം ഞാന്‍ സെറ്റ് വിട്ടു തിരികെ വീട്ടിലേക്കു പോന്നു. അതിനു മുന്‍പ് ജോഷി സാറിനോടും ദിലീപിനോടും കാവ്യയോടും ബാക്കി എല്ലാവരോടും യാത്ര പറഞ്ഞു ഞാന്‍ വേഗം ബ്ലാക്ക് ഹീത്ത് റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യമാക്കി നടന്നു.

അടുത്ത് സന്ധ്യ മോഹന്‍ സംവിധാനം ചെയ്യുന്ന "മാസ്റ്റര്‍ " എന്ന ദിലീപ്‌ സിനിമയില്‍ വീണ്ടും കാണാമെന്നു അദ്ദേഹം പറഞ്ഞു. ഞാന്‍ അദേഹത്തിനു കൈ കൊടുത്തു പോക്കറ്റിലുണ്ടായിരുന്ന അടുത്ത റെഡ് ബുള്‍ പൊട്ടിച്ചു വായിലേക്കൊഴിച്ചു നേരെ നടന്നു ബ്ലാക്ക് ഹീത്ത് സ്റ്റേഷനിലേക്ക്.

2010 ജൂൺ 22, ചൊവ്വാഴ്ച

ഒരു കലാകാരന്‍റെ പട്ടട - അശോക്‌ സദന്‍റെ ചെറു കഥ


കറുത്ത രാത്രി ഏതോ ഭീകരമായ ഒരു നാടകത്തിന്‍റെ അരങ്ങു പോലെ.....മഴ...മഴക്കും എന്തോ ഒരു രഹസ്യ ഭാവം. രാത്രിയുടെ കറുപ്പിലേക്ക്‌ ആഴ്ന്നിറങ്ങുന്ന ശബ്ദം. മരചില്ലയിലിരുന്നുറങ്ങുന്ന നാട്ടുകോഴിയുടെ മുറുമുറുപ്പ് ഏറ്റുവാങ്ങിയെന്നോണം പേരറിയാത്ത ഏതോ പക്ഷിയുടെ വിലാപം. ഉറങ്ങുന്ന വൃക്ഷ തലപ്പുകളെ മെല്ലെയൊന്നുലച്ചു കാറ്റ് തിടുക്കത്തില്‍ എങ്ങോട്ടോ പലായനം ചെയ്യ്‌തു. എല്ലാ ശബ്ദത്തിനും മുകളില്‍ മറ്റെന്തോ ഒരു ശബ്ദം.... ദാരുവിന്‍റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഉളിയുടെ തലയില്‍ കൊട്ടുവടിയേല്‍പ്പിക്കുന്ന പ്രഹരത്തിന്‍റെ തീര്‍ത്തും മയമില്ലാത്ത ശബ്ദം. ഉളി ദാരുവിന്‍റെ ഹൃദയത്തിലേക്ക് ഹൃദയത്തിന്‍റെ ആഴങ്ങളിക്ക് ദയയില്ലാതെ തുളച്ചിറങ്ങുകയാണ്. ഇത്ര കഠിനമാണോ ഉളിയുടെ ഹൃദയം? സ്വന്തം വേദന കടിച്ചമര്‍ ത്തി മറ്റൊരു ശരീരത്തെ കൊത്തിനുറുക്കുന്ന ഹൃദയ ശൂന്യത...എത്ര ക്രൂരനാണ് ഉളി. എന്നിട്ടും ദാരുവിന്‍റെ മുഖത്തെന്താണ് ഇത്ര പ്രസരിപ്പ്?. തന്‍റെ ശരീരം നുറുങ്ങുമ്പോഴും നാല് പാടും ചിതറി തെറിക്കുമ്പോഴും ദാരുവിന്‍റെ ചൈതന്യം കൂടി കൂടി വരുന്നു. ഉളിയുടെയും ദാരുവിന്‍റെയും ഹൃദയങ്ങള്‍. അപ്പോള്‍ കൊട്ടുവടിയുടെയോ? എല്ലാ ഹൃദയങ്ങളുടെയും താളം ഒന്ന് തന്നെയോ?. മറ്റൊരു ഹൃദയം കൂടി ഒപ്പം മിടിക്കുന്നുണ്ടായിരുന്നു അവയ്ക്കൊപ്പം. എല്ലാത്തിനും പിന്നില്‍ നിറഞ്ഞ ഗൌരവത്തോടെ ഒരു മുഖം. കലാകാരന്‍. കലാകാരനും പിന്നില്‍ ഇരുട്ടില്‍ പതിയെ പെയ്യുന്ന മഴ. കലാകാരന്‍ തേടുന്നത് ദാരുവില്‍ ഒളിഞ്ഞിരിക്കുന്ന ആത്മാവിനെയാണ്. വിശ്രമമില്ലാതെ മൂന്ന് ഹൃദയങ്ങള്‍ തേടുന്നത് ഒരാത്മാവിനെയാണ്. ഒരറ്റത്ത് നിന്നും ദാരുവിന്‍റെ ശരീരത്തെ കൊത്തിനുറുക്കുകയാണ് കണ്ണീര്‍ പൊഴിക്കാതെ എല്ലാം സഹിക്കുകയാണ് ദാരു.
കലാകാരന്‍റെ ഹൃദയം ദരുവിന്‍റെ ആത്മാവിനെ തൊട്ടറിയുന്ന നിമിഷങ്ങള്‍. വേറിട്ടൊരു ഹൃദയവും ആത്മാവും അജ്ഞാതമായ ഏതോ ലയനത്തിലേക്ക്. ശില്പിയുടെ മുഖഭാവം ഒരു കാര്‍ക്കശ്യക്കാരന്‍റെതാകുന്നു ഇടയ്ക്കിടെ. ഉളിയും കൊട്ടുവടിയും ഉയര്‍ന്നു താഴ്ന്നു പിന്നെയും പലവട്ടം. ദാരുവിന്‍റെ ശരീരം പിന്നെയും ഭിന്നമായ് തെറിക്കുകയാണ്...അയാള്‍ തന്‍റെ കര്‍മ്മത്തിലേക്കു കൂടുതല്‍ കൂടുതല്‍ വ്യപ്രുതനായി. തന്‍റെ ഹൃദയം ദാരുവിന്‍റെ ആത്മാവിലേക്ക് സന്നിവേശിപ്പിക്കുകയാണോ?.

