എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Kochi - New Delhi - London, Kerala, India
ഞാന്‍ ഒരു നുണയനാണ്. ഞാനൊരു ഉപചാപകനാണ്, ഞാന്‍ ധിക്കാരിയും അഹങ്കാരിയുമാണ് ഒപ്പം ഞാന്‍ തന്നിഷ്ട്ടക്കാരനും ഗര്‍വിഷ്ട്ടനുമാണ്...പിന്നെ തലക്കനമുള്ളവനും ആരോട് എന്ത് എപ്പോള്‍ പറയണമെന്ന് അറിയാത്തവനുമാണ്....ഇതെല്ലാം കൂടി ചേരുമ്പോള്‍ അശോക്‌ സദനാകുന്നു....ഇതാണ് എന്നെ ദൂരെ നിന്നു നോക്കിക്കാണുന്നവരുടെ അഭിപ്രായം. എന്നാല്‍ എന്നെ അടുത്തറിയുന്നവര്‍ വളരെ കുറച്ചു പേര്‍ മാത്രമാണ്. അത് കൊണ്ട് ഊഹാപോഹങ്ങളാണ് നിലവിലുള്ളത്. ഇനി ഞാന്‍ എന്നെ കുറിച്ച് പറയുകയാണെങ്കില്‍ നല്ലവരില്‍ നല്ലവനും ചീത്തവരില്‍ ചീത്തവനുമാണ് ഞാന്‍. മേല്‍പ്പറഞ്ഞ എല്ലാത്തിന്‍റെയും ചെറിയ അംശങ്ങള്‍ എന്നില്‍ കണ്ടേക്കാം..എന്നാല്‍.... ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്നവരോട് ഞാന്‍ അതിഭീകരമായി തന്നെ പ്രതികരിക്കാറുണ്ട്...വിട്ടു കൊടുക്കാറില്ല ഞാന്‍..അതേത് പോലീസായാലും കൊള്ളാം.അതിന്‍റെ പേരില്‍ ചില്ലറ പ്രശ്നങ്ങളല്ല ഞാന്‍ നേരിട്ടിട്ടുള്ളത്...മതപരമായ എന്‍റെ കാഴ്ചപ്പാടുകള്‍ ചിലര്‍ക്കൊക്കെ അറിയാമെങ്കിലും അതൊന്നു കൂടെ വ്യക്തമാക്കട്ടെ. "മതം" എന്നാല്‍ അഭിപ്രായം എന്നൊരു അര്‍ഥം കൂടിയുണ്ടല്ലോ? ഏതായാലും മതത്തെ വ്യഭിച്ചരിക്കുന്നവരുടെ കൂട്ടത്തില്‍ പെടില്ല ഞാന്‍. എനിക്ക് മതമില്ല. പക്ഷെ ഞാന്‍ ഈ പ്രപഞ്ചത്തിന്‍റെ സൃഷ്ട്ടാവില്‍ വിശ്വസിക്കുന്നു. അതിനെ കൃഷ്ണനെന്നോ, അല്ലാഹുവെന്നോ , ക്രിസ്തുവെന്നോ വിളിക്കാം.

2016, ഒക്‌ടോബർ 5, ബുധനാഴ്‌ച

ബിഗ്‌ ബെന്‍ ആന്‍റ് ബെന്‍ 10 - സിനോപ്സിസ്

പഞ്ചാബിലെ ഏറ്റവും വലിയ ഭൂവുടമയും ഫാം ബിസിനസ്സുകാരനുമാണ് ഗുര്മീന്തര്‍. ബിസിനസ് ആവശ്യങ്ങള്‍ക്കായി കേരളത്തില്‍ എപ്പോഴും വരാറുണ്ടായിരുന്ന ഗുര്‍മീന്തര്‍ അത്തരമൊരു യാത്രയ്ക്കിടയില്‍ പ്രശസ്ത നര്‍ത്തകി ശാരദ തമ്പുരാട്ടിയുടെ നൃത്ത പരിപാടി കാണുവാന്‍ ഇടയാവുകയും ഗുര്‍മീന്തറും ശാരദയും തമ്മില്‍ പ്രണയത്തിലാവുകയും ചെയ്യുന്നു. തുടര്‍ന്ന് ഇരു വീട്ടുകാരുടെയും ആശീര്‍വാദത്തോടെ വിവാഹം നടക്കുകയും വിവാഹ ശേഷം ശാരദ ഗുര്‍മീന്തറിനൊപ്പം പഞ്ചാബിലേക്ക് പോവുകയും ചെയ്യുന്നു. 

ബെന്‍സിങ്ങിന് പതിനഞ്ചു വയസുള്ളപ്പോള്‍ ഭാര്യ ശാരദ മരിച്ചുവെങ്കിലും ഗുര്‍മിന്തറും മകന്‍ ബെന്‍സിങ്ങും കേരളത്തിലെ അമ്മ വീടുമായി ദൃഡ ബന്ധം പുലര്‍ത്തിയിരുന്നു. അമ്മ വീട്ടിലെ കുടുംബ ക്ഷേത്രത്തിലെ ഉല്‍ത്സവത്തിന് എല്ലാ വര്‍ഷവും ബെന്‍സിങ്ങും ഗുര്‍മീന്തറും എത്തുമായിരുന്നു. 

വളരെ വലിയ സുഹൃത് സമ്പത്തുള്ള ആളായിരുന്നു ബെന്‍സിംഗ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഷാരൂഖ് ഖാന്‍, രാഹുല്‍ ഗാന്ധി തുടങ്ങിയ പ്രസിദ്ധരും അപ്രസിദ്ധരുമായ ധാരാളം പേര്‍ അയാളുടെ സുഹൃത് വലയത്തില്‍ ഉണ്ടായിരുന്നു. സാമ്പത്തിന്‍റെ ധാരാളിത്തത്തില്‍ വളര്‍ന്ന ആളായിരുന്നു ബെന്‍സിംഗ്. പണവും കരുത്തും രാഷ്ട്രീയ ബലവും കൊണ്ട് എന്തും നേടാമെന്ന് അയാള്‍ വിശ്വസിച്ചിരുന്നു. ദാരിദ്ര്യത്തിന്‍റെയും കഷ്ടപ്പാടുകളുടെയും ഒരു മറുവശം കൂടി ജീവിതത്തില്‍ ഉണ്ടെന്നു ബെന്‍സിങ്ങിന് അറിയില്ലായിരുന്നു. ഇങ്ങനൊക്കെയായിരുന്നെങ്കിലും മനസ്സില്‍ ധാരാളം നന്മയുള്ള ആളായിരുന്നു അയാള്‍. അമ്മയുടെ അമ്മ കല്യാണിക്കുട്ടിയുമായി വളരെ വലിയ ബന്ധം സൂക്ഷിച്ചിരുന്നു ബെന്‍സിംഗ്. അങ്ങിനെ പാതി മലയാളിയും പാതി പഞ്ചാബിയുമായിയാണ് ബെന്‍സിംഗ് ജീവിച്ചത്. അച്ഛന്‍റെ അഞ്ച് അനിയന്മാരില്‍ ഏറ്റവും ഇളയവനായ പര്‍മീന്തര്‍ സിങ്ങുമായിട്ടായിരുന്നു അയാള്‍ക്ക് ഏറ്റവും അടുപ്പമുണ്ടായിരുന്നത്. ബെന്‍സിങ്ങിന് 42 വയസ്സ് പ്രായമായിരുന്നെങ്കിലും അയാള്‍ വിവാഹം കഴിച്ചിരുന്നില്ല. സ്ത്രീ വിഷയത്തില്‍ വളരെയധികം താല്‍പര്യമുണ്ടായിരുന്നെങ്കിലും സ്ത്രീകളുമായി ഇടപെടുന്നതില്‍ അയാള്‍ തികഞ്ഞ പരാജയമായിരുന്നു. 

പഞ്ചാബിലെ ജീവിതം ഏറെക്കുറെ മടുത്ത ബെന്‍സിംഗ് ലണ്ടനില്‍ സ്ഥിര താമസത്തിന് പോകുന്നതിനെ കുറിച്ച് ആലോചിക്കുന്നു. പല വഴികള്‍ ശ്രമിക്കുന്നുവെങ്കിലും പരാജയപ്പെടുന്നു. തുടര്‍ന്ന് സ്റ്റുഡന്‍റ് വിസയില്‍ ലണ്ടനിലേക്ക് പോകുവാന്‍ പര്‍മീന്തര്‍ ബെന്‍സിങ്ങിനെ ഉപദേശിക്കുന്നു. സ്കൂള്‍ വിദ്യാഭ്യാസം മാത്രം പൂര്‍ത്തിയാക്കിയിട്ടുള്ള ബെന്‍സിംങ്ങിന് ഡിഗ്രീ ഇല്ലാത്തത് ലണ്ടന്‍ യാത്രയ്ക്ക് വിലങ്ങു തടിയാകുന്നു. ഈ അവസരത്തിലാണ് ബെന്‍സിങ്ങിന്‍റെ അടുത്ത സുഹൃത്തായ ഗോവയിലെ പ്രഭാലനായ മന്ത്രി ഡെന്നിസ് ലോപസ് ബെന്‍സിങ്ങിനെ വിളിച്ച് ഒരു സഹായം ആവശ്യപ്പെടുന്നു. മന്ത്രിക്ക് പാര്‍ട്ട്ണര്‍ഷിപ്പുള്ള ലോകത്ത് എല്ലായിടത്തുമായി ശാഖകളുള്ള ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ ജ്വല്ലറിയുടെ, ഇന്നത്തെ മൂല്യത്തിന് ഏകദേശം പതിനായിരം കോടി വിലവരുന്ന വൈരക്കല്ലുകളും വജ്രങ്ങളും നൂറ് വര്‍ഷം മുന്‍പ് അന്നത്തെ ഉടമസ്ഥരുടെ വിശ്വസ്തനായിരുന്ന ഒരാള്‍ കടത്തി കൊണ്ട്പോയെന്നും അന്നത്തെ ഉടമസ്ഥര്‍ അയാളെയും കുടുംബത്തെയും മുഴുവന്‍ ഉന്മൂലനം ചെയ്തുവെങ്കിലും ഒളിപ്പിച്ചു വെക്കപ്പെട്ട വൈരങ്ങളും വജ്രങ്ങളും കമ്പനിക്ക് കണ്ടെത്തുവാനായില്ല. ആ വൈരങ്ങളും വജ്രങ്ങളും ലണ്ടന് പുറത്തേക്ക് പോയിട്ടില്ലെന്നും അത് തിരികെ വീണ്ടെടുക്കുവാന്‍ ബെന്‍സിങ്ങിനെ കൊണ്ട് മാത്രമേ കഴിയുകയുള്ളൂവെന്നും മന്ത്രി പറയുന്നു. 

