എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Kochi - New Delhi - London, Kerala, India
ഞാന്‍ ഒരു നുണയനാണ്. ഞാനൊരു ഉപചാപകനാണ്, ഞാന്‍ ധിക്കാരിയും അഹങ്കാരിയുമാണ് ഒപ്പം ഞാന്‍ തന്നിഷ്ട്ടക്കാരനും ഗര്‍വിഷ്ട്ടനുമാണ്...പിന്നെ തലക്കനമുള്ളവനും ആരോട് എന്ത് എപ്പോള്‍ പറയണമെന്ന് അറിയാത്തവനുമാണ്....ഇതെല്ലാം കൂടി ചേരുമ്പോള്‍ അശോക്‌ സദനാകുന്നു....ഇതാണ് എന്നെ ദൂരെ നിന്നു നോക്കിക്കാണുന്നവരുടെ അഭിപ്രായം. എന്നാല്‍ എന്നെ അടുത്തറിയുന്നവര്‍ വളരെ കുറച്ചു പേര്‍ മാത്രമാണ്. അത് കൊണ്ട് ഊഹാപോഹങ്ങളാണ് നിലവിലുള്ളത്. ഇനി ഞാന്‍ എന്നെ കുറിച്ച് പറയുകയാണെങ്കില്‍ നല്ലവരില്‍ നല്ലവനും ചീത്തവരില്‍ ചീത്തവനുമാണ് ഞാന്‍. മേല്‍പ്പറഞ്ഞ എല്ലാത്തിന്‍റെയും ചെറിയ അംശങ്ങള്‍ എന്നില്‍ കണ്ടേക്കാം..എന്നാല്‍.... ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്നവരോട് ഞാന്‍ അതിഭീകരമായി തന്നെ പ്രതികരിക്കാറുണ്ട്...വിട്ടു കൊടുക്കാറില്ല ഞാന്‍..അതേത് പോലീസായാലും കൊള്ളാം.അതിന്‍റെ പേരില്‍ ചില്ലറ പ്രശ്നങ്ങളല്ല ഞാന്‍ നേരിട്ടിട്ടുള്ളത്...മതപരമായ എന്‍റെ കാഴ്ചപ്പാടുകള്‍ ചിലര്‍ക്കൊക്കെ അറിയാമെങ്കിലും അതൊന്നു കൂടെ വ്യക്തമാക്കട്ടെ. "മതം" എന്നാല്‍ അഭിപ്രായം എന്നൊരു അര്‍ഥം കൂടിയുണ്ടല്ലോ? ഏതായാലും മതത്തെ വ്യഭിച്ചരിക്കുന്നവരുടെ കൂട്ടത്തില്‍ പെടില്ല ഞാന്‍. എനിക്ക് മതമില്ല. പക്ഷെ ഞാന്‍ ഈ പ്രപഞ്ചത്തിന്‍റെ സൃഷ്ട്ടാവില്‍ വിശ്വസിക്കുന്നു. അതിനെ കൃഷ്ണനെന്നോ, അല്ലാഹുവെന്നോ , ക്രിസ്തുവെന്നോ വിളിക്കാം.

സിനിമ

എലോണ്‍

നിര്‍മ്മാണം 
ഫസ്റ്റ് സ്റ്റുഡിയോ എന്‍റെര്‍ടെയ്നര്‍


അഭിനയിക്കുന്നത് 
ഷാജി വിശ്വനാഥന്‍ 


കോണ്‍സെപറ്റ് - ക്യാമറ - സംവിധാനം 
അശോക്‌ സദന്‍


വൈകാരികമായി ഒറ്റപ്പെടുന്ന അവസ്ഥയെ പ്രതിപാദിക്കുന്നതാണ് ഈ ഷോട്ട് ഫിലിമിന്‍റെ പ്രമേയം. ഒരു കുഞ്ഞായ് ഭൂമിയില്‍ പിറന്നു വീണ് സ്നേഹവാത്സല്യങ്ങള്‍ ഏറ്റുവാങ്ങി പിന്നെ എവിടെയൊക്കെയോ നമ്മുടെ ജീവിതത്തിന്‍റെ വസന്തം അസ്തമിക്കുന്നു. ആരവങ്ങളില്‍ നിന്നും സ്വയമോ അല്ലെങ്കില്‍ നിര്‍ബന്ധമായോ പുറന്തള്ളപ്പെട്ട് നിരാശയുടെയും ഏകാന്തതയുടെയും മാരകമായ മൌനത്തില്‍ ഒന്ന് പൊട്ടിക്കരയുവാന്‍ പോലുമാകാതെ ഇരുട്ടിന്‍റെ വാത്മീകത്തില്‍ മിടിപ്പുകളൊടുക്കുന്നവര്‍. അസഹ്യമായ നിശബ്ദതയില്‍ ഏകാന്ത തടവിലായ ഒരു മനുഷ്യന്‍റെ അവസ്ഥ ഇവിടെ ദര്‍ശിക്കുവാനാകും.