നരച്ച നീണ്ടത്താടി ഇടക്കൊന്നു ചൊറിഞ്ഞു മെല്ലെ കറുത്ത കണ്ണട ഫ്രെയിമിനു മുകളിലൂടെ അപൂര്‍ണ്ണമായ ശില്‍പ്പത്തെ ഒന്ന് നോക്കും..കണ്ണുകള്‍ കൊണ്ട് എന്തൊക്കെയോ ഗണനങ്ങള്‍ നടത്തി വീണ്ടും കര്‍മ്മത്തിലേക്കു..തീക്ഷ്ണമായ കണ്ണുകള്‍..ഉയര്‍ന്ന നെറ്റിത്തടം...വൃദ്ധനെങ്കിലും തെറ്റില്ലാത്ത ആരോഗ്യമുള്ള ആള്‍. പഞ്ഞിപ്പോലെ നരച്ച തലമുടിയും താടിയും അലസമായി പാറികിടക്കുന്നു. പണി ശാലയുടെ അറ്റത്ത്‌ വെറുതെയൊരു പണിയുമില്ലാതെയിരുന്ന അപ്പൂപ്പന്‍ ക്ലോക്ക് എന്തിനോ വേണ്ടി ഒരപസ്വരമുണ്ടാക്കി. തന്‍റെ കര്‍മ്മത്തിനു ഭംഗം വരുത്തി എന്ന പോലെ തികഞ്ഞ അവജ്ഞയോടെ അതിലേറെ പുച്ഛത്തോടെ സമയ സൂചികയെ ഒന്ന് നോക്കി തന്‍റെ നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പു തുള്ളികളെ കുടഞ്ഞെറിഞ്ഞു ശില്‍പ്പി തന്‍റെ കര്‍മ്മത്തിലേക്കു....

അല്ലെങ്കിലും സമയത്തെ പണ്ടേ പേടിയില്ല. സമയത്തിനൊപ്പിച്ചു ഒന്നും ചെയ്യാറുമില്ല. ഇപ്പോള്‍ ഹൃദയം നിലച്ചാല്‍ പാതി വഴിയില്‍ യാത്ര അവസാനിപ്പിക്കാനും തെല്ലും കൂസ്സാത്ത ചങ്കുറപ്പ്. അങ്ങനെ വന്നാല്‍ ഈ ശില്‍പ്പമോ? അപ്പൂര്‍ണ്ണമായി തീര്‍ത്തവനാദി ശില്പി. അത്രേയുള്ളൂ....

പ്രഭാതത്തിലെ കിളികളുടെ സ്വരമോ മന്ദമാരുതന്‍റെ തലോടലോ അയാള്‍ അറിഞ്ഞില്ല. ഉച്ച സൂര്യന്‍റെ അഹങ്കാരത്തെ തെല്ലും വകവെക്കാതെ അയാള്‍ കൂടുതല്‍ കര്‍മ്മനിരതനായി. പിന്നെയും രാത്രി. ഭീതിതമായ രാത്രി... മഴ..നാട്ടു വഴികളില്‍ മിന്നല്‍ പിളരുകള്‍ ചീരിപ്പുളഞ്ഞു. മഴ ആര്‍ത്തലച്ചു പെയ്യുകയാണ്..കോരിച്ചൊരിയുന്ന മഴയുടെ ശബ്ദത്തിനും മുകളില്‍ ആധിപത്യമുറപ്പിക്കാന്‍ മല്‍ത്സരിക്കുന്ന ഉളിയും കൊട്ടുവടിയും. പുറത്തെ കോലാഹലങ്ങളൊന്നും അയാള്‍ അറിഞ്ഞില്ല. ശാന്ത ഗംഭീരമാണയാളുടെ മുഖം. കറുത്ത കുതിരകളെ പൂട്ടിയ രഥത്തിലിരുന്നു മിന്നല്‍ പിണരുകള്‍ പലവട്ടം ചീറിപ്പുളഞ്ഞു ഗ്രാമപാതയിലൂടെ. മനുഷ്യന്‍ വേര്‍തിരിച്ചിട്ട ഭൂമി മുഴുവന്‍ ഇളകി മറിയുകയാണ്. സകല അതിരുകളും ഭേദിച്ചു മഴവെള്ളം കുത്തിയൊലിച്ചു. മണമ്മേലമ്മയുടെ കാവിനു മുന്നിലെ കുങ്കുമ കുടത്തിന്‍റെ ഹൃദയം പിളര്‍ന്നു ചുടു രക്തം പുറത്തെക്കൊഴുകി. ചുവന്ന രക്തം. അത് ഗ്രാമത്തെ മുക്കിയ മഴവെള്ളത്തെ മുഴുവനും നിണമണിയിച്ചു. മരക്കൊമ്പുകള്‍ തകര്‍ന്നു വീഴുന്ന ഘോരമായ ശബ്ദം...ഉളിയുടെ മുകളില്‍ പതിയുന്ന കൊട്ടുവടിയുടെ സ്വരം അതിനെക്കാളൊക്കെ ഉച്ചത്തില്‍..

ദിവസങ്ങളോളം മഴ നിര്‍ത്താതെ പെയ്യതു. അതിപ്പോഴും തുടരുന്നു. എങ്കിലും മഴ ഇപ്പോള്‍ സൌമ്യയാണ്. ഒരു സാന്ത്വന ഭാവത്തില്‍ അല്ലെങ്കില്‍ അലസയായ ഒരു കാമുകിയെ പോലെ വെറുതെ നിന്ന് പെയ്യുന്നു. അയാളുടെ കണ്ണുകള്‍ സാകൂതം നോക്കുകയാണ് തന്‍റെ മുന്നില്‍ നില്‍ക്കുന്ന സൌന്ദര്യത്തെ. അയാളുടെ കണ്ണുകളിലെന്താണ്? രതി ഭാവമോ? പുറത്തെ മഴ അടക്കിപ്പിടിച്ചു ചിരിച്ചുവോ? ശരിയാണ് ശില്‍പ്പ സുന്ദരിയുടെ ജീവന്‍ തുടിക്കുന്ന മേനിയിലയാള്‍ കാമാലോലുപനെ പോലെ വിറയാര്‍ന്ന കൈകള്‍ കൊണ്ട് തൊട്ടു. ഒരു പാട് വേദനിപ്പിച്ചതല്ലേ എന്നൊരു സാന്ത്വനം പോലെ അയാള്‍ ആ സുന്ദരിയെ താഴുകുകയാണ്. അയാളുടെ കണ്ണുകളില്‍ നിര്‍വചിക്കുവനാകാത്ത എന്തോ ഒന്ന്. ശില്‍പ്പിയുടെ കരസ്പര്‍ശനമേറ്റ് ആകെ പൂത്തുലഞ്ഞു നില്‍ക്കുന്ന യൌവനം പോലെ പാതി കൂമ്പിയടഞ്ഞ കണ്ണുകള്‍ കൊണ്ടവള്‍ അയാളെ നോക്കി..മനം മയക്കുന്ന ഒരു പുഞ്ചിരി ചുണ്ടിലൊളിപ്പിച്ചു അവളങ്ങനെ ആ തലോടലില്‍ മനം മയങ്ങി നിന്നു. ആ ധന്യ മുഹൂര്‍ത്തത്തിനു പാശ്ചാത്തലമെന്നപോല്‍ ഇല ചാര്‍ത്തുകളില്‍ നിന്നടര്‍ന്നു വീഴുന്ന ജലകണങ്ങളുടെ നേര്‍ത്ത സ്വരം. അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയാണ് . ഒരു പാട് വേദനിപ്പിചില്ലേ എന്ന കുറ്റബോധം. പിന്നെ അയാള്‍ അവളുടെ മാറിലേക്ക്‌ മെല്ലെ മുഖമമര്‍ത്തി നിശബ്ദം തേങ്ങി. പിന്നെ സാവധാനം താഴേക്കു..