തന്നെ അറിയിക്കാതെ ബ്രിട്ടനിലുള്ള പാര്‍ട്ണര്‍മാര്‍ അത് വീണ്ടെടുക്കുവാന്‍ ശ്രമിക്കുന്നുണ്ടെന്നും അങ്ങിനെ അവര്‍ വീണ്ടെടുത്താല്‍ തനിക്ക് ഒന്നും തരാതെ മുഴുവനും അവര്‍ മുക്കുമെന്നും മന്ത്രി ബെന്‍സിങ്ങിനെ ധരിപ്പിക്കുന്നു. മറിച്ച് നമ്മളാണ് വീണ്ടെടുക്കുന്നതെങ്കില്‍ അതിന്‍റെ നേര്‍ പകുതി ബെന്‍സിങ്ങിന് കൊടുക്കാമെന്ന് അയാള്‍ ഉറപ്പ് പറയുന്നു. താന്‍ ആഗ്രഹിച്ചത്‌ പോലെ ലണ്ടനിലേക്ക് പോകുവാന്‍ അവസരം ഒത്തു വന്നത് കൊണ്ട് ഈ ദൌത്യം ഏറ്റെടുക്കാമെന്ന് ബെന്‍സിംഗ് മന്ത്രിയോട് പറയുന്നു. തനിക്ക് പണമൊന്നും വേണ്ടെന്നും ലണ്ടനില്‍ ദൌത്യം പൂര്‍ത്തീകരിക്കുവാന്‍ എത്ര സമയം വേണ്ടിവരുമെന്ന് പറയുവാന്‍ കഴിയില്ലെന്ന് ബെന്‍സിംഗ് പറയുന്നു. അത് കൊണ്ട് ലണ്ടനില്‍ കുറെയധികം നാള്‍ താമസിക്കുവാന്‍ വേണ്ടി താന്‍ സ്റ്റുഡന്‍റ് വിസയിലാണ് ലണ്ടനിലേക്ക് പോകുന്നതെന്നും അതിന് വേണ്ടി ഡിഗ്രീ സര്‍ട്ടിഫിക്കേറ്റ് അടക്കമുള്ള ഡോക്യൂമെന്‍റ്സ് തനിക്ക് ഉണ്ടാക്കി തരണമെന്ന് ബെന്‍സിംഗ് മന്ത്രിയോട് ആവശ്യപ്പെടുന്നു. മന്ത്രി തന്‍റെ സ്വാധീനം ഉപയോഗിച്ച് ബെന്‍സിങ്ങിന് ആവശ്യമായ ഡോക്യൂമെന്‍റ്സ് എത്തിച്ചു കൊടുക്കുന്നു. ഒരു പ്രമുഖ യൂണിവേഴ്സിറ്റിയില്‍ അഡ്മിഷനെടുത്ത് ബെന്‍സിംഗ് വിദ്യാര്‍ഥിയായി ലണ്ടനിലെത്തുന്നു. 

പഠനം ആരംഭിക്കുന്നതിന് ഒരു മാസം മുന്‍പ് തന്നെ ബെന്‍സിംഗ് ലണ്ടനിലെത്തുന്നു. ലണ്ടനിലെത്തിയ ആ ദിവസം തന്നെ അയാള്‍ താന്‍ സ്വപ്നം കണ്ട പോലെ ജീവിതം ആരംഭിക്കുന്നു. ജീവിതത്തിലെ ആഘോഷങ്ങളുടെ പുതിയ ചേരുവകള്‍ അയാള്‍ നന്നായി ആസ്വദിക്കുന്നു. ലണ്ടനിലെ ഒരു ബാറില്‍ വെച്ച് അതീവ സുന്ദരിയായ ഒരു ഫ്രഞ്ച് യുവതിയെ ബെന്‍സിംഗ് പരിചയപ്പെടുന്നു. അവളും ആദ്യമായാണ്‌ ലണ്ടനിലെത്തുന്നത്. മൂക്കറ്റം മദ്യപിച്ച ഇരുവരും ആ രാത്രിയില്‍ ഒന്നിച്ചു തങ്ങുന്നു. അവര്‍ പെട്ടെന്ന് പ്രണയത്തിലാകുന്നു.



കേരളം മുഴുവനും വിലക്കെടുക്കുവാന്‍ ശേഷിയുള്ള വ്യവസായ പ്രമുഖനായ നൈനാന്‍ ജോസാഫിന്‍റെ ഏക മകനാണ് ബെന്നി നൈനാന്‍. എന്തും വിലയ്ക്ക് വാങ്ങുവാന്‍ ശേഷിയുണ്ടെങ്കിലും അത് മോഷ്ടിക്കുന്നതിലായിരുന്നു ബെന്‍ ഹരം കണ്ടത്. അഞ്ച് രൂപയുടെ സാധനാമായാലും അഞ്ച് കോടിയുടെ സാധനമായാലും ബെന്നിന് കൌതുകം തോന്നിയാല്‍ അത് മോഷ്ടിചിരിക്കും. ക്ലെപ്റ്റോമാനിയ എന്ന് അറിയപ്പെടുന്ന ഒരു ചെറിയ മാനസിക തകരാറായിരുന്നു ബെന്നിന്. 1960ല്‍ ലണ്ടനില്‍ നടന്ന ഗ്രേറ്റ് ട്രെയിന്‍ റോബറിയിലെ നായകനായ ബ്രൂസ് റോബിന്‍സനെ പോലെ അതിസാഹസികനായ ഒരാളാകുവാനാണ് ബെന്‍ എന്നും ആഗ്രഹിച്ചത്‌. ഒരല്‍പം ബ്രിട്ടീഷ് വിരോധിയായിരുന്നു ബെന്‍. ബെന്നിന്‍റെ ഈ സ്വഭാവ ദൂഷ്യം കൊണ്ട് സമൂഹ മധ്യത്തില്‍ പലപ്പോഴും അപമാനിതരായി നില്‍ക്കേണ്ടി വന്നിട്ടുണ്ട് നൈനാനും ഭാര്യ റീത്തക്കും. ഡിഗ്രീ പഠനം കഴിഞ്ഞയുടനെ റീത്തയുടെ നിര്‍ബന്ധപ്രകാരം ബെന്നിന്‍റെ വിവാഹം നടത്തിക്കുവാന്‍ നൈനാന്‍ തീരുമാനിക്കുന്നു. വിവാഹം കഴിഞ്ഞാല്‍ ചിലപ്പോള്‍ ബെന്നിന്‍റെ സ്വഭാവം നേരെയാകുമെന്ന പ്രതീക്ഷയിലാണ് അവര്‍ അത്തരമൊരു തീരുമാനമെടുക്കുന്നത്. പെണ്ണ് കാണുവാന്‍ ചെന്ന വീട്ടില്‍ നിന്ന് പെണ്ണിന്‍റെ അച്ഛന്‍ സൂക്ഷിച്ചു വച്ചിരുന്നു 250 വര്‍ഷത്തിലധികം പഴക്കമുള്ള ഗ്രീസില്‍ നിന്ന് കൊണ്ട് വന്ന വീഞ്ഞ് കുപ്പി ചടങ്ങിനിടെ ബെന്‍ അടിച്ചു മാറ്റുന്നു. അത് മകളുടെ വിവാഹത്തിന് പൊട്ടിക്കുവാന്‍ ഇരുപതു വര്‍ഷം മുന്‍പേ വാങ്ങി വെച്ചതായിരുന്നു. ചടങ്ങിന് ശേഷം പോകുവാന്‍ തുടങ്ങുന്ന ബെന്നിന് നേരെ ആ വീട്ടിലെ വളര്‍ത്തു നായ കുരച്ചുകൊണ്ടു ചാടുന്നു. ഞെട്ടി പിന്നോട്ട് മാറിയ ബെന്നിന്‍റെ വസ്ത്രത്തില്‍ ഒളിപ്പിച്ചു വച്ചിരുന്ന വീഞ്ഞ് കുപ്പി നിലത്തു വീണു പൊട്ടുന്നു. മാതാപിതാക്കള്‍ ഏവരുടെയും മുന്നില്‍ അപമാനിതരാകുന്നു. ഈ സംഭവത്തോടെ അച്ഛനെയും അമ്മയെയും അഭിമുഖീകരിക്കുവാന്‍ കഴിയാതെ ബെന്‍ ഗോവയിലേക്ക് താമസം മാറ്റുന്നു. ഈ സമയത്ത് പ്രബലനായ ഒരു ഗോവന്‍ മന്ത്രിയുടെ ആഡംഭര കാര്‍ ബെന്‍ മോഷ്ടിക്കുന്നു മന്ത്രിയുടെ ആളുകള്‍ ബെന്നിനെ വേട്ടയാടുവാന്‍ തുടങ്ങുന്നു. തുടര്‍ന്ന് ഇന്ത്യയില്‍ നില്‍ക്കുവാന്‍ കഴിയാതെ മാതാപിതാക്കളുടെ അനുവാദത്തോടെ ബെന്‍ ബ്രിട്ടനിലേക്ക് വിദ്യാര്‍ഥിയായി പോകുന്നു. ബെന്നിന്‍റെ ആ വരവിന് മറ്റൊരു ലക്‌ഷ്യം കൂടിയുണ്ടായിരുന്നു

ഹീത്രൂ എയര്‍പോര്‍ട്ടിന് പുറത്ത് ലോബിയോട് ചേര്‍ന്നുള്ള കഫട്ടേരിയയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന സൂപ്പര്‍ ബൈക്കുകളിനൊന്നിനെ അതി സാഹസികമായി തട്ടിയെടുത്ത് എയര്‍ സെക്യൂരിറ്റിയേയും പോലീസിനെയും വെട്ടിച്ച് പുറത്ത് കടക്കുന്ന മുഖം മൂടിധാരിയായ യുവാവ്. പോലീസ് വിടാതെ പിന്തുടര്‍ന്നതിനാല്‍ മുഖം മൂടിധാരി ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുന്നു. ആ മുഖം മൂടിധാരി ബെന്‍ ആയിരുന്നു. താമസ സ്ഥലത്തേക്കുള്ള ട്രെയിനില്‍ യാത്ര ചെയ്യുന്ന ബെന്‍ ട്രെയിന്‍ അവസാന സ്റ്റേഷനില്‍ എത്തിയിട്ടും അതൊന്നും അറിയാതെ ഇരുന്നുറങ്ങുന്ന ഒരു യുവതിയെ കാണുന്നു. ബെന്‍ യുവതിയെ വിളിച്ചുണര്‍ത്തുന്നു. ആകെ പരിഭ്രമത്തിലിരിക്കുന്ന യുവതി മലയാളിയാണെന്ന് മനസിലാക്കിയ ബെന്‍ എന്തെങ്കിലും പ്രശ്നമുണ്ടോയെന്നു തിരക്കുന്നു. കേരളത്തില്‍ എല്ലാവരും അറിയുന്ന പ്രമുഖ വ്യവസായി നൈനാന്‍ ജോസാഫിന്‍റെ മകനാണ് ബെന്‍ എന്ന് മനസിലാക്കിയ യുവതി തനിക്ക് സംഭവിച്ച കാര്യങ്ങള്‍ ബെന്നിനോട് പറയുന്നു. സിബിന്‍ എന്നൊരു മലയാളി ഏജെന്‍റ് തന്നെ വഞ്ചിച്ചുവെന്നും ഇവിടെ എത്തിയപ്പോള്‍ മാത്രമാണ് താന്‍ ജോയിന്‍ ചെയ്ത കോളെജിന്‍റെ ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കിയെന്ന്‍ മനസിലായതെന്നും ഇനി എന്ത് ചെയ്യണമെന്ന് യാതൊരു ഊഹവുമില്ലെന്നും ഏജെന്‍റ് ഇപ്പോള്‍ ഫോണ്‍ സ്വിച് ഓഫ് ചെയ്തിരിക്കുകയാണെന്നും യുവതി ബെന്നിനോട് പറയുന്നു. തുടര്‍ന്ന് ബെന്‍ അവളെ അവന്‍റെ താമസസ്ഥലത്തേക്ക് കൊണ്ട് പോകുന്നു. ബെന്‍ മെറിനെയും കൂട്ടി അവള്‍ അഡ്മിഷന്‍ എടുത്ത കോളേജില്‍ ചെല്ലുന്നുവെങ്കിലും പുതിയ മാനേജ്മെന്‍റ് ഫീസ്‌ തിരികെ കൊടുക്കുവാനോ അഡ്മിഷന്‍ കൊടുക്കുവാനോ തയാറാകുന്നില്ല. ബെന്‍ മെറിന് അവന്‍ പഠിക്കുന്ന യൂണിവേഴ്സിറ്റിയില്‍ തന്നെ അഡ്മിഷന്‍ എടുത്തു കൊടുക്കുന്നു.