കണ്ണാടിയില്‍ കാണുന്ന സ്വന്തം പ്രതിഭിംഭത്തെപ്പോലും തിരിച്ചറിയുവനാവാതെ ബോധാബോധങ്ങള്‍ക്കിടയില്‍ ഇടറുന്ന മനസ്സിനെ തിരികെ പിടിക്കുവാന്‍ വര്‍ത്തമാനത്തിലെ ശീലങ്ങളോരോന്നും അയാള്‍ ആവര്‍ത്തിക്കുന്നു. അതൊരു സ്വയം പരിശോധനയായിരിക്കാം. വിശപ്പോ ദാഹമോ അടക്കുന്ന പോലെ മനസ്സിന്‍റെ വേദന അടക്കുവാന്‍ ആവില്ലല്ലോ?   എന്നിട്ടും  ഓര്‍മ്മയുടെ ചരടിലെവിടെയോ കുരുങ്ങിക്കിടക്കുന്ന ഏതോ ബന്ധങ്ങളോ ബന്ധനങ്ങളോ...അറിയില്ല... എതിലോ ഒന്നിലേക്കയാള്‍ തന്‍റെ സങ്കടങ്ങളെ അക്ഷരങ്ങളിലേക്ക് പകര്‍ത്തി ദൂതയക്കുവാന്‍ ശ്രമിക്കുന്നു....

അയാളുടെ വേദനകളെ പകര്‍ത്തുവാന്‍ അക്ഷരങ്ങള്‍ക്കാവുന്നില്ല... മനസ്സും അക്ഷരവും കൈവിട്ടുപോയ അയാളുടെ സ്പന്ദനങ്ങളും എവിടെക്കോ....



അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമല്ലോ?




ദ ട്രൂ ടെയില്‍ ഓഫ് എ യംങ്ങ് സേജ്

ഫ: അജി പാറേക്കാട്ടില്‍

"ദ കമ്പാനിയന്‍"

നിര്‍മ്മാണം: ദ ഫസ്റ്റ് സ്റ്റുഡിയോ എന്‍റെര്‍ടെയിന്‍മെന്‍റ്

കോണ്‍സെപറ്റ് - ക്യാമറ - ഡയറക്ഷന്‍

അശോക്‌ സദന്‍

പ്രദര്‍ശിപ്പിച്ചത് : ഇറ്റലി റിവര്‍ റ്റു റിവര്‍ ഫിലിം ഫെസ്ടിവല്‍


ഉത്തരേന്ത്യയിലെ ഹരിയാന്വി സംസാരിക്കുന്ന ഗ്രാമ ഞരമ്പുകളില്‍ ഉണര്‍വും ഊര്‍ജ്ജവുമായി മാറുകയും പിന്നെ ലോകമൊട്ടുക്ക് ഒരു പുതിയ ആരോഗ്യ സംസ്കൃതി പകര്‍ന്നു കൊടുക്കയും ചെയ്യ്തു കൊണ്ടിരിക്കുന്ന വൈദികനായ ഒരു യുവ സന്യാസിയുടെ ജീവിതമാണ് "ദ കമ്പാനിയനിലൂടെ" നിങ്ങള്‍ക്ക് മുന്നിലെത്തുന്നത്. സന്യാസി എന്നതിലുപരി അദ്ദേഹത്തെ സുഹൃത്തെന്നു വിളിക്കുന്നതാണെനിക്കിഷ്ടം. വളരെ ദീര്‍ഘക്കാലത്തെ അടുപ്പമുണ്ട് എനിക്ക് അദ്ദേഹവുമായി. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ സ്വപ്നങ്ങളും സമൂത്തെക്കുറിച്ച് ഉത്ഘണ്ടകളും എന്നോട് പങ്കുവെക്കുമായിരുന്നു. വെയിലാറി വീഴുന്ന ഗോതമ്പ് പാടങ്ങള്‍ക്കു നടുവിലൂടെ ഗ്രാമ കോണുകളിലേക്ക് നീണ്ടു കിടക്കുന്ന വഴികളിലൂടെ നഗ്നപാദനായി വൈകുന്നേരങ്ങളില്‍ വീശിയടിക്കുന്ന ഉഷ്ണക്കാറ്റെറ്റു വാങ്ങി എന്നെയും കൂട്ടി ഒത്തിരി നടക്കുമായിരുന്നു. വിമാനത്തിലും, സൈക്കിളിലും, ഇരു ചക്രവാഹനത്തിലും, മുച്ചക്രവാഹനത്തിലും പിന്നെ ബോലീറോ ജീപ്പിലും ഒരേ പോലെ യാത്ര ചെയ്യുന്ന സന്യാസി. ചിലപ്പോള്‍ എന്‍റെ സ്കൊര്‍പ്പിയോവിലാവും യാത്ര. ഡ്രൈവിങ്ങിനിടയില്‍ ഞാന്‍ പാട്ട് പാടും അതാസ്വദിച്ച് മെല്ലെ കണ്ണുകളടച്ച്‌ കാലുകള്‍ രണ്ടും ഡാഷിനുമുകളില്‍ കയറ്റിവെച്ചു സീറ്റില്‍ അങ്ങനെ ചാഞ്ഞു കിടക്കും. ചിലപ്പോള്‍ ഉറങ്ങി പോവാനും മതി.