ഉളിയും കൊട്ടുവടിയും നിശബ്ദം...നര ബാധിച്ച ക്ലോക്കിന്‍റെ സ്വരം അയാളെ അലോസരപ്പെടുത്തിയതേയില്ല . സുന്ദരിയുടെ കാല്‍ക്കല്‍ വീണു കിടക്കുകയാണ്..കണ്ണുകള്‍ പാതിയടച്ചു.. മാപ്പപേക്ഷിക്കും പോലെ...തെല്ലകലെ ചില്ലുപൊട്ടി കിടക്കുന്ന കറുത്ത ഫ്രെയിമുള്ള കണ്ണട...ഖിന്നയായ മഴ തണുത്ത കരങ്ങള്‍ നീട്ടുന്നു..ഒന്ന് തൊടാന്‍...ഇനിയുറങ്ങൂ എന്ന് പറയുമ്പോലെ. അയാളുടെ ആത്മാവിനെ മുഴുവന്‍ കവര്‍ന്നെടുത്തു ഇനിയാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന ഭാവത്തോടെ നിഗൂഡമായ പുഞ്ചിരിയുമായി അവള്‍ മഴ നോക്കി നിന്നു.

മഴയുടെ മട്ടും ഭാവവും മാറിയ പോലെ...സങ്കടം സഹിക്കുവനാകാതെ മഴ പിന്നെയും പെയ്തു കൊണ്ടിരുന്നു.

അഗ്നിനാളങ്ങള്‍ അയാളെ വാരിപ്പുണരുകയാണ്. വിങ്ങി മൂടിയ വാനം. പട്ടടയില്‍ നിന്നുയരുന്ന ചന്ദന ഗന്ധമുള്ള പുകച്ചുരുളുകള്‍ പോലും ഏതോ മനോഹര ശില്‍പം പോലെ തോന്നിപ്പിച്ചു അന്തരീക്ഷത്തിലേക്ക്.....ഏതൊക്കെയോ ഹൃദയങ്ങളില്‍ അടക്കിയ ദുഃഖം വീണ്ടും മഴയായ്....

ഉളിയും കൊട്ടുവടിയും കറുത്ത ഫ്രെയിമുള്ള ആ പൊട്ടിയ കണ്ണടയും അനാഥമായി...

നിഗൂഡമായ പുഞ്ചിരിയുമായി ശില്‍പ്പസുന്ദരി അന്തരീക്ഷത്തില്‍ ലയിച്ചുചേരുന്ന പുക ചുരുളുകളെ കണ്ണിമക്കാതെ നോക്കി നിന്നു....ഖിനയായ മഴയുടെ നേര്‍ത്ത സ്വരം....പിന്നെ അതും ഇല്ലാതെയായി...

2009 സെപ്റ്റംബർ 29, ചൊവ്വാഴ്ച

God's Own Country But Devil's Own People

നിങ്ങള്‍ക്ക് പറയാന്‍ ന്യായങ്ങള്‍ ഒരു പാട് കാണും ..അല്ലെങ്കിലും ലോകത്തില്‍ മറ്റേതു ജന സമൂഹങ്ങളെക്കാലും (പരിഷ്ക്രുതരെന്നു നമ്മള്‍ സ്വയം പറയുമെങ്ങിലും ) ന്യായ അന്യങ്ങള്‍ കണ്ടെത്തുന്നതിലും എന്നിട്ട് ഒന്ന് പ്രവര്‍ത്തിക്കാതെ ഇരിക്കുന്നതിലും മലയാളികളെക്കാള്‍ മിടുക്ക് മറ്റാരക്കുണ്ട് ?. ഈ ബ്ലോഗ്‌ വായിക്കാതിരിക്കാനും നിങ്ങള്ക്ക് ന്യാങ്ങള്‍ കാണും ...അവനു വേറെ പണിയില്ലാഞ്ഞിട്ടു ....അവനു വട്ട വെറുതെ ഇരുന്നു ഓരോന്ന് എഴുതിക്കൂട്ടാന്‍ .... നമുക്കെവിടെയ സമയം ...ഇപ്പോള്‍ നമ്മള്‍ പറയാറുള്ള ന്യാങ്ങള്‍ ഏതൊക്കെ എന്ന് മനസ്സിലായിലെ ?...സുഹൃത്തേ ..ആശയവിനിമയം ചെയ്യാന്‍ നമുക്കൊരു മീഡിയം വേണം ...അതിനു ഭാഷ തടസ്സമാകരുത് .. ഈ ബ്ലോഗ്‌ വായിക്കതിരികാന്‍ നിങ്ങളെ പ്രേരിപിക്കുന്ന ഘടകം എന്താണെന്ന് ഒന്ന് സ്വയം അവലോകനം ചെയ്യുന്നത് നന്നായിരിക്കും ...കൂട്ടതിലോരുവാന്‍ എഴുതുമ്പോള്‍ അത് മനപൂര്‍വം വായിക്കതിരിക്കാനുള്ള ഒരു തരം വ്യഗ്രതയാണോ ? അല്ലെങ്ങില്‍ എന്തിനെയും പരമ പുച്ഛത്തോടെ സമീപിക്കുന്ന മലയാളിയുടെ ആ പഴയ ചിന്ധഗതിയാണോ ? അതുമല്ലെങ്ങില്‍ അത്ര ബോറണോ ?... ചിലപ്പോള്‍ ഇത് ബോറായിരിക്കും ..കാരണം ഇവിടെ പറഞ്ഞ പല കാര്യങ്ങളും വായിച്ചപ്പോള്‍ സ്വയം തോന്നിയില്ലേ ..ഞാന്‍ ചിന്ധിച്ചതൊക്കെ തന്നെയാണല്ലോ അശോക്‌ എഴുതിയിരിക്കുന്നതെന്ന് ? എങ്കിലും അത് സമ്മതിക്കാന്‍ ബുദ്ധിമുട്ടാനല്ലേ ? ഓക്കേ ലീവ് ഇറ്റ്‌ ...എനിക്ക് പറയുവാനുള്ളത് മനസ്സുണ്ടെങ്കില്‍ വായിക്കുക ..