ന്യൂ സ്റ്റുഡന്‍റ് ഒറിയന്‍റെഷന്‍ നടക്കുന്ന വലിയ ഹാളില്‍ മലയാളി വിദ്യാര്‍ഥികളെ തിരഞ്ഞു നടക്കുന്ന ഫക്രുദ്ദീന്‍.  മലപ്പുറത്തെ അറിയപ്പെടുന്ന ബ്ലെയിഡ് ഖാദറിന്‍റെ മകനാണ് അയാള്‍. ഹാളില്‍ വെച്ച് ഫക്രു ബെന്‍സിങ്ങിനെ കാണുന്നു. ബെന്‍സിങ്ങിന് താമസസ്ഥലവും ആവശ്യമെങ്കില്‍ പലിശക്ക് പണവും അവന്‍ വാഗ്ദാനം നല്‍കുന്നു. ബെന്‍സിംഗ് പഞ്ചാബിയാണെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് മറ്റു മലയാളി വിദ്യാര്‍ഥികളെ അന്വേഷിച്ചു പോകുന്നു. ഈ സമയം ബെന്നും മെറിനും ഹാളിലേക്ക് കടന്ന് വരുന്നു. അവര്‍ മലയാളികളാണെന്ന് മനസിലാക്കിയ ഫക്രുദ്ദീന്‍ അവരുടെ അടുത്തേക്ക് ചെന്ന് ലണ്ടനില്‍ എന്ത് ആവശ്യമുണ്ടെങ്കിലും തന്നെ സമീപിച്ചാല്‍ മതിയെന്നും അതിനു താന്‍ ചെറിയൊരു സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുമെന്നും പറഞ്ഞ് കൊണ്ട് ബെന്നിന് ഫോണ്‍ നമ്പര്‍ കൊടുക്കുന്നു.

ക്യാന്‍റീന്‍ ഷെഫായി ജോലി കിട്ടിയ യശോധരന്‍ യൂണിവേഴ്സിറ്റിയിലെത്തുന്നു. വന്നിറങ്ങിയ ദിവസം തന്നെ അയാള്‍ പ്രതിസന്ധിയിലാകുന്നു. ക്യാന്‍റീന്‍ നടത്തിയിരുന്ന മലയാളി, വിദ്യാര്‍ഥികള്‍ക്ക് വീട് വാടകയ്ക്ക് കൊടുക്കുന്ന ഏര്‍പ്പാട് ഉണ്ടായിരുന്നു. വാടക കുടിശ്ശിക വരുത്തിയ ഒരു വിദ്യാര്‍ഥിയുടെ പാസ്പ്പോര്‍ട്ട് അയാള്‍ പിടിച്ചുവെച്ചുവെന്ന പരാതിയെ തുടര്‍ന്ന് ശിക്ഷയില്‍ ഒഴിവാകണമെങ്കില്‍ ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ അയാള്‍ക്ക് ഉത്തരവ് ലഭിക്കുന്നു. തുടര്‍ന്ന് അയാള്‍ യൂ.കെ വിട്ടു പോകുന്നു. ജോലിയില്ലാതെ നില്‍ക്കുന്ന യശോധരന് മുന്നില്‍ യൂണിവേഴ്സിറ്റി അധികൃതര്‍ ഒരു ഉപാധി വെക്കുന്നു. മൂന്ന് മാസത്തിനുള്ളില്‍ നിശ്ചിത തുക കെട്ടിവെക്കാമെങ്കില്‍ ക്യാന്‍റീന്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് ലീസിന് നല്‍കാമെന്നു. ഏറെ സാമ്പത്തിക ബാധ്യതയുമായാണ് യശോധരന്‍ ലണ്ടനിലെത്തുന്നത്. ഈ അവസരം മുതലെടുത്ത്‌ കൊണ്ട് ഫക്രൂ യശോധരന് പണം നല്‍കാമെന്ന് ഏല്‍ക്കുന്നു. പലിശക്ക് പുറമേ ക്യാന്‍റീനില്‍ നിന്ന് മൂന്ന് ഭക്ഷണം നല്‍കണമെന്ന് ഫക്രൂ പറയുന്നു. ഈ സമയം ഫകൃവിന്‍റെ ബാപ്പ യശോധരന്‍റെ നാട്ടിലെ വീട്ടിലെത്തി ചില ഡോക്യൂമെന്‍റില്‍ ഒപ്പിട്ടു വാങ്ങിയ ശേഷം യശോധരന് പണം നല്‍കുന്നു. ക്യാന്‍റീന്‍ ഭംഗിയായി തുടങ്ങിയെങ്കിലും അപ്പോള്‍ മാത്രമാണ് യശോധരന് ചില സത്യങ്ങള്‍ മനസിലാവുന്നത്. ബഹു ഭൂരിപക്ഷം വിദ്യാര്‍ഥികളും പുറത്ത് നിന്ന് വാങ്ങി കൊണ്ട് വരുന്ന ഭക്ഷണമാണ് ക്യാന്‍റീനിലിരുന്നു കഴിക്കുന്നത്‌. യശോധരന്‍ യൂണിവേഴ്സിറ്റി അധികൃതര്‍ക്ക് പരാതി നല്‍കുന്നുവെങ്കിലും അവര്‍ കൈ മലര്‍ത്തി. ഇത് കൊണ്ടൊന്നും യശോധരന്‍റെ പ്രശ്നങ്ങള്‍ തീരുന്നില്ല. ഉണ്ടാകി വെച്ച ഭക്ഷണത്തില്‍ പ്രാണി കിടന്നുവെന്ന പരാതിയിന്മേല്‍ ഫുഡ്‌ സേഫ്റ്റി വിഭാഗം യശോധരന്‍റെ ക്യാന്‍റീന്‍ നടത്തുവാനുള്ള ലൈസന്‍സ് റദ്ധാക്കുന്നു. ഇതോടെ യശോധരന്‍ വഴിയാധാരമാകുന്നു. ഒരു മലയാളിയുടെ സഹായത്തോടെ യശോധരന്‍ ഒരു പെട്രോള്‍ പമ്പില്‍ ചെറിയ ജോലി കിട്ടുന്നു. അതില്‍ നിന്ന് കിട്ടുന്ന വരുമാനം ഫക്രുവിന് പലിശയും ഭക്ഷണവും വാങ്ങി കൊടുക്കുവാന്‍ പോലും തികയില്ലായിരുന്നു. കാര്യങ്ങള്‍ അറിഞ്ഞ ബെന്‍സിംഗ് യശോധാരനെ സഹായിയായി കൂടെ കൂട്ടുകയും ഫക്രൂവിന്‍റെ ഇടപാടുകള്‍ തീര്‍ക്കുകയും ചെയ്യുന്നു. 

സുന്ദരിമാരായ കുറെ യുവതികള്‍ക്ക് നടുവില്‍ ക്ലാസ് മുറിയിലിരിക്കുന്ന ബെന്‍സിംഗ്. അയാളുടെ തപ്പിത്തടഞ്ഞുള്ള ഇംഗ്ലീഷ് കേട്ട് യുവതികള്‍ പൊട്ടിച്ചിരിക്കുന്നു. അയാളിലെ നര്‍മ്മഭാവം യുവതികള്‍ നന്നായി ആസ്വദിക്കുന്നു. ഈ സമയത്ത് എന്തോ കണ്ട് ഞെട്ടിയത് പോലെ ഏറ്റവും പുറകിലിരിക്കുന്ന ബെന്നിന്‍റെ അടുത്ത് പോയി മുന്നിലിരിക്കുന്ന വിദ്യാര്‍ഥികളുടെ മറവില്‍ ഒളിച്ചിരിക്കുന്നു. ബെന്‍ അയാള്‍ ദേഷ്യത്തോടെ നോക്കുന്നു. ബെന്‍ അയാളെ പറ്റി പരിഹാസത്തോടെ എന്തോ മലയാളത്തില്‍ മെറിനോട് പറഞ്ഞ് ചിരിക്കുന്നു. എന്തൊക്കെയായാലും ആളൊരു സുന്ദരനാണെന്ന് മെറിന്‍ പറയുന്നതോടെ ബെന്‍ അവളെ ദേഷ്യത്തോടെ നോക്കുന്നു. ഈ സമയം ക്ലാസ് മുറിയിലേക്ക് കടന്ന് വന്ന അധ്യാപിക സ്വയം പരിചയപ്പെടുത്തുന്നു. താന്‍ സ്വിറ്റ്സര്‍ലന്‍റ്കാരിയാണെന്നും പേര് മെലോഡി എന്നാണെന്നും ലണ്ടനിലെത്തിയിട്ട് ഒരു മാസമായെന്നും മറ്റു ചില കാര്യങ്ങള്‍ ചെയ്യുവാനുണ്ടായിരുന്നത് കൊണ്ടാണ് ജോയിന്‍ ചെയ്യുവാന്‍ വൈകിയതെന്നും അവര്‍ പറയുന്നു. അതിനു ശേഷം വിദ്യാര്‍ഥികളെ ഓരോരുത്തരെയായി അവര്‍ പരിചയപ്പെടുന്നു. ബെന്‍സിങ്ങിന്‍റെ ഊഴമായപ്പോള്‍ അയാള്‍ മടിച്ച് മടിച്ച് എഴുന്നേറ്റു നില്‍ക്കുന്നു. ബെന്‍സിങ്ങിനെ കണ്ട മെലോഡി ഞെട്ടിത്തരിക്കുന്നു. 

വാലെന്‍റയിന്‍സ് പാര്‍ക്ക്.

അവിടെയുള്ള കൃത്രിമ തടാകത്തിന്‍റെ കരയിലുള്ള ബെഞ്ചില്‍ ബെന്‍സിങ്ങിനോട് പിണങ്ങിയിരിക്കുന്ന മെലോഡി. താന്‍ പഠിക്കുനാത്തിയ വിദ്യാര്‍ഥിയാണെന്ന് പറഞ്ഞാല്‍ തന്നോട് ചങ്ങാത്തം കൂടിലെന്നു ഭയന്നാണ് താന്‍ ഇന്ത്യയില്‍ നിന്നെത്തിയ ബിസിനസ്കാരനാണെന്ന് പറഞ്ഞതെന്ന് അയാള്‍ അനുനയത്തില്‍ മെലോഡിയോട് പറയുന്നു. അത് കൊണ്ടൊന്നും മെലോഡിയുടെ പിണക്കം മാറുന്നില്ല. മാത്രവുമല്ല തന്നെ പഠിപ്പിക്കുവാന്‍ വരുന്ന അധ്യാപികയായിരിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ലെന്ന് അയാള്‍ തീര്‍ത്തും നിഷ്കളങ്കമായി പറയുന്നു. മെലോഡിക്ക് ചിരി വരുന്നുവെങ്കിലും അവള്‍ പിണക്കം നടിച്ചിരിക്കുന്നു. തുടര്‍ന്ന് പഞ്ചാബിയിലുള്ള ഒരു ഗാനം. 

ഗാനത്തില്‍ കൊള്ളിക്കേണ്ട കാര്യങ്ങള്‍

ബെന്‍സിങ്ങും മെലോഡിയും തമ്മില്‍ പ്രണയത്തിലാകുന്നു.
ബെന്നിന്‍റെയും മെറിന്‍റെയും ചില രംഗങ്ങള്‍ .അവര്‍ക്ക് പരസ്പരമുള്ള ഇഷ്ടം അറിയിക്കുവാന്‍ സാധിക്കുന്നില്ല.
യധോധാരനും ഫക്രുവും തമ്മിലുള്ള ചില തമാശകള്‍
മെലോഡിയോട് ഫോണില്‍ സംസാരിക്കുന്ന മാതാപിതാക്കള്‍
ബെന്നിന്‍റെ മാതാപിതാക്കള്‍ മെറിനോട് സംസാരിക്കുന്നു
കോളെജിലേ ഹോളി ആഘോഷം. ബെന്നിന്‍റെ അച്ഛന്‍റെ ബിസിനസ് എതിരാളി വീര റെവഡ്ഢിയുടെ മകള്‍ സചെത കോളേജില്‍ എത്തിയ ദിവസമായിരുന്നു ഹോളി ആഘോഷം. സചെത വീര റെഡ്ഡിയുടെ മകളാണെന്ന് ബെന്‍ തിരിച്ചറിയുന്നു.

പരീക്ഷകള്‍ക്ക് തോല്‍ക്കുന്ന ബെന്‍സിങ്ങിനെ വഴക്ക് പറയുന്ന മെലോഡി

ഗാനം അവസാനിക്കുമ്പോള്‍ നാല് മാസം കഴിഞ്ഞിരിക്കുന്നു.