അദ്ദേഹത്തിലേക്ക്‌ എന്നെ അടുപ്പിച്ചതിനു കാരണങ്ങള്‍ രണ്ടാണ്. ഒന്ന് ആധുനിക വൈദ്യ ശാസ്ത്രം മരുന്നില്ല എന്ന് വിധിയെഴുതി തള്ളിയ എന്‍റെ ഭാര്യയുടെ അസുഖം (ക്രോണിക് അള്‍സര്‍) രണ്ടാഴ്ചത്തെ ട്രീറ്റ്മെന്‍റ് കൊണ്ട് മാറ്റിത്തന്നു. എന്തോ ചില പൊടികള്‍ പിന്നെ കത്തീര ഖോന്ത്‌ എന്ന ഒരു വസ്തു. (രൂപ്കുണ്ട് യാത്ര എന്ന പോസ്റ്റ്‌ എഴുതി കഴിഞ്ഞാല്‍ അടുത്തത് "ശീതള ചികിത്സ" എന്ന ഫ: അജിയുടെ ചികത്സ സമ്പ്രദായത്തെക്കുറിച്ചാണ്. കൂടുതല്‍ കാര്യങ്ങള്‍ അതില്‍ ഉള്‍പ്പെടുത്താം).
രണ്ടാമത്തെ കാരണം: സി. എം. ഐ. കോണ്‍ഗ്രഗേഷന്‍റെ സഭയില്‍പെട്ട അച്ചനാണെങ്കിലും അതിന്‍റെ യാതൊരു ധൂഷ്യങ്ങളും ഇല്ല എന്നുള്ളതാണ്. യാഥാര്‍ത്ഥ ഭാരതീയ സംസ്കാരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പ്രാര്‍ത്ഥന രീതികളും യേശുദേവന്‍റെ സാന്ത്വന ഭാവവും ഒരു പോലെ. ഒപ്പം ലക്ഷ്വറികളില്‍ മാത്രം രമിക്കുന്ന ചില സൊ കോള്‍ഡ് പുണ്യവാളന്‍മാരുടെ അല്ലെങ്കില്‍ സഭാ മേലധികാരികളുടെ യാതൊരു വികൃതിത്തരങ്ങളും ഇല്ലാത്ത, ഒരു പഴയ ചായ്പ്പില്‍ കുറെ എലികളോടും, പാറ്റയോടും ചിലപ്പോള്‍ കൊടിയ വിഷമുള്ള തറവാട്ടില്‍ പിറന്ന കരി മൂര്‍ഖനോടും (ഈ ഇനത്തില്‍ പെട്ട ഒന്നാണ് ഞാന്‍) നാട്ടുമരുന്നുകളുടെ രോഗശമന ഗുണങ്ങളെ പറ്റി പറഞ്ഞും അവറ്റകളോടൊപ്പം തന്നെ കിടന്നുറങ്ങിയും കഴിയുന്ന ഒരു മനുഷ്യന്‍.

ആ മെല്ലിച്ച കാഷായ വേഷധാരിയെക്കുറിച്ചാണ് ഈ ഹൃസ്വ ചിത്രം. ഈ ചിത്രത്തിന്‍റെ വിഷയം അദ്ദേഹത്തിന്‍റെ ചികിത്സാരീതികളെക്കുറിച്ചാണ് അദ്ദേഹത്തിന്‍റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ടതല്ല.



3 അഭിപ്രായങ്ങൾ:

Rejil പറഞ്ഞു...

Its good. Acting feels like 75 - 90 aged man... Appreciate your effort and your creativity... Keep it up.

reji nanthicatt പറഞ്ഞു...

Dear asok
Really superb. Expecting more from you.

joshy pulikkootil പറഞ്ഞു...

mounam ............vaachaalam.
.
.
.
..
....
very good film. keep it up.
congrats asok