കേരളം ഗൂണ്ടാകളുടെ സ്വന്തം നാട് . ഭൂലോകത്തിലെ എല്ലാ തിന്മകളും അത് ഔട്ട്‌ ഡേറ്റ് ആകുന്നതിനു മുന്‍പേ ഇറക്കുമതി ചെയ്യപ്പെടുന്ന കൊച്ചി . കേരളത്തിന്റെ ഇന്ദസ്ട്രിഅല് കാപിടല്‍ സിറ്റി അല്ലെങ്ങില്‍ ഗൂണ്ടാകളുടെ പറുദീസാ അല്ലെങ്ങില്‍ എന്നൊക്കെ വിശേഷിപ്പിക്കാം . ഞാന്‍ കോളേജില്‍ പഠിക്കുന്ന (പഠിക്കുന്ന എന്നുപറഞ്ഞാല്‍ അത് നുണയാകും ---പോയിരുന്ന ) കാലത്ത് ഇന്ന് പത്ര മാധ്യമങ്ങള്‍ ഹീറോ പരിവേഷം നല്‍കുന്ന പല ധീര ഗൂണ്ടാകളും അവരുടെ കാരീരിന്റെ തുടക്ക കാലത്തായിരുന്നു അവരൊക്കെ നല്ല പരിച്ചയക്കരുമായിരുന്നു . ഞാന്‍ വിശ്വസിക്കുന്ന ആശയങ്ങളും വിശ്വാസങ്ങളും മേല്പറഞ്ഞ കൂടുകാരുടെ പ്രവര്‍ത്തിയും തമ്മില്‍ തെറ്റിയപ്പോള്‍ ഞാന്‍ ഒന്ന് രണ്ടു വര്‍ഷത്തെ അവരുടെ ഗാങ്ങിലെ "ജോലിയില്‍ " നിന്നും വോലണ്ടാരി രേടയര്‍മെന്റ്റ് എടുത്തു . അതിന്റെ പേരില്‍ വൈല്യ പ്രശ്നങ്ങളും ഉണ്ടായി.

ഇന്ന് പത്ര മാധ്യമങ്ങളില്‍ അവര്‍ ഹീറോകളായി വിലസുന്നു . രാഷ്ട്രീയക്കാരുടെയും പോലീസിന്റെയും എന്തിനു നമ്മുടെ നാട്ടിലെ പല പെണ്കുരുന്നുകളുടെയും മനസ്സില്‍ ഇവര്‍ കുടിയിരിക്കുന്നുണ്ടാത്രേ ....ഇതൊന്നും ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാം അല്ലെ ?. എന്താണ് ഇങ്ങനെ കുറെ സാമൂഹ്യ ദ്രോഹികള്‍ നമ്മുടെ നാട്ടിലുണ്ടാകാന്‍ കാരണം . ഒരു പാട് ചോദ്യങ്ങള്‍ എനിക്കില്ല എങ്ങനെ കുറെ പെരുണ്ടാകാന്‍ കാരനമെന്ധാണ് ? പബ്ലിക്‌ എന്നാ പേരില്‍ നടക്കുന്ന നമ്മുടെ സോഷ്യല്‍ രേസ്പോന്സിബിളിടീസ് എന്താണ് ? ഇത്തരക്കാരെ മുച്ചൂടും നശിപ്പിക്കാന്‍ എന്താണ് മാര്‍ഗം ?. എനിക്ക് തോന്നുന്ന കാരണങ്ങള്‍ താഴെ കൊടുക്കുന്നു .

മാതാപിതാക്കള്‍ തന്നെയാണ് അതിനു കാരണക്കാര്‍ . ഇത്തരം സാമൂഹ്യ ദ്രോഹികളെ മെനഞ്ഞെടുക്കുന്നത്‌ നല്ലൊരു % ഉം അവരുടെ മാതപിതാകള്‍ മക്കള്‍ക്ക്‌ ഒരുക്കി കൊടുക്കുന്ന സാഹചര്യങ്ങള്‍ തന്നെയാണ് . ന്യാങ്ങളും വാദമുഘങ്ങളും ഒരു പാടുണ്ടാകും . പക്ഷെ ഞാന്‍ പറഞ്ഞത് പെട്ടെന്ന് ദഹിക്കാത്ത ഒരു അപ്രിയ സത്യമാണ് . സാഹചര്യങ്ങളാണ് ഒരാളെ വഴിതെറ്റിക്കുന്നത് എന്ന് പറയാം . വഴിതെട്ടുമ്പോഴേ ചിലര്‍ പറയും ഓ !!! അവന്റെ പ്രായം അതല്ലേ മാറിക്കോളും ..എവിടുന്നു മാറാന്‍ ....പ്രായം നമ്മുടെ കൂടെ സന്ജരിക്കുന്നതല്ലേ . ഓരോ പ്രായത്തിലും നമ്മള്‍ പ്രായത്തെ കൂട്ടുപിടിക്കുന്നു . ഒടുവില്‍ അറ്റം വളഞ്ഞു പടിഞ്ഞാട്ടു യാത്രയാകാന്‍ കിടക്കുമ്പോഴും മറ്റുള്ളവര്‍ക്ക് സമാധാനം കൊടുക്കാത്ത കാര്നോന്മാരെയും , കാര്നോത്തികളെയും പറ്റിയും അത് തന്നെ പറയും ....ഓ !! ഇനി പ്രായം ഇത്രയൊക്കെ ആയില്ലേ ...ഇനി ഇവരെ ഒന്നും പറഞ്ഞു മാറാന്‍ പറ്റില്ല ...നമ്മള്‍ക്ക് മാറാം അവര്‍ക്ക് വേണ്ടി ..