ബ്രിട്ടനിലെ ഏറ്റവും വലിയ സെക്യൂരിറ്റി സിസ്റ്റംസ് നിര്‍മ്മാതാക്കള്‍ കൌതുകരമായ ഒരു മല്‍ത്സരം സംഘടിപ്പിക്കുന്നു. ഒരു പ്രമുഖ റെസ്റ്റോറന്‍റില്‍ നിന്ന് ഭക്ഷണം കഴിച്ച് ബില്ലടക്കാതെ പിടിക്കപ്പെടാതെ റെസ്റ്റോറന്‍റില്‍ നിന്ന് സെക്യൂരിറ്റി സിസ്റ്റംസിന്‍റെ കണ്ണ് വെട്ടിച്ച് പുറത്ത് കടന്നാല്‍ രണ്ടായിരം പൌണ്ട് സമ്മാനത്തോടൊപ്പം ഒരു സുഹൃത്തിനൊപ്പം രണ്ട് ഡിന്നര്‍ ഫ്രീ. 

റെസ്റ്റോറന്‍റിന് ഒരു സുഹൃത്തിന്‍റെ കാറില്‍ വന്നിറങ്ങുന്ന ഫക്രൂ. സുഹൃത്തിനോട് യാത്ര പറഞ്ഞ് തിരിച്ചു നടക്കുമ്പോള്‍ റെസ്റ്റോറന്‍റിലെ മല്‍ത്സരത്തെ പറ്റിയുള്ള അറിയിപ്പ് കാണുന്നു. എങ്കില്‍ ഭാഗ്യം പരീക്ഷിക്കാമെന്ന് കരുതി ഫക്രൂ റെസ്റ്റോറന്‍റില്‍ കയറുന്നു. നന്നായി ഭക്ഷണം കഴിച്ച ശേഷം ബില്‍ അടക്കാതെ പുറത്ത് കടക്കുവാന്‍ പല വഴികളും നോക്കിയെങ്കിലും പരാചയപ്പെടുന്നു. അപ്പോഴാണ്‌ താന്‍ പഴ്സും മൊബൈലും സുഹൃത്തിന്‍റെ കാറില്‍ നിന്നും എടുത്തിട്ടില്ലെന്ന് ഫക്രൂ മനസിലാക്കുന്നത്‌. റെസ്റ്റോറന്‍റിലേ ഒരാളുടെ ഫോണില്‍ നിന്ന് സഹായത്തിനായി പലരെയും വിളിക്കുന്നുവെങ്കിലും ആരും സഹായത്തിനെത്തുന്നില്ല. ഗത്യന്തരമില്ലാതെ ഫക്രൂ ബെന്നിനെ വിളിക്കുന്നു. ബെന്‍ അവിടെയെത്തി അയാളുടെ ബില്‍ അടക്കുകയും അവിടെ നിന്ന് ഭക്ഷണം കഴിച്ച് ബില്‍ അടക്കാതെ സെക്യൂരിറ്റി സിസ്റ്റംസിനെ കബളിപ്പിച്ചു കൊണ്ട് പുറത്ത് ബെന്‍ കടക്കുന്നു. തുടര്‍ന്ന് രണ്ട് ദിവസം ഭക്ഷണം കഴിക്കുവാന്‍ മെറിനെയും കൂട്ടി വരുന്നു. 

സചേതയുടെ പിറന്നാളിന് ബെന്‍ വിലകൂടിയ ഒരു വൈര മാല സമ്മാനമായി നല്‍കുന്നു. ബെന്നിന് തന്നോട് പ്രണയമാണെന്ന് സചേത തെറ്റിദ്ധരിക്കുന്നു. സചേതയുടെ അച്ഛന്‍ വീര റെഡ്ഡി ലണ്ടനില്‍ അയാള്‍ക്ക്‌ വേണ്ടി പണികഴിപ്പിക്കുന്ന കസ്റ്റം മെയിഡ് ആഡംഭര കാറിന്‍റെ പണി നോക്കുവാന്‍ ലണ്ടനിലെത്തുന്നു. മകളുടെ സുഹൃത്ത് തന്‍റെ ബിസിനസ് എതിരാളി നൈനാന്‍ ജോസഫിന്‍റെ മകനാണെന്ന് മനസിലാക്കിയ റെഡ്ഡി ആദ്യം അസ്വസ്ഥനാകുന്നു എങ്കിലും പിന്നീട് അനുനയത്തില്‍ ബെന്നിനോട് സംസാരിക്കുന്നു. അവര്‍ മൂവരും ചേര്‍ന്ന് കാര്‍ പണിത് കൊണ്ടിരിക്കുന്ന ഫാക്റ്ററി സന്ദര്‍ശിക്കുന്നു. മാല തനിക്ക് പിറന്നാള്‍ സമ്മാനമായി ബെന്‍ തന്നതാണെന്ന് വീര റെഡ്ഡിയോട് സചേത പറയുന്നു. 

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ബെന്‍ സമ്മാനമായി നല്‍കിയ മാലയുമണിഞ്ഞ് ലണ്ടനിലെ ഒരു പ്രമുഖ ജ്വല്ലറിയില്‍ സചേത ചെല്ലുകയും അവിടെ വെച്ച് പിടിക്കപ്പെടുകയും ചെയ്യുന്നു. ജ്വല്ലറിക്കാരുടെ നിര്‍ദ്ദേശപ്രകാരം അവര്‍ ആവശ്യപ്പെട്ട സ്ഥലത്തേക്ക് മറ്റു വഴികളില്ലാതെ സചേത ബെന്നിനെ വിളിച്ചു വരുത്തുന്നു. ബെന്നിനെയും സചേതയേയും അവര്‍ ഒരു സങ്കേതത്തില്‍ കൊണ്ട് പോയി ചോദ്യം ചെയ്യുന്നു. വലിയ ഒരു മാഫിയ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ളതായിരുന്നു ആ ജ്വല്ലറി. ഇത്രയധികം സുരക്ഷാ സംവിധാനങ്ങളുണ്ടായിട്ടും എങ്ങിനെയാണ് വൈര മാല കടത്തി കൊണ്ട് പോയതെന്ന് മാത്രമായിരുന്നു അവര്‍ക്ക് അറിയേണ്ടിയിരുന്നത്. ഗത്യന്തരമില്ലാതെ ബെന്‍ അവരോട് കാര്യങ്ങള്‍ വിശദീകരിക്കുന്നു. അതി ബുദ്ധിമാനായ ഒരാള്‍ക്ക് മാത്രമേ അവിടെ ഒരുക്കിയിരിക്കുന്ന സെക്യൂരിറ്റി സംവിധാനങ്ങളെ കബളിപ്പിക്കുവാന്‍ കഴിയുമായിരുന്നുള്ളൂ. കേസില്‍ നിന്നൊഴിവാകണമെങ്കില്‍ തങ്ങള്‍ മുന്നോട്ട് വെക്കുന്ന ഉപാധികള്‍ അംഗീകരിക്കണമെന്നും അതല്ലെങ്കില്‍ രണ്ട് പേരും പുറം ലോകം കാണില്ലെന്ന് അവര്‍ ഭീഷണിപ്പെടുത്തുന്നു. തങ്ങളുടെ കസ്റ്റമേഴ്സില്‍ ഭൂരിഭാഗവും ലണ്ടന്‍ സന്ദര്‍ശിക്കുവാന്‍ പല നാടുകളില്‍ നിന്നും വരുന്ന രാജകുടുംബാങ്ങളും പ്രഭുക്കന്മാരുമാണെന്നും ഓരോ കച്ചവടവും കോടികള്‍ക്ക് മുകളിലുള്ള തുകയാണെന്നും വാങ്ങി കൊണ്ട് പോകുന്ന ജ്വല്ലറികല്‍ ലണ്ടന് പുറത്ത് പോകാതെ തിരികെ ജ്വല്ലറിയില്‍ തന്നെ എത്തിക്കുക എന്നതായിരുന്നു അവര്‍ വെച്ച ഉപാധി. വേറെ വഴിയൊന്നുമില്ലാതെ ബെന്‍ അതേറ്റെടുക്കുന്നു. 

പിറ്റേന്ന് തന്നെ ആരോടും ഒന്നും പറയാതെ സചേത ലണ്ടനിലെ പഠിപ്പ് മതിയാക്കി നാട്ടിലേക്ക് പോകുന്നു. ബെന്നിനെ ഒത്തിരി സ്നേഹിച്ചിരുന്നുവന്നും അത് കൊണ്ട് തന്നെ സംഭവിച്ചതൊന്നും ആരോടും പറയില്ലെന്നും ഇനി ഒരിക്കലും കാണുവാന്‍ ഇടവരരുതെന്നും അവള്‍ ബെന്നിനോട് പറയുന്നു.

ലണ്ടനിലെത്തിയ ബെന്‍സിംഗ് അയാളെ ഏല്‍പിച്ച ദൌത്യം ഏറെക്കുറെ മറന്നു തുടങ്ങിയിരുന്നു. ഈ അവസരത്തിലാണ് മന്ത്രി ഡെന്നിസ് ലോബോ ബെന്‍സിങ്ങിനെ വിളിച്ചു കാര്യങ്ങള്‍ തിരക്കുന്നത്. തന്‍റെ ലണ്ടനിലെ ജ്വല്ലറി പാര്‍ട്ണര്‍മാരില്‍ നിന്ന് നഷ്ട്ടപെട്ടു എന്ന് പറയുന്ന ജ്വല്ലറിയെക്കുറിച്ച് എന്തെങ്കിലും സൂചനകള്‍ ലഭിച്ചോ എന്ന് അയാള്‍ ചോദിക്കുന്നു. ജ്വല്ലറിയുടെ ഇപ്പോഴത്തെ ഉടമസ്ഥരായ ഖാന്‍ ബ്രദേഴ്സില്‍ ആരെയും തന്‍റെ വശത്താക്കുവാന്‍ സാധിചിട്ടില്ലെന്നും കാര്യം നടക്കുവാന്‍ തിടുക്കം കൂട്ടരുതെന്നും അയാള്‍ മന്ത്രിയോട് പറയുന്നു. യാതൊരു തിടുക്കവുമില്ലെന്നും എത്രെ സമയമെടുത്താലും വിജയം നമ്മുടെ മാത്രമായിരിക്കണമെന്ന് മന്തി ബെന്‍സിങ്ങിനോട് പറയുന്നു. ഇത്തരമൊരു ദൌത്യവുമായാണ് താന്‍ ലണ്ടനില്‍ തങ്ങുന്നതെന്ന് ഒരു കാരണവശാലും പുറത്തരിയരുതെന്നും ബെന്‍സിങ്ങും മന്ത്രിയും തമ്മില്‍ ധാരണയുണ്ടായിരുന്നു. അതിനെതിരായി മന്ത്രിയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും മാറ്റമുണ്ടായാല്‍ താന്‍ ഈ ദൌത്യത്തില്‍ നിന്ന് പിന്മാറുമെന്ന് ബെന്‍സിംഗ് മന്ത്രിയോട് പറഞ്ഞിരുന്നു. 

ഒരു വലിയ ചൂതാട്ട കേന്ദ്രത്തിലെത്തുന്ന ബെന്‍സിംഗ്. മൊബൈല്‍ സ്ക്രീനില്‍ തെളിയുന്ന ഒരാളുടെ രൂപം. അതിനോട് സാദൃശ്യമുള്ള ഒരാളെ തേടിയാണ് അയാള്‍ ചൂതാട്ടകേന്ദ്രത്തിലെത്തിയത്. ഖാന്‍ ബ്രദേഴ്സില്‍ ഇളയവനായ നാജിദ് അദ്നാന്‍ ആയിരുന്നു ആ ഫോട്ടോയില്‍ ഉണ്ടായിരുന്നത്. ഒടുവില്‍ ബെന്‍സിംഗ് അയാളെ കണ്ടെത്തുന്നു. ഈ സമയം ചൂതാട്ടകേന്ദ്രത്തിലെ തിരക്കിനിടയിലൂടെ കടന്നു വരുന്ന ബെന്നിനെ ബെന്‍സിംഗ് കാണുന്നു. ബെന്‍ കാണാത്ത വിധത്തില്‍ മറഞ്ഞിരുന്നു കൊണ്ട് ബെന്‍സിംഗ് ബെന്നിനെ നിരീക്ഷിക്കുന്നു. ബെന്നിനെ കണ്ട അദ്നാന്‍ അവന്‍റെ അടുത്തേക്ക് ചെല്ലുകയും അവര്‍ രണ്ടാളും തിരക്കൊഴിഞ്ഞ സ്ഥലത്തേക്ക് മാറി നിന്ന് എന്തൊക്കെയോ സംസാരിക്കുന്നു. യാതൊരു മയവും ഇല്ലാത്ത മട്ടിലായിരുന്നു ബെന്നിന്‍റെ പ്രതികരണം. അല്‍പ സമയത്തിനു ശേഷം ദേഷ്യപ്പെട്ടു അവന്‍ പുറത്തേക്കിറങ്ങി പോവുകയും ചെയ്യുന്നു. ഈ സമയം ബെന്‍സിംഗ് അദ്നാനെ സമീപിക്കുന്നു. അവര്‍ എന്തൊക്കെയോ സൌഹാര്‍ദ്ദമായി സംസാരിക്കുന്നു. 

രാത്രി

മേട്രോപോളിട്ടന്‍ ആസ്ഥാനം

അന്നേ ദിവസം രാത്രിയില്‍ ലണ്ടന്‍ മ്യൂസിയത്തില്‍ നിന്നും മോഷണം പോയ ഏറെ സവിശേഷതകള്‍ ഉള്ളതും 1890ല്‍ പ്രശസ്തനായ ക്ലോക്ക് മേക്കര്‍ ഗാരി റോബിന്‍സന്‍ നിര്‍മ്മിച്ചതും പിന്നീട് പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരന്‍ നീല ആണ്ടെഴ്സന്‍ വാങ്ങിക്കുകയും ചെയ്ത ലൈറ്റ് വെയിറ്റ് ഫോള്‍ഡട് ബൈസിക്കിളിനെ പറ്റി പോലീസുകാര്‍ ചര്‍ച്ച ചെയ്യുന്നു. ഇതിനു സമാനമായ സംഭവം നാലഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് ലണ്ടന്‍ ഹീത്രോ എയര്‍പോര്‍ട്ടില്‍ സംഭവിച്ചതിനെ പറ്റിയും ചര്‍ച്ച ചെയ്യുന്നു. രണ്ട് സംഭവങ്ങളും നടത്തിയത് ഒരു മുഖം മൂടിധാരിയാണെന്നത് പോലീസിനെ കുഴക്കുന്നു.

ബെന്നിന്‍റെ ഫോണിലേക്ക് ഫക്രുവിന്‍റെ കോള്‍ വരുന്നു. അനധികൃതമായി പണം പലിശക്ക് കൊടുത്തതിന്‍റെ പേരില്‍ തന്നെ പോലീസ് പിടിച്ചുവെന്നും സ്റ്റേഷനില്‍ നിന്നിറങ്ങുവാന്‍ തന്നെ സഹായിക്കണമെന്നും ഫക്രു ബെന്നിനോട് ആവശ്യപ്പെടുന്നു. സ്റ്റെഷനിലേക്ക് ഒരു കാരണവശാലും വരുവാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഒഴിയുന്നുവെങ്കിലും ഒടുവില്‍ ഫക്രുവിന്‍റെയും മെറിന്‍റെയും നിര്‍ബന്ധപ്രകാരം ബെന്‍ സ്റ്റേഷനില്‍ എത്തുന്നു. ഒരു പ്രത്യേക തരം ഗെറ്റപ്പിലാണ് ബെന്‍ സ്റ്റേഷനില്‍ എത്തുന്നത്. ബെന്നിന്‍റെ ജാമ്യത്തില്‍ വിദ്യാര്‍ഥി എന്ന പരിഗണന വെച്ച് ഫകൃവിന്‍റെ പോലീസ് ബെന്നിന്‍റെ കൂടെ അയക്കുന്നു. സുഹൃത്തിന്‍റെ കാറുമായി കോവണ്ട്രിയിലെ മറ്റൊരു സുഹൃത്തിനെ കാണുവാന്‍ പോകുമ്പോള്‍ മുന്നില്‍ സഞ്ചരിച്ചിരുന്ന കാറിന്‍റെ പുറകിലിരുന്ന കുട്ടിയെ കളിപ്പിക്കുവാന്‍ വേണ്ടി കാറില്‍ കിടന്നിരുന്ന മുഖം മൂടി അണിഞ്ഞു കൊണ്ടാണ് താന്‍ ഡ്രൈവ് ചെയ്തതെന്ന് ഈ സമയം എവിടെ നിന്നോ പാഞ്ഞു വന്ന പോലീസുകാര്‍ തന്നെ വളയുകയും പിടിച്ചു കൊണ്ട് പോവുകയുമായിരുന്നുവെന്ന് അയാള്‍ ബെന്നിനോട് പറയുന്നു. മുഖം മൂടി ധരിച്ച ഒരാള്‍ ഹീത്രൂ എയര്‍പോര്‍ട്ടില്‍ നിന്ന് ബൈക്കും മ്യൂസിയത്തില്‍ നിന്ന് സൈക്കിളും മോഷ്ടിച്ചുവെന്ന് ആ മുഖം മൂടിക്ക് താന്‍ ധരിച്ച മുഖം മൂടിയുമായി സാമ്യമുണ്ടെന്നതിനാലാണ് തന്നെ പോലീസ് പിടിച്ചതെന്നും അവന്‍ പറയുന്നു. ഇതെല്ലാം കേട്ടിട്ടും ബെന്‍ പ്രതികരിക്കുന്നതേയില്ല. താന്‍ ലണ്ടന്‍ വിട്ട് ഇന്ത്യയിലേക്ക്‌ പോകുന്നതിനു മുന്‍പ് ഇന്ത്യയില്‍ നിന്നും ബ്രിട്ടീഷുകാര്‍ അടിച്ചു മാറ്റിയ കോഹിനൂര്‍ രത്നം താന്‍ അടിച്ചു മാറ്റി തിരിച്ചു ഇന്ത്യയിലേക്ക് കൊണ്ട് പോകുമെന്നും ഇവന്മാരെ ഒരു പാഠം പഠിപ്പിക്കണമെന്നും ഫക്രൂ പറയുന്നു. 

ഗോവന്‍ മന്ത്രിയുടെ കാര്‍ അടിച്ചു മാറ്റിയതിന്‍റെ പ്രതികാരം തീര്‍ക്കുവാന്‍ എന്നവണ്ണം നൈനാനെ മന്ത്രി ഡെന്നിസ് ലോബോയും സംഘവും വേട്ടയാടുന്നു. കേരളത്തിലെ നൈനാന്‍റെ പ്രധാന എതിരാളിയായ വീരറെഡ്ഡിയുമായി ചേര്‍ന്നു കൊണ്ട് ഗോവന്‍ മന്ത്രി നൈനാനെതിരെ ഗൂഡാലോചന നടത്തുന്നു. തുടര്‍ന്ന് നൈനാന് കനത്ത തിരിച്ചടികള്‍ നേരിടേണ്ടി വരുന്നു. 

കോളെജിലേ ഒരു വിദ്യാര്‍ഥിനിയുടെ പിറന്നാള്‍ പാര്‍ട്ടി. ബെന്നും മെറിനും, ബെന്‍സിങ്ങും, യശോധാരനും, ഫക്രൂ, ഇമ്മട്ടി തുടങ്ങി എല്ലാവരും ആ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നു. തനിക്ക് അല്പം നേരത്തെ പോകേണ്ടി വരുമെന്ന് പിറന്നാള്‍ പെണ്‍കുട്ടിയോട് ബെന്‍സിംഗ് പറയുന്നു. പാര്‍ട്ടിക്കിടയില്‍ നിന്നും പെട്ടെന്ന് ബെന്‍ അപ്രത്യക്ഷനാകുന്നത് മെറിനെ അസ്വസ്ഥയാക്കുന്നു. വീട്ടിലെത്തുന്ന ബെന്‍ അകത്ത് ആള്‍പ്പെരുമാറ്റം കേട്ട് മറഞ്ഞു നിന്ന് നോക്കുന്നു. വീടിനുള്ളില്‍ ജോസ് ഭാരമുള്ള എന്തോ ഒരു വസ്തു വര്‍ക്ക് ഏരിയയുടെ മുകളിലുള്ള തട്ടിലൊളിപ്പിക്കുന്നു. തുടര്‍ന്ന് അയാള്‍ വീടിന് വെളിയിലേക്ക് ഇറങ്ങി പോകുന്നു. ഈ തക്കത്തിന് ബെന്‍ അകത്ത് കടന്ന്‍. വര്‍ക്ക് ഏരിയയിലെത്തി ഒളിപ്പിച്ചു വെച്ചിരുന്ന ബാഗ് പരിശോധിക്കുന്നു. മ്യൂസിയത്തില്‍ നിന്ന് മോഷണം പോയ സൈക്കിളായിരുന്നു അത്. ഈ സമയം വീടിന് പുറത്ത് ഒരു വാന്‍ ബ്രേക്കിടുന്നു. ഇരുട്ടത്ത് മറഞ്ഞു നിന്ന ജോസ് ഓടിച്ചെന്ന്‍ വാനിലുള്ളവരുമായി എന്തോ സംസാരിക്കുന്നു. പിന്നെ തിരിച്ചു വീടിനുള്ളില്‍ പ്രവേശിക്കുന്നു. മറ്റൊരിടത്ത് മറഞ്ഞു നിന്ന് ബെന്‍ ഇതെല്ലാം നിരീക്ഷിക്കുന്നു. സൈക്കിള്‍ വെച്ചിരിന്ന ബാഗ് എടുത്തു വാനില്‍ കയറി പോകുന്ന ജോസ്. ഇതേ സമയം കുറച്ച് അപ്പുറത്ത് ഇരുട്ടത്ത് കിടന്നിരുന്ന ഒരു കാര്‍ വളരെ വേഗത്തില്‍ അവിടെ നിന്ന് പോകുന്നു. അത് ബെന്‍ ശ്രദ്ധിക്കുന്നു. 

പാര്‍ട്ടി നടക്കുന്ന വീട്ടില്‍ ബെന്‍ മടങ്ങിയെത്തിയത് കണ്ട് മെറിന്‍ ആശ്വസിക്കുന്നു. ബെന്‍ അവിടമാകെ കണ്ണ് കൊണ്ട് പരിശോധിക്കുന്നു. പാര്‍ട്ടി കഴിഞ്ഞു മടങ്ങുന്ന മെറിനും ബെന്നും. എവിടെ പോയിയെന്ന മെറിന്‍റെ ചോദ്യത്തിന് ബെന്‍ വ്യക്തമായ ഉത്തരം നല്‍കുന്നില്ല. പകരം ബെന്‍ അവളോട്‌ ദേഷ്യപ്പെടുന്നു. ഈ സമയം തങ്ങളുടെ കാറിനെ മറ്റൊരു കാര്‍ പിന്തുടരുന്നത് ബെന്‍ ശ്രദ്ധിക്കുന്നു. ചെറിയൊരു ചേസിന് ശേഷം മറ്റേ കാര്‍ പിന്തിരിയുന്നു. അവര്‍ രണ്ട് പേരും തിരികെ വീട്ടിലെത്തുന്നു. മെറിന്‍ ആകെ ഭയന്ന് പോകുന്നു. എന്താണ് പറ്റിയതെന്ന് തനിക്കറിയില്ലെന്ന് ബെന്‍ പറയുന്നുവെങ്കിലും അത് അവള്‍ക്ക് ഒട്ടും വിശ്വസമാകുന്നില്ല.

രാത്രി.