പല പാരെന്റ്സും അവരുടെ മക്കളെ വളര്‍ത്തുന്നത് കാണുമ്പോള്‍ പേടിയാകാറുണ്ട് . കുഞ്ഞുന്നാളിലെ തന്നെ തെറ്റുകള്‍ ചൂണ്ടി കാട്ടി തിരുതാതെയാണ് ഇപ്പോഴത്തെ പരെന്റ്സ്‌ മക്കളെ വളര്‍ത്തുന്നത് അതിനെ നമുക്ക് ഇങ്ങനെ വിളിക്കാം മോഡേണ്‍ ഡേ പരെന്റിംഗ് . കഷ്ട്ടം !!. ഒരു 10 വയസ്സുകാരന്‍ അവന്റെ പരെന്റ്സിന്റെ കൂടെ എന്റെ വീട്ടില്‍ വന്നു . വന്നയുടനെ അവനു കയില്‍ കിട്ടിയത് റിമോട്ട് ആണ് , അതിനെ എടുത്തവന്‍ വണ്ടിയോടിക്കുകയും പലവട്ടം താഴതിടുകയും ഒക്കെ ചെയ്യ്തു . ഞാന്‍ സ്നേഹത്തോടെ അത് അവന്റെ കയില്‍ നിന്നും വാങ്ങി വെക്കാന്‍ തുടങ്ങുമ്പോള്‍ അവന്റെ അമ്മ അവനെ ഉപദേശിച്ചു " മോനെ അത് angilinu കൊടുത്തേക്കു മമ്മി വീട്ടില്‍ പോയിട്ട് നമ്മുടെ റിമോട്ട് തരാം ....ഇത് ഇചിച്ഹ ....കൊടുത്തേക്കു " നല്ല അമ്മ എനിക്കഭിമാനം തോന്നി . വീണ്ടും അവന്‍ അത് കൈക്കലാകി വീടിനു പുറത്തേക്കു പോയത് എല്ലാവരുടെയും ശ്രദ്ധയില്‍ പെട്ട് "അതിങ്ങു കൊണ്ട് വാടാ എന്ന് " അവന്റെ അമ്മ എല്ലാരേയും കേള്‍പ്പിക്കാന്‍ വേണ്ടി ഒരു ദയലോഗ് ഇട്ടു . കുറെ നേരം കഴിഞ്ഞു അവര്‍ യാത്ര പറഞ്ഞു പോകുമ്പോള്‍ പാവം റിമോട്ട് കഷ്ണം കഷ്ണമായി മുറ്റത്ത്‌ കിടപ്പോണ്ടായിരുന്നു . അത് കണ്ടിട്ടും അവര്‍ അവനെ ഉപദേശിക്കുകയോ മേലില്‍ ആവര്ത്തിക്കരുതെന്ന് പറയുകയോ ചെയ്യത്തില്ല . പകരം "ആഹ !!തും പൊളിച്ചോ ...? മിടുക്കന്‍ .." പിന്നെ ഞങ്ങളോടായി ഉറക്കെ ചിരിച്ചു കൊണ്ട് ..."ഇതാ ഇവന്റെ പണി ...എന്ത് കിട്ടിയാലും അവനിതെ കാണിക്കു .....ആഹ !! പിന്നെ അടുത്ത സണ്‍‌ഡേ ആനെട്ടോ പരിപാടി ‍ വരാന്‍ മറന്നു പോവരുത് "...ഒറ്റയടിക്ക് വിഷയം മാറി പക്ഷെ ഞാന്‍ വിട്ടില്ല ...പണ്ടേ ഞാന്‍ ചൂടന്‍ ആണല്ലോ . അവന്റെ അടുത്ത് പോയി അല്പം പോലും ശകാര സ്വഭാവം ഇല്ലാതെ അവനോടു കാര്യം പറയാന്‍ ശ്രമിച്ചു ...അവന്റെ കയില്‍ നിന്നും മുഘമാടച്ചു ഒരു തല്ലും കിട്ടി ....ഞാന്‍ അറിയാതെ ഈശോയെ വിളിച്ചു പോയി ....

വാല്‍കഷ്ണം .....ആ അമ്മ പിന്നെ പലരോടും പറഞ്ഞു ....അസോകിനു കുട്ടികളോട് പെരുമാറാന്‍ അറിയില്ല അവനൊരു പൊട്ടിപൊളിഞ്ഞ റിമോട്ട് എടുത്തു കളിച്ചപോള്‍ അത് താഴെ വീണു പൊട്ടി അതിനു എന്റെ മോനെ ഒരു മയവും ഇല്ലാതെ വഴക്ക് പറഞ്ഞു .....അറിയാല്ലോ ആളൊരു ചൂടനാണെന്ന് ....ഇന്നവന്‍ വളര്‍ന്നു 22 കാരനായി ....വൈറ്റില ഭാഗത്ത്‌ 3-4 കത്തി കുത്ത് കേസില്‍ പ്രതി ...അവന്റെ അമ്മ ഇപ്പോഴും ഹാപ്പി Solution: കോസ്മിക്‌ ലോ ... നിര്‍മാര്‍ജനം ചെയ്യുക , ഇല്ലാതാകുക അല്ലെങ്ങില്‍ സംഹരിക്കുക ...അങ്ങനെ 10 - 100 ഗൂണ്ടാകളെ പരസ്യമായി വധിച്ചു കഴിയുമ്പോള്‍ .....ഗൂണ്ട ആക്ടിവിടി ഇല്ലാതെയാകും .. .

2009 സെപ്റ്റംബർ 12, ശനിയാഴ്‌ച

Aaraanu Snehithar

കൂട്ടുകാര്‍ ചങ്ങാതിമാര്‍ സ്നേഹിതര്‍ ...ഇവരൊക്കെ ആരാണ് ...? Anh !! അശോകെ എന്തൊക്കെയുണ്ടെടാ വിശേഷങ്ങള്‍ എന്ന് കാനുംബോലോക്കെ ചോതിക്കുന്നവരൊക്കെ കൂടുകാരാണോ ? അവര്‍ക്ക് നമ്മുടെ വിശേഷഗലരിയന്‍ ശരിക്കും ആഗ്രഹമുണ്ടോ ?...അത് വെറുതെ തമ്മില്‍ കാണുമ്പോള്‍ പറയുവാനുള്ള ഒരു രീദ്യ്മാടെ ഡയലോഗ് മാത്രമല്ലേ ? അല്ലെങ്ങില്‍ അവര്‍ക്ക് നമ്മുടെ എന്ത് വിശേഷമാനരിയേണ്ടത് ?.. നല്ല വിശേഷങ്ങള്‍ മാത്രമോ ...അതോ ചീത്ത വിശേഷങ്ങളോ ?..എനിക്ക് മനസ്സിലാകുനില്ല ....ആരാണ് കൂട്ടുകാരെന്നു , ചങ്ങാതിയെന്നു , സ്നേഹിതരെന്നു

കൂട്ടുകാര്‍ക്കിടയില്‍ ആണ്‍ പെണ്‍ ഭേധമുണ്ടോ ?..ഒരു കൂട്ടുകാരിയുടെ തോളില്‍ കയ്യിട്ടു നടക്കാമോ ?..അവളുടെ കൂടെ ഒരു മുറിയില്‍ കിടന്നുരങ്ങമോ ?...എന്റെ ചിന്ടകള്‍ അതിര് കടക്കുന്നു ....അല്ലെ ? ചില കൂട്ടുകാരെ കാണുമ്പോള്‍ ഇങ്ങനെയുള്ള കൂട്ടുകാര്‍ ഇല്ലാതിരിക്കുകയാണ് നല്ലതെന്ന് തോന്നി പോകുന്നു ...വിശേഷം ചോതിച്ചു വന്ന ഒരു കൂടുക്കാരനോട് വിശേഷം പറഞ്ഞപ്പോള്‍ പിന്നെ മിണ്ടാട്ടമില്ല ...ഇത് ഒരാളില്‍ നിന്നുള്ള അനുഭവമല്ല ..എന്റെ മിക്കവാറും എല്ലാ കൂട്ടുകാരില്‍ നിന്നും എനിക്ക് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് .... ഒരു ഉദാഹരണം ... കുറെ നാള്‍ക്കു മുന്‍പ് എനിക്ക് എന്റെ ഒരു ഫില്മിന് അവാര്‍ഡ്‌ കിട്ടി ....ആദ്യത്തെ അവാര്‍ഡ്‌ ആയതു കാരണം ഞാനും നല്ല സന്തോഷത്തിലായിരുന്നു ...കാണുന്നവരോടൊക്കെ വിശേഷം പറയുന്ന കൂട്ടത്തില്‍ അത് പറയാറുമുണ്ട് .....അങ്ങനെ ഒരവസരത്തില്‍ വിശേഷം ചോതിച്ച കൂട്ടുകാരനോട് അവാര്‍ഡിന്റെ കാര്യവും മുംബയില്‍ അവാര്‍ഡ്‌ നിറെനു പോയ കാര്യവും പറഞ്ഞു ....പറഞ്ഞു തുടങ്ങിയപ്പോഴേ കൂട്ടുകാരന്റെ മുഖം വാദിയോ എന്നൊരു സംശയം ....പറഞ്ഞു നിറുത്തിയപ്പോള്‍ അവന്‍ പറഞ്ഞത് തീര്‍ത്തും വെര കാര്യം ..."ഇന്ന് കാലത്തെ നാടീനു ഫോണ്‍ വന്നു ....റോഡിനു വീതിക്കൂട്ടുന്നത് കാരണം എന്റെ പറമ്പിന്റെ കുറച്ചു സ്ഥലം പോകുമീനും പറഞ്ഞു "... നോക്കണേ കാര്യങ്ങളുടെ കിടപ്പ് ...മനസ്സറിഞ്ഞു ഒരഭിനന്ദനം, പോട്ടെ കൊള്ളാമെടാ കൂടുതല്‍ ഉയരങ്ങിലേക്ക് നിനക്ക് പോകാന്‍ കഴിയട്ടെ എന്നൊരു ആശംസ. വിശേഷം ചോതിച്ചത് കൊണ്ടാണ് ഞാനത് പറഞ്ഞത്. പക്ഷെ ഇത്രയും വിശേഷം അവന്‍ പ്രതീക്ഷിച്ചില്ല എന്ന് തോന്നുന്നു. അവാര്‍ഡും സിനിമയുമോന്നും അവനു ഒരു പ്രശ്നമീല്ലെന്നു അവന്‍ വ്യക്തമാക്കി ...അല്ലെങ്ങില്‍ ഞാന്‍ വെറുതെ ബ്ലുന്ടെര്‍ അടിക്കുകയാനെന്നു കരുതികാനും ...

നമ്മള്‍ ഹര്ട്വോര്‍ക്ക് ചെയ്യണം ഉയരത്തിലെതനം എന്നൊക്കെ പറയുവാന്‍ നൂറു നാവാണ് ആളുകള്ള്‍ക്ക് ...പക്ഷെ നമ്മള്‍ അത് അചീവ് ചെയ്യ്താല്‍ പിന്നെ ഇതേ ആളുക്കള്‍ക്ക് സഹികുകയില്ല ...ഒരു പരിധി വിട്ടു നമ്മള്‍ ഉയരുന്നത് ആര്‍ക്കും ഇഷ്ടമല്ല ...പിന്നെ നമ്മള്‍ ശത്രുക്കളാണ് പലപ്പോഴും ഞാന്‍ എന്നെ തന്നെ തരാം താഴ്ത്തി എന്റെ കൂടുകാരോട് വെറുതെ ഉണ്ടാക്കിയ കഥകള്‍ പറയാറുണ്ട്‌ ...അവരെ മനസ്സിലാകാന്‍ വേണ്ടി ...അവര്‍ക്കെന്തൊരു സന്തോഷമാണെന്നോ ...നമ്മളെ സമധാനിപ്പുക്കുകയും ചെയ്യും എന്നിട്ടതിനു വേണ്ട പുബ്ലിസിയും കൊടുക്കും. പക്ഷെ നമ്മുടെ ഒരു അചീവ്മെന്റിനെ കുറിച്ച് പറഞ്ഞാല്‍ നേരെ കേട്ട ഭാവം പോലും നടിക്കില്ല ...അതാരോടും പറയുകയുമില്ല . അതിനെ പറ്റി കൂടുതല്‍ ചോതിക്കുകയോ പ്രോല്‍ത്സാഹിപ്പിക്കുകയോ ഒന്നും ചെയ്യില്ല ...അല്ലെങ്ങില്‍ യാതൊരു ഉളുപ്പുമില്ലാതെ വിഷയം മാറ്റും ...