റെസ്റ്റോറന്‍റില്‍ നിന്നും ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങുന്ന ബെന്‍സിങ്ങും മെലോഡിയും. അവര്‍ നഗരത്തിലൂടെ നടക്കുന്നു. ഷോപ്പിംഗ്‌ ചെയ്യുന്നു.

CUT

ഒരു കൂറ്റന്‍ കെട്ടിടത്തിന് മുകളില്‍ ഇരുട്ടത്ത് നില്‍ക്കുന്ന ഒരു രൂപം. കൈയില്‍ തൂങ്ങിയാടുന്ന മുഖം മൂടി. 

CUT

വലിയ ഒരു മാളില്‍ കറങ്ങി നടക്കുന്ന ബെന്‍സിങ്ങും മെലോഡിയും

CUT

ഇരുട്ട് നിറഞ്ഞ വഴികളിലൂടെ ബൈക്കില്‍ അതിവേഗത്തില്‍ പോകുന്ന മുഖം മൂടിധാരി

CUT

ബെന്‍സിങ്ങിന്‍റെയും മെലോഡിയുടെയും ചില രംഗങ്ങള്‍. (ബോട്ടില്‍ സഞ്ചരിക്കുന്നത്)

CUT

നഗരമധ്യത്തില്‍ വലിയൊരു ഹോട്ടല്‍ സമുച്ചയത്തിന് പിന്നില്‍ ആരും ശ്രദ്ധിക്കപ്പെടാത്ത ഒരിടത്ത് ബൈക്ക് പാര്‍ക്ക് ചെയ്ത ശേഷം കെട്ടിടങ്ങളുടെ സണ്‍ ഷെയിഡിലൂടെയും മറ്റും അനായാസമായി മുകളിലേക്ക് കയറി പോകുന്ന രൂപം. മുകളിലെ നിലയിലുള്ള മുറിയുടെ ജനാലച്ചില്ലുകള്‍ ഇളക്കി മാറ്റി അയാള്‍ മുറിക്കുള്ളില്‍ പ്രവേശിക്കുന്നു

CUT

ബെന്‍സിങ്ങിന്‍റെ അരയിലൂടെ കൈചുറ്റി സന്തോഷവതിയായി നടന്ന് വരുന്ന മെലോഡി

CUT

ഇലക്ട്രോണിക് ലോക്കിംഗ് സിസ്റ്റമുള്ള ഒരു പെട്ടിയില്‍ നിന്ന് വജ്രങ്ങളും വൈരങ്ങളും എടുത്തു പുറത്ത് കടക്കുന്ന മുഖം മൂടിധാരി.അയാള്‍ മുകളിലേക്ക് കയറിപോയ വഴികളില്‍ കൂടി തന്നെ അതിവേഗം താഴേക്ക് വരുന്നു. അതെ കെട്ടിടത്തിന്‍റെ പാര്‍ക്കിംഗ് ഏരിയയില്‍ എത്തുന്ന ബെന്‍സിങ്ങിനെയും മെലോഡിയേയും പീറ്റര്‍ ജെഫ്രിയും സംഘവും വളയുന്നു. തുടര്‍ന്ന് അതിഗംഭീരമായ സംഘട്ടനം. സംഘട്ടത്തിനിടയില്‍ മെലോഡി ജെഫ്രിയുടെ തോക്കിന് മുന്നില്‍ പെടുന്നു ഈ സമയം മിന്നല്‍ പോലെ ചാടി വീഴുന്ന മുഖം മൂടിധാരി. പീറ്റര്‍ ജെഫ്രിയുടെ കൈയ്യില്‍ നിന്നും തോക്ക് തട്ടിത്തെറിപ്പിക്കുന്നു. ഈ അവസരം ഒട്ടും പാഴാക്കാതെ ബെന്‍സിംഗ് ആക്രമികളുടെ മേല്‍ ചാടി വീഴുന്നു. ഗത്യന്തരമില്ലാതെ പീറ്റര്‍ ജെഫ്രിയും വാഹനത്തില്‍ കയറി രക്ഷപ്പെടുന്നു. ഇതിനിടയില്‍ മിന്നല്‍ വേഗത്തില്‍ മുഖം മൂടിധാരിയും അപ്രത്യക്ഷനാകുന്നു. മുഖം മൂടിധാരി പോയ ഭാഗത്തേക്ക് ബെന്‍സിംഗ് കുറച്ചു ദൂരം മുന്നോട്ട് പോകുന്നുവെങ്കിലും അവിടം വിജനമായിരുന്നു. ബെന്‍സിംഗ് മെലോഡിയേയും കൂട്ടി അവിടെ നിന്ന് പോകുന്നു.

കോളേജ് ക്യാന്‍റീനില്‍ ദുഖിതനായിരിക്കുന്ന ഫക്രു. നാട്ടില്‍ ബാപ്പയുടെയും ഗുണ്ടകളുടെയും നിരന്തരം ശല്യം സഹിക്കുവാന്‍ കഴിയാതെ ഒരു കുടുമ്പത്തിലെ ആത്മഹത്യ ചെയ്യുകയും അതിനെ തുടര്‍ന്ന് അബ്ദുല്‍ ഖാദര്‍ അറസ്റ്റിലാവുകയും ചെയ്യുന്നു. അച്ഛന്‍റെ അറസ്റ്റിനെക്കാള്‍ അയാളെ സങ്കടപ്പെടുത്തിയത് ആ അഞ്ച് പേരുടെ മരണമായിരുന്നു. ഈ അവസ്ഥയില്‍ നാട്ടിലേക്ക് പോയാല്‍ ശരിയാകില്ലെന്ന് അയാള്‍ സുഹൃത്തുക്കളോട് പറയുന്നു. 

ബെന്‍സിംഗ് അയാളുടെ സഹവിദ്യാര്‍ഥികള്‍ക്ക് വേണ്ടി വീട്ടിലൊരു വലിയ പാര്‍ട്ടി ഒരുക്കുന്നു. ബെന്‍ പാര്‍ട്ടിക്ക് പോകുവാന്‍ കൂട്ടാക്കുന്നില്ല. എന്നാല്‍ മെറിന്‍ നിര്‍ബന്ധപൂര്‍വ്വം ബെന്‍സിങ്ങിന്‍റെ വീട്ടിലേക്കു കൊണ്ട് പോകുന്നു. ബെന്‍സിങ്ങിന്‍റെ വീട് ഉല്‍ത്സവലഹരിയിലായിരുന്നു എല്ലാവരും. ബെന്‍സിംഗ് ബെന്നിന്‍റെ ഹാര്‍ദ്ദവമായി സ്വീകരിക്കുന്നുവെങ്കിലും ബെന്‍ ഒട്ടും മയമില്ലാതെ പ്രതികരിക്കുന്നു. ബെന്‍സിംഗ് വല്ലാതാവുന്നുവെങ്കിലും പുഞ്ചിരി വിടാതെ അവരെ അകത്തേക്ക് ക്ഷണിക്കുന്നു. പാര്‍ട്ടി പുരോഗമിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി താന്‍ ലണ്ടന്‍ ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങുകയാണെന്ന്‍ അയാള്‍ പറയുന്നത് കേട്ട് ഏവരും സ്ഥബ്ദരാകുന്നു. അവര്‍ക്കാര്‍ക്കും അയാളെ മനസ്സ് കൊണ്ട് അംഗീകരിക്കുവാനാകില്ലെന്നും ഒരു പരിഹാസ പാത്രമായി അവിടെ ജീവിക്കാന്‍ കഴിയില്ലെന്നും അയാള്‍ പറയുന്നു. പഞ്ചാബിലെ ജന്മിത്ത വ്യവസ്ഥിതിയുടെ എല്ലാ അഹങ്കാരങ്ങളും നിറഞ്ഞ ഭൂതകാലം മുഴുവനും സംഘര്‍ഷം നിറഞ്ഞതായിരുന്നുവെന്നും അതെല്ലാം ഇട്ടെറിഞ്ഞ്‌ നഷ്ടപ്പെട്ട കോളേജ് ജീവിതം വീണ്ടെടുക്കുവാന്‍ ഒക്കെയാണ് താന്‍ വന്നതെന്നും എന്നാല്‍ തന്‍റെ പ്രതീക്ഷകള്‍ അസ്തമിച്ചുവെന്നും തന്‍റെ ക്ഷണം സ്വീകരിച്ചു വന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും വികാരനിര്‍ഭരനായി അയാള്‍ പറയുന്നു. തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്നു അവര്‍ ഒന്നടങ്കം പറയുന്നു. ഒന്നും മിണ്ടാതെ ബെന്‍ പുറത്തേക്ക് നടക്കുന്നു. ഒരു നിമിഷം നിന്ന ശേഷം ബെന്‍സിങ്ങിനോട് വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും തിരിച്ചു പോകരുതെന്ന് പറഞ്ഞ ശേഷം ബെന്‍ തിടുക്കത്തില്‍ പോകുന്നു. പിന്നാലെ മേറിനും. കാറില്‍ വീട്ടിലേക്കു മടങ്ങുന്ന ബെന്നും മെറിനും. മെറിന്‍ വല്ലാതെ അസ്വസ്ഥയായിരിക്കുന്നു. ബെന്‍ വല്ലാതെ മാറിപ്പോയെന്നും ആരോടും ഒന്നും പറയാതെ സചേത ലണ്ടന്‍ വിട്ട് പോയതിന്‍റെ കാരണം ബെന്നിന് അറിയാമെന്നും ബെന്‍ ഒരുപാട് കാര്യങ്ങള്‍ മറച്ചു വെക്കുന്നതായി അവള്‍ പറയുന്നു. ബെന്‍ വല്ലാതെ ദേഷ്യപ്പെടുന്നു. പക്ഷെ മെറിന്‍ അതൊന്നും തന്നെ കൂസാക്കുന്നില്ല. ലണ്ടന്‍ ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയ തന്നെ രക്ഷിച്ചത്‌ ബെന്നാനെന്നും. ഇപ്പോള്‍ ഒരധികാപറ്റായി തോന്നുന്നുവെങ്കില്‍ താന്‍ നാട്ടിലേക്ക് പോയിക്കൊള്ളാമെന്നും പക്ഷെ എപ്പോഴൊക്കെയോ ബെന്നിനെ താന്‍ സ്നേഹിച്ചിരുന്നുവെന്നും അവള്‍ പറയുന്നു. തുടര്‍ന്ന് ഗാനരംഗം.

ഹീത്രൂ എയര്‍പോര്‍ട്ടിനു മുന്നില്‍ കാറില്‍ വന്നിറങ്ങുന്നു മെലോഡിയും ബെന്‍സിങ്ങും. മെലോഡിയോട് യാത്ര പറഞ്ഞ് എയര്‍പോര്‍ട്ടിനുള്ളിലേക്ക് കയറിപോകുന്ന ബെന്‍സിംഗ്. വിഷമത്തോടെ കൂടി നില്‍ക്കുന്ന മെലോഡി. ലണ്ടനില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെടുന്ന വിമാനത്തിന്‍റെ അന്നൌന്‍സ്മെന്‍റ് മുഴങ്ങുന്നു.


INTERVAL


കേരളം

കേരളത്തിലെ ഉത്സവം. ആനയും അമ്പാരിയും ചെണ്ടമേളങ്ങളും തെയ്യങ്ങളും ഒക്കെ നിറഞ്ഞാടുന്ന വലിയൊരുത്സവം. അഞ്ചാനച്ചേരി കൊട്ടാരം വക ക്ഷേത്രത്തിലെ ഉത്സവമായിരുന്നു അത്. കേരളീയ വസ്ത്രമണിഞ്ഞു ആനപ്പുറത്തേറി വരുന്ന ബെന്‍സിംഗ്. കൊട്ടാരത്തിലെ സ്ത്രീകളും പുരുഷന്മാരും ഇളം തലമുറയിലെ കുട്ടികളും നാട്ടുകാരും ഒക്കെയായി നാട്ടിലെ ഉത്സവം. (ഗാനരംഗം)

ഗാനരംഗം അവസാനിക്കുമ്പോള്‍ കൊട്ടാരം വീടിനുള്ളിലെ ഒരു മുറിയ്ക്കുള്ളില്‍ ബെന്‍സിങ്ങിന്‍റെ അമ്മ ശാരദ തമ്പുരാട്ടിയുടെ അമ്മയായ ലക്ഷ്മിക്കുട്ടിയമ്മയുടെ മടിയില്‍ തലവെച്ചു കിടക്കുന്ന ബെന്‍സിംഗ്. പഴയകാല കഥകള്‍ പറയുന്ന അമ്മൂമ്മ. കൂട്ടത്തില്‍ വിവാഹം കഴിക്കാതെ തെമ്മാടിത്തം കാണിച്ചു നടക്കുന്നതിന് അമ്മൂമ്മ വഴക്ക് പറയുന്നു. ബെന്‍സിംഗ് അമ്മൂമ്മയോട് മെലോഡിയേ ക്കുറിച്ച് പറയുന്നു. 

വിജനമായ ഒരു പുഴയുടെ തീരത്ത് സംസാരിച്ചു നില്‍ക്കുന്ന ബെന്‍സിങ്ങും ആപ്പിചായനും. ലണ്ടനില്‍ വലിയ കുഴപ്പത്തിലേക്കാണ് ബെന്‍ പോകുന്നതെന്നും. അവിടെയുള്ള ചില മാഫിയ ഗ്രൂപ്പുകളുമായി എന്തൊക്കെയോ ചില ഇടപാടുകള്‍ ബെന്നിനുണ്ടെന്നും ചിലപ്പോള്‍ ജീവന്‍ വരെ അപകടത്തിലായേക്കാമെന്നും ബെന്നിനെ തനിക്ക് രക്ഷിക്കുവാന്‍ കഴിയുമെന്നും പക്ഷെ അതിന് ബെന്നിന്‍റെ പൂര്‍വ്വകാല ചരിത്രം തനിക്കറിയേണ്ടതുണ്ടെന്നും ബെന്‍സിംഗ് വ്യക്തമാക്കുന്നു. തങ്ങള്‍ തമ്മില്‍ കണ്ടതും സംസാരിച്ചതുമായ കാര്യങ്ങള്‍ ഒന്നും തന്നെ ബെന്‍ സുരക്ഷിതനായി തിരിച്ചു വരുന്നത് വരെ ആരോടും പറയരുതെന്നും ബെന്‍സിംഗ് ആപ്പിച്ചായനോട് ആവശ്യപ്പെടുന്നു. ബെന്നിനെ എങ്ങിനെയെങ്കിലും രക്ഷിക്കണമെന്ന് ആപ്പിചായന്‍ ബെന്‍സിങ്ങിനോട് പറയുന്നു. ബെന്നിന്‍റെ കുട്ടിക്കാലം മുതല്‍ കൌമാരകാലഘട്ടം വരെയുലള്ള സംഭവങ്ങള്‍ വിവരിക്കുന്നു. തുടര്‍ന്ന് ബെന്‍ ഇന്ത്യ വിട്ട് പോകുവാനുള്ള സാഹചര്യം ആപ്പിചായന്‍ വ്യക്തമാക്കുന്നു. ഗോവന്‍ മന്ത്രിയുടെ കാര്‍ അടിച്ചു മാറ്റിയത് മുതല്‍ നില്‍ക്കക്കള്ളിയില്ലാതെ ബെന്‍ അധികമാരുമറിയാതെ ലണ്ടനിലേക്ക് പോയതും തുടര്‍ന്ന് ബെന്നിനെ കിട്ടാത്തത് കൊണ്ട് നൈനാന്‍റെ ബിസിനസ് എതിരാളിയായ വീരറെഡ്ഡിയും ഒരു പ്രമുഖ രാഷ്ട്രീയ നേതാവുമായ ഉള്ളാട്ട് രാമനാഥനുമായി ഗോവന്‍ മന്ത്രി സഖ്യം ഉണ്ടാക്കുകയും നൈനാന്‍റെ ബിസിനസ് തകര്‍ക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്നും കടുത്ത പ്രതിസന്ധിയിലൂടെയാണ് നൈനാന്‍ കടന്ന് പോകുന്നതെന്നും ആപ്പിചായന്‍ ബെന്‍സിങ്ങിനോട് പറയുന്നു. ബെന്‍സിംഗ് ലണ്ടനിലേക്ക് തിരികെ പോകുന്നു.

ലണ്ടന്‍

ബെന്നിന്‍റെ വീടിന് നേരെ രാത്രിയില്‍ ആക്രമണം ഉണ്ടാകുന്നു. അന്ന് രാത്രിയില്‍ തന്നെ ജോസും ഭാര്യയും അവിടെ നിന്ന് ബെന്നിനെയും മെറിനെയും തനിച്ചാക്കി പോകുന്നു. ബെന്‍ തന്‍റെ പൂര്‍വ്വ ചരിത്രം മെറിനോട് വ്യക്തമാക്കുവാന്‍ നിര്‍ബന്ധിതനാകുന്നു. മെറിന്‍ കരുതുന്നത് പോലെയുള്ള ആളല്ല താനെന്ന് ബെന്‍ അവളോട്‌ പറയുന്നു. തുടര്‍ന്ന് ലണ്ടന്‍ ഹീത്രൂവില്‍ നിന്ന്‍ ബൈക്ക് മോഷ്ടിച്ചത് മുതലുള്ള സംഭവങ്ങള്‍ വിവരിക്കുന്നു. താന്‍ ഇപ്പോഴൊരു മാഫിയ ഗ്രൂപിന്‍റെ കൈയ്യിലുള്ള പാവ മാത്രമാണെന്ന് ബെന്‍ പറയുന്നു. അച്ഛന്‍റെ ബിസിനസ് പ്രതിസന്ധിയിലായതും തന്നോടുള്ള പക പോക്കുവാന്‍ മന്ത്രി അച്ഛന്‍റെ ബിസിനസ് തകര്‍ത്തുവെന്നും അച്ഛനെയും നിരപരാധികളായ കുറെ ആളുകളെയും രക്ഷിക്കുവാന്‍ വേണ്ടി മാഫിയ ഗ്രൂപ്പുകാരുടെ കണ്ണ് വെട്ടിച്ച് ഒളിപ്പിച്ചു വെച്ചിരിക്കുന്ന വൈരങ്ങളും വജ്രങ്ങളും ഇന്ത്യയിലേക്ക് കടത്തണമെന്നും ഇത് ഒരു ജീവന്‍ മരണ പോരാട്ടമാണെന്നും ബെന്‍ പറയുന്നു.

മാഫിയ ഗ്രൂപ്പിന്‍റെ ലണ്ടനിലെ ഓഫീസില്‍ നാജിദ് അദ്നാനുമായി സംസാരിച്ചിരിക്കുന്ന ബെന്‍സിംഗ്. തന്‍റെ ടാബ്ലെത്തില്‍ അയാള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അപൂര്‍വ്വ ആഭരണ ശേഖരങ്ങള്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന അഞ്ചാനച്ചേരി കൊട്ടാരത്തിന്‍റെയും അവിടെ നടന്ന ഉത്സവത്തിന്‍റെയും ആഭരണ ശേഖരങ്ങളുടെയും വീഡിയോ അദ്നാനെ കാണിക്കുന്നു. ഈ സമയം അദ്നാന്‍റെ CCTV കണ്‍സോളില്‍ 
രണ്ട് സെക്യൂരിറ്റിക്കാര്‍ക്കൊപ്പം പ്രത്യക്ഷപ്പെടുന്ന ബെന്‍.  അദ്നാന്‍ ബെന്‍സിങ്ങിനോട് തുടര്‍ന്നുള്ള കാര്യങ്ങളെ പറ്റി പിന്നീട് സംസാരിക്കാമെന്ന് പറഞ്ഞ് എണീറ്റ് പോകുന്നു. 

ഇന്നലെ രാത്രിയിലുണ്ടായ ആക്രമണത്തില്‍ ഭയന്ന് പോയിട്ടല്ലെന്നും ഇനിയും ഇത് തുടര്‍ന്ന് കൊണ്ട് പോകുവാന്‍ താല്പര്യമില്ലാത്തത് കൊണ്ട് എല്ലാം ഇവിടെ വെച്ച് അവസാനിക്കുമെന്നുണ്ടെങ്കില്‍ ഇത് കൂടി ഞാന്‍ ഏറ്റെടുക്കുകയാണ് ഇതിനെതിരായി എന്തെന്കിലം സംഭവിച്ചാല്‍ എന്നോടൊപ്പം നിങ്ങളും ഈ ഭൂമിയില്‍ ബാക്കിയുണ്ടാകില്ലെന്ന് ബെന്‍ പറയുന്നു. മാഫിയ സംഘത്തിന്‍റെ ഓഫീസ് സമുച്ചയത്തിന്‍റെ പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന കാറില്‍ കയറി പോകുന്ന ബെന്നിനെ മറ്റൊരു കാറിലിരുന്ന് വീക്ഷിക്കുന്ന ബെന്‍സിംഗ്.

കേരളം

അതി രൂക്ഷമായ ബിസിനസ് പ്രതിസന്ധിയില്‍ പെടുന്ന നൈനാന്‍ ജയിലാകുന്നു. 

ഗോവ

മാഫിയ ഗ്രൂപ്പിലുള്ള മന്ത്രിയുടെ വിശ്വസ്തന്‍ ബെന്നിനെ ഉപയോഗിച്ച് വജ്രവും വൈരവും സ്വര്‍ണ്ണവും കണ്ടെത്തുവാന്‍ ശ്രമിക്കുകയാണെന്നും അവര്‍ അതില്‍ ഏറെക്കുറെ വിജയിച്ചു കഴിഞ്ഞുവെന്നും അയാള്‍ മന്ത്രിയെ അറിയിക്കുന്നു. അയാള്‍ ബെന്നിന്‍റെ ചിത്രം മന്ത്രിക്ക് അയച്ചു കൊടുക്കുന്നു. ബെന്നിന്‍റെ ഫോട്ടോ കണ്ട മന്ത്രി ഞെട്ടുന്നു. മന്ത്രി ഉടന്‍ തന്നെ ബെന്സിങ്ങുമായി ബന്ധപ്പെടുന്നു. ഇവനെ എത്രയും പെട്ടെന്ന് വകവരുത്തണമെന്നും. തന്‍റെ കാര്‍ മോഷ്ടിച്ചതടക്കം ഇപ്പോള്‍ മാഫിയ ഗ്രൂപ്പിനെ സ്വര്‍ണ്ണവും വജ്രവും കണ്ടെത്തുവാന്‍ മാഫിയ ഗ്രൂപ്പിനെ സഹായിക്കുന്നത് ഇവനാനെന്നും അവനെ എത്രയും വേഗം ഇല്ലായ്മ ചെയ്യുവാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും മന്ത്രി ബെന്‍സിങ്ങിനോട് പറയുന്നു. എന്നാല്‍ ബെന്നിനെ ഒന്നും ചെയ്യരുതെന്നും അവന്‍റെ പിന്നാലെ പോയെങ്കില്‍ മാത്രമേ വൈരങ്ങളും സ്വര്‍ന്നങ്ങളും കണ്ടെത്തുവാന്‍ കഴിയുകയുള്ളൂവെന്നും അത് കണ്ടെത്തിയാല്‍ ഒരു നിമിഷം പോലും അവന്‍ ഭൂമിക്ക് മുകളില്‍ ഉണ്ടാകില്ലെന്നും ബെന്‍സിംഗ് പറയുന്നു. ഇത് വരെ തന്‍റെ ഒരു നീക്കവും അവര്‍ക്ക് യാതൊരു സംശയവും തോന്നിയിട്ടില്ലെന്നും കാര്യങ്ങള്‍ എല്ലാം ഭംഗിയായി തീരുകയാണെങ്കില്‍ തന്‍റെ കൈവശമുള്ള സര്‍ക്കാര്‍ കണ്ടെടുത്തേക്കാവുന്ന കോടികള്‍ മൂല്യം വരുന്നതും നൂറ്റാണ്ടുകള്‍ പഴക്കമുള്ളതുമായ അമൂല്യമായ വൈരങ്ങളും വജ്രങ്ങളും കൂടി അവര്‍ക്ക് വില്‍ക്കുവാന്‍ കഴിയുമെന്നും ഒരു വെടിക്ക് മൂന്ന്‍ പക്ഷികള്‍ വീഴുമെന്നും ബന്സിംഗ് പറയുന്നു. ബെന്നിന്‍റെ കൈയ്യില്‍ നിന്ന് താനാണ് വജ്രങ്ങളും വൈരങ്ങളും അടിച്ചു മാറ്റിയതെന്ന് ബെന്‍ ഇല്ലാതായാല്‍ പിന്നെ ലോകത്ത് മറ്റൊരാള്‍ക്ക് പോലും അറിയുവാന്‍ കഴിയില്ല. ബെന്‍സിംഗ് പറഞ്ഞതിനോട് മന്ത്രി പൂര്‍ണ്ണമായ് യോജിക്കുകയും ബെന്‍സിങ്ങിന്‍റെ ബുദ്ധിശക്തിയെ അഭിനന്ദിക്കുകയും ചെയ്യുന്നു. 