അങ്ങനെ എത്ര എത്ര ഉധഹരണങ്ങള്‍ ....എന്നിലെ കലാകാരനെ സഹായിച്ചിട്ടുള്ളത് ആകെ വളരെ കുറച്ചുപേര്‍ മാത്രം ....3-o, 4-o പേര്‍ . ഇപ്പോഴും ഞാന്‍ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയിരുന്നെങ്ങില്‍ അല്ലെങ്ങില്‍ മുന്‍പ് വര്‍ക്ക്‌ ചെയ്യ്തിരുന്ന മള്‍ടി ക്രോരെ MNC ഉടെ മണഗേരയിരുന്നെനഗില്‍ ഞാനും മറ്റുള്ളവരെ പോലെ ഒരു ജോലിക്കാരന്‍ മാത്രമാകുമായിരുന്നു ....ഇന്നെനിക്കു ഫ്രീടോം ഉണ്ട് ....നന്നായിട്ട് ശ്വസിക്കാന്‍ കഴിയുന്നുണ്ട് ....കോടികളുടെ കണക്കിന്റെ ഭാരമില്ല തലയില്‍ ...

സ്നേഹത്തോടെ അശോക്‌ സദന്‍

2009 സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

നൊമ്പരപക്ഷി......

എന്‍റെ കൂട്ടുകാരിയുടെ ഈറനണിഞ്ഞ കണ്ണുകളോട് ...അവളുടെ വിരല്‍ തുമ്പില്‍ മരവിച്ചു പോയ സ്നേഹത്തിന്‍റെ സാന്ധ്വന സ്പര്‍ശങ്ങളിലേക്ക് ...എന്‍റെ മനസ്സിലെപ്പോഴും എനിക്കുപോലും അറിയാത്ത ഒരു നൊമ്പരം ഞാന്‍ സൂക്ഷിക്കുന്നുണ്ട് ...ആ നൊമ്പരത്തിന്‍റെ കാരണം ഞാന്‍ അന്വേഷിക്കാറില്ല ...ഒരിക്കലും അന്വേഷിക്കുകയുമില്ല ..ചിലപ്പോള്‍ എന്തിനെന്നില്ലാതെ കണ്ണ് നിറയും ...അപ്പോള്‍ ഞാനെന്‍റെ കണ്ണുകളോട് പറയും ....മിഴികളെ നിറഞ്ഞു ഒഴുകു ....മതിയാവോളം ...എന്നിട്ടങ്ങനെ ഇരിക്കും ...ഒറ്റയ്ക്ക് ...അടര്‍ന്നു വീഴുന്ന നീര്‍മണികളെ ഞാന്‍ നോക്കാറില്ല ...എല്ലാമറിയുന്ന ഭൂമിയുടെ ഹൃദയത്തിന്‍റെ ആഴങ്ങളിലേക്ക് .....

മനസിന്‍റെ വിങ്ങലുകളോതുക്കി , ഇടറുന്ന വാക്കുകള്‍ മുറിഞ്ഞു പോകാതെ അവള്‍ പറഞ്ഞ കഥ ...വേണമെങ്കില്‍ എനിക്കവഗണിക്കാം ....നമ്മളൊക്കെ സാധാരണ ചെയ്യുന്ന പോലെ എല്ലാം കേട്ടിട്ടു ഒരു മൂളലില്‍ ഒതുക്കി വിഷയം മാറ്റാമായിരുന്നു....പക്ഷെ ...എല്ലാം ശരിയാകണം... ഇന്ന് ഞാന്‍ എന്നെ ഒരിക്കലും കൈവിടാത്ത ജഗദീശ്വരനോട് നിനക്കു വേണ്ടി പ്രാര്‍ഥിക്കുന്നു ....9 വര്‍ഷങ്ങളിലെ വേദനകള്‍ 9 സെക്കണ്ടുകലാക്കി മാറ്റുവാന്‍ ജഗദീശ്വരന് കഴിയും ...

നനഞ്ഞ മേഘങ്ങള്‍ പെയ്യതൊഴിയുന്ന ഒരു സന്ധ്യയില്‍ ഘിന്നയായ രാത്രിയുടെ മൌനത്തിലേക്ക്‌ അവളുടെ ഓര്‍മ്മകള്‍ ഇല്ലാതെയാകാം ...പക്ഷെ എനിക്ക് തോന്നി , അടുത്ത പ്രഭാതത്തിലെ സുന്ദരമായ കാഴ്ചകളിലേക്ക് ആ പക്ഷിക്കൂട്ടില്‍ അവളുടെ കുഞ്ഞുങ്ങളുടെ ചാരെ അവളുണ്ടാകണമെന്നു ...അത് കൊണ്ട് അവളുടെ കഥ കേട്ടിരുന്നു ...15 വര്‍ഷങ്ങള്‍ക്കു ശേഷം ... അവളെ വീണ്ടും കണ്ടു ...പ്രസരിപ്പുള്ള തെളിഞ്ഞ അവളുടെ മുഖത്ത് പെയ്യാന്‍ വിതുമ്പി നില്‍കുന്ന വര്‍ഷ മേഘങ്ങളേ ഞാന്‍ കണ്ടില്ല ...എങ്കിലും ...ഞാനറിയുന്നു ...എല്ലാം ...പറയാതെ നീ പറഞ്ഞതൊക്കെയും ...എങ്കിലും എന്‍റെ കൂട്ടുകാരി ....നിന്‍റെ ലോകം എനിക്കന്യമാണ് ...ഞാനീ ലോകത്തിന്‍റെ ഏതു മൂലയിലായാലും ....നീ ഒറ്റപെടുന്നു എന്ന് തോന്നുമ്പോള്‍ ...കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു എന്ന് തോന്നുമ്പോള്‍ ..ഈ പഴയ ചങ്ങാതിയെ വിളിക്കുവാന്‍ മറക്കരുത് ....ഞാനുണ്ടാകും നിന്‍റെ അരികില്‍ ....

എന്റെ ആദ്യത്തെ കണ്മണി

എനിക്കും മഞ്ജുവിനും ഒരു കുഞ്ഞുണ്ടായ വിവരം സന്തോഷത്തോടെ അറിയിക്കട്ടെ . ആലുവയിലെ കാര്‍മേല്‍ ഹോസ്പിറ്റലില്‍ ഇക്കഴിഞ്ഞ സെപ്തംബര്‍ 8 നു ഉച്ചക്ക് 12 മണിക്കായിരുന്നു . അങ്ങനെ 6 വര്‍ഷത്തെ എല്ലാവരുടെയും കാത്തിരിപ്പിന് അവസാനമായി.