ബെന്‍സിംഗ് ചില കണക്ക്ക്കൂട്ടലുകളുമായി കാറില്‍ പലയിടത്തും പോവുകയും നഗരത്തിന്‍റെ മാപ്പില്‍ എന്തൊക്കെയോ അടയാളപ്പെടുത്തുകയും പ്രധാന സ്ഥലങ്ങളുടെ ചിത്രങ്ങള്‍ എടുക്കുകയും ചെയ്യുന്നു.

രാത്രി

മുഖം മൂടിധരിക്കുന്ന ബെന്‍. പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന കാറില്‍ കയറി ഇരുട്ടിനെകീറി മുറിച്ചു കൊണ്ട് ബെന്നിന്‍റെ കാര്‍ പോകുന്നു. മുകള്‍ നിലയില്‍ നിന്നും നോക്കുന്ന മെറിന്‍. ദൂരെയൊരിടത്ത് ഇരുട്ടില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറില്‍ ബെന്‍സിങ്ങും, യശോധാരനും, ഫക്രുവും. ബെന്‍ സഞ്ചരിക്കുന്ന കൃത്യമായ പാത ലാപ്ട്ടോപ്പില്‍ തെളിയുന്നു. ബെന്‍ സഞ്ചരിക്കുന്നതിന് സമാന്തരമായ മറ്റൊരു പാതയിലൂടെ ബെന്‍സിംഗ് ബെന്നിനെ പിന്തുടരുന്നു. ലണ്ടന്‍ മ്യൂസിയത്തിന് കുറച്ചകലെയായി കാര്‍ നിര്‍ത്തി ബെന്‍ മ്യൂസിയത്തിനുള്ളില്‍ പ്രവേശിക്കുന്നു. ബെന്നിന്‍റെ കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നിടത്ത്‌ നിന്ന് സുരക്ഷിതമായ അകലത്തില്‍ ബെന്‍സിംഗ് കാര്‍ നിരത്തുന്നു. മറ്റൊരിടത്ത് കാറില്‍ കാത്ത് കിടക്കുന്ന മാഫിയ സംഘം. 

മ്യൂസിയത്തിനുള്ളിലെ ദൃശ്യം

ഒവര്‍ക്കൊട്ടിന്‍റെ പോക്കറ്റില്‍ നിന്ന് പുരത്തെക്കെടുക്കുന്ന ഒരു കുറിപ്പില്‍ ആഫ്രിക്കന്‍ റെയര്‍ റൈസ് BBBN എന്നെഴുതിയിരിക്കുന്നു. മ്യൂസിയത്തിനുള്ളിലൂടെ പരതി നടക്കുന്ന ബെന്‍. തുടര്‍ന്ന് വലിയൊരു ലെന്‍സിന്‍റെ സഹായത്തോടെ അവന്‍ അരിമണികള്‍ പരിശോധിക്കുന്നു. ഒരു അരിമണിയുടെ ഒരു വശത്ത് പ്രശസ്തമായ ലണ്ടന്‍ ടവറിലെ ക്ലോക്കിന്‍റെ ചിത്രവും മറുവശത്ത് അതിലെ വലിയ സൂചിയുടെ ചിത്രവും ഉണ്ടായിരുന്നു. അവിടെ നിന്നും പുറത്തിറങ്ങുന്ന ബെന്‍ ലണ്ടന്‍ ടവര്‍ ലക്ഷ്യമാക്കി നീങ്ങുന്നു. സാമാന്തരമായ മറ്റൊരു പാതയിലൂടെ നീങ്ങുന്ന ബെന്‍സിങ്ങും സംഘവും. 

ടവറിനുള്ളില്‍ പ്രവേശിക്കുന്ന ബെന്‍

യശോധരും ഫകൃവിനും എന്തൊക്കെയോ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ബെന്‍സിംഗ്

അവിടെ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറില്‍ എങ്ങോട്ടോ ഓടിച്ചു പോകുന്ന യശോധരന്‍

അവര്‍ വന്ന കാറിന്‍റെ ഡ്രൈവിംഗ് സീറ്റില്‍ കരുതലോടെയിരിക്കുന്ന ഫക്രു

ബെന്നിന് പിന്നാലെ ബെന്‍സിങ്ങും ടവറിനുള്ളില്‍ പ്രവേശിക്കുന്നു.

ഇവരാരും അറിയാതെ മാഫിയ ഗ്രൂപ്പിന്‍റെ ആളുകളും ടവറിനുള്ളില്‍ പ്രവേശിക്കുന്നു. 


അപകടം മണത്തറിഞ്ഞ ബെന്‍സിംഗ് മാഫിയ ഗ്രൂപ്പിനെ നേരിടുന്നു. ടവറിന് മുകളിലെത്തുന്ന ബെന്‍ ക്ലോക്ക് നിരത്തുന്നു.അപ്പോള്‍ സമയം രാത്രി കൃത്യം 10 മണി. ക്ലോക്ക് നിലച്ച കാഴ്ച ലണ്ടന്‍ നഗരം അത്ഭുതത്തോടെ കാണുന്നു. ഈ സമയം ക്ലോക്കിലേ വലിയ സൂചിക്ക് പിന്നിലുണ്ടായിരുന്ന മൂന്നാമത്തെയും അവസാനത്തെയും സൂചന ബെന്‍ കൈക്കലാക്കുന്നു. ടവറിനുള്ളില്‍ വലിയ സംഘട്ടനം നടക്കുന്നുവെന്ന് ബെന്‍ മനസിലാക്കുന്നു. 

ബെന്‍സിംഗ് മാഫിയ ഗ്രൂപ്പിന്‍റെ ആളുകളെ ശക്തമായി നേരിടുന്നു. എന്താണ് നടക്കുന്നതെന്ന്‍ ബെന്നിന് ഒരൂഹവും കിട്ടുന്നില്ല. ബെന്‍ ടവറിനുള്ളില്‍ ഒരു സ്ഥലത്ത് മറഞ്ഞിരുന്നു മെറിന് ഫോണ്‍ ചെയ്യുന്നു. അവള്‍ ഫോണെടുക്കുന്ന നിമിഷം തന്നെ ആരോ മുറിയില്‍ പ്രവേശിക്കുകയും അവളെ കടന്ന് പിടിക്കുകയും ചെയ്യുന്നു. പിടിവലിയുടെ ശബ്ദം ബെന്‍ ഫോണിലൂടെ കേള്‍ക്കുന്നു. ഈ സമയം മുഖം മൂടിധരിച്ച ഒരാള്‍ മെറിനെ കീഴ്പ്പെടുത്തി ബന്ധിച്ച് ഒരു കാറില്‍ എടുത്തിട്ട് എങ്ങോട്ടോ ഓടിച്ചു പോകുന്നു.

ബെന്‍ വല്ലാതെയാകുന്നു.

അവന്‍ മൂന്നാമത്തെയും അവസാനത്തെയും സൂചനയില്‍ പറഞ്ഞിരിക്കുന്ന സ്ഥലത്തേക്ക് നീങ്ങുന്നു. ഒരു പ്രത്യേക അറയില്‍ സൂക്ഷിച്ചിരിക്കുന്ന വൈരങ്ങള്‍ അവന്‍ കണ്ടെത്തുന്നു. ടവറിനുള്ളില്‍ വെടിയൊച്ചകള്‍ നിലക്കുന്നു. ഒരു നെടു നീളന്‍ പിറ്റിനുള്ളിലൂടെ താഴേക്ക് അതിവേഗത്തില്‍ പതിക്കുന്ന ബെന്‍. അവന്‍ വന്ന് വീഴുന്നത് നീട്ടിപ്പിടിച്ച തോക്കുമായി നില്‍ക്കുന്ന ബെന്‍സിങ്ങിന്‍റെ മുന്നില്‍. താന്‍ ഇത്രയേറെ കഷ്ടപ്പെട്ടത് ചില ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് വഴിയില്‍ തടസ്സമായി നില്‍ക്കരുതെന്നും ബെന്‍ കനത്ത സ്വരത്തില്‍ ബെന്‍സിങ്ങിന് താക്കീത് നല്‍കുന്നു. കത്തുന്ന കണ്ണുകളോടെ ബെന്നിനെ ദൃഡമായി നോക്കുന്ന ബെന്‍സിംഗ്. നിന്‍റെ ജീവിതം ഇവിടെ അവസാനിക്കുന്നുവെന്ന് പറഞ്ഞ് കൊണ്ട് ബെന്‍സിംഗ് ബെന്നിന് എന്തെങ്കിലും ചെയ്യുവാന്‍ കഴിയും മുന്‍പേ വെടിയുതിര്‍ക്കുന്നു.

കൊച്ചി

കൊച്ചി പോര്‍ട്ടില്‍ നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കൊണ്ട് വരുന്ന ആഡംഭര കാര്‍. കാര്‍ ഏറ്റുവാങ്ങുന്ന വീരറെഡ്ഡിയും സചേതയും. നഗരവും ഗ്രാമവും പിന്നിട്ട് വന മേഖലയിലൂടെ കടന്ന് പോകുന്ന കാര്‍. കാറിന് പിന്നിലൂടെ വന്ന്‍ മുന്നില്‍ ബ്രേക്കിട്ട് നില്‍ക്കുന്ന പഞ്ചാബ് റെജിസ്ട്രെഷന്‍ ബുള്ളറ്റ് ബൈക്ക്. അതില്‍ നിന്നും പുഞ്ചിരിയോടെ ഇറങ്ങുന്ന ബെന്‍. അവനെ കണ്ടു സചേതയും റെഡ്ഡിയും ഞെട്ടുന്നു. അവര്‍ പുറത്തെക്കിറങ്ങുന്നു. സൌഹാര്‍ദ്ദ ഭാവത്തില്‍ അടുത്ത് വന്ന് അവരോട് കുശലമന്വേഷിക്കുന്ന ബെന്‍ ഈ കാറിന്‍റെ വില എത്രയായെന്ന് ചോദിക്കുന്നു. പതിനഞ്ച് കോടിയെന്ന് അയാള്‍ തെല്ലഹങ്കാരത്തോടെ പറയുന്നു. സചേതയുടെ കൈയ്യില്‍ നിന്ന് തഞ്ചത്തില്‍ താക്കോല്‍ തട്ടിയെടുത്ത് കൊണ്ട് ഈ കാറിന്‍റെ വില പതിനായിരം കോടിയാണെന്ന് പറഞ്ഞ് കൊണ്ട് അവര്‍ക്ക് എന്തെങ്കിലും ചെയ്യുവാന്‍ കഴിയുന്നതിനു മുന്‍പേ ബെന്‍ കാറോടിച്ചു പോകുന്നു. അല്‍പസമയത്തിന് ശേഷം മടങ്ങിയെത്തിയ കാറില്‍ നിന്ന് ഇറങ്ങുന്ന ബെന്‍ താക്കോല്‍ സചേതയേ ഏല്‍പ്പിച്ചു കൊണ്ട് കാറോടിച്ചു