അവന്‍ ജനിച്ചപ്പോള്‍ എനിക്ക് സത്യത്തില്‍ തോന്നിയ വികാരം എന്തായിരുന്നു ? സന്തോഷം കൊണ്ട് തുള്ളിച്ചാടണം എന്നൊന്നും തോന്നിയില്ല ഒരു അകാംഷയുണ്ടായിരുന്നു കുഞ്ഞിനെ കണ്ടപ്പോള്‍ ആകാംഷ സന്തോഷമായി തീര്‍ന്നു . അവനോടെനിക്ക് ഒത്തിരി സ്നേഹം തോന്നി , എന്‍റെയും മന്ജുവിന്‍റെയും ജീവന്‍റെ അംശം . ഈ സുന്ദരമായ ഭൂമിയിലേക്ക്‌ അവന്‍ കണ്ണ് മിഴിച്ചു നോക്കി പിന്നെ കുഞ്ഞു വാ പിളര്‍ത്തി കരഞ്ഞു ....

ഞാന്‍ ആഗ്രഹിച്ചിരുന്നതും ഒരാണ്‍കുഞ്ഞിനെ തന്നെയായിരുന്നു എന്ന് പറഞ്ഞാല്‍ നെറ്റി ചുളിക്കണ്ട , അതാണ്‌ സത്യം . ഇനി വരാന്‍ പോകുന്നതെല്ലാം എനിക്ക് പെണ്‍കുഞ്ഞുങ്ങള്‍ മതി ....ഒരേട്ടന്‍ വേണം അനിയത്തിമാരുടെ കാര്യങ്ങള്‍ നോക്കാന്‍ ..അവരുടെ അമ്മയെ നോക്കാന്‍ . എനിക്കൊരു കൂട്ടുകാരനായിട്ടു ...അത് കൊണ്ടാണങ്ങനെ ആഗ്രഹിച്ചു പോയത് . ഇനി ഒരു രണ്ടു പെണ്‍കുട്ടികള്‍ കൂടി വേണം എനിക്കും മഞ്ജുവിനും. ഇനി അങ്ങോട്ടുള്ള നാളുകള്‍ ഉത്തരവാദിത്തതോടെ ജീവിക്കാന്‍ ഒരു പ്രേരണയായി എന്‍റെ കുഞ്ഞിന്‍റെ ജനനം .

എനിക്ക് ജീവിതം ഒരു തമാശയാണ് ...ഓരോ നിമിഷവും അടിച്ചുപൊളിച്ചു ജീവിക്കാന്‍ എന്‍റെ മക്കളോടൊപ്പം എന്‍റെ കൂട്ടുകാരിയായ മന്ജൂസിനോടോപ്പം.

എന്‍റെ വാവയുടെ ബര്‍ത്ത് സര്‍ട്ടിഫികറ്റ് ഫില്‍ ചെയ്യാന്‍ ഹോസ്പിടല്‍ അതോരിടീസ് വന്നു വിളിച്ചപ്പോള്‍ ഞാന്‍ കൂടെ പോയി . ഫില്‍ ചെയ്യ്തു വന്നപ്പോള്‍ ഒരു കോളം ഞാന്‍ ബ്ലാങ്ക് ആയി വിട്ടു . മതം ഏതു ? ഹിന്ദു , ക്രിസ്ത്യന്‍ , മുസ്ലിം ഓര്‍ അദര്‍ ... എന്‍റെ മകനെ ഒരു മതത്തിനും മത ബ്രാന്ദിനും ഞാന്‍ വിട്ടു കൊടുക്കില്ല . ഈ കാര്യത്തില്‍ മഞ്ജു എനിക്ക് തരുന്ന സപ്പോര്‍ട്ടിന് ഞാന്‍ എത്ര നന്ദി പറഞ്ഞാലും തീരില്ല . എന്‍റെ ജീവിതത്തിന്‍റെ ഏറ്റവും വലിയ ഭാഗ്യമാണ് മഞ്ജു എന്ന് പറഞ്ഞാല്‍ അതൊട്ടും കൂടുതലായി പോകില്ല . മനുഷ്യന്‍ എന്നതാണ് അവന്‍റെ മതം അവന്‍റെ ഹോളി ബുക്ക്‌ ഹുമാനിട്ടി ആയിരിക്കും . കൃസ്തുവിനെയും , അല്ലയെയും , കൃഷ്ണനെയും അവന്‍ സ്നേഹിക്കട്ടെ . അവരെയൊന്നും സ്നേഹിക്കാന്‍ ഒരു മതത്തിന്‍റെയും ചാനല്‍ ഇടയില്‍ ആവശ്യമുണ്ടെന്നു തോന്നുന്നില്ല . നല്ല കുഞ്ഞുങ്ങളായി എല്ലാരേയും സ്നേഹിച്ചു അവര്‍ വളരട്ടെ . ലോകത്തിനു അവര്‍ പുഞ്ചിരി സമ്മാനിക്കട്ടെ ..... വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിനിടയില്‍ നമ്മള്‍ സ്വന്തം സഹോദരനെ പോലും വെട്ടിവീഴ്ത്തുന്ന ഈ കാലഘട്ടത്തില്‍ എനിക്ക് വേറിട്ട്‌ ച്ചിന്ധിക്കേണ്ടി വന്നു . മതങ്ങള്‍ക്കെന്‍റെ മനസ്സില്‍ സ്ഥാനമില്ല പക്ഷെ തീച്ചയായും ദൈവങ്ങളുണ്ട്‌ എന്‍റെ ഹൃദയത്തില്‍.

"ഊഴിയിലെക്കൊരു ജന്മം തേടി എന്നോ ഒരു നാള്‍ ഞാന്‍ ഒലിച്ചിറങ്ങുമ്പോള്‍ വേദനയുടെ സീമകള്‍ താണ്ടിയോരമ്മതന്‍ ആശ്വാസത്തിന്‍റെ നിര്‍വൃതിയുടെ തേങ്ങലുകള്‍ ഒടുങ്ങുന്നതു ഞാന്‍ കേട്ടു." (എന്‍റെ കവിത "പൂര്‍ണം" ത്തില്‍ നിന്ന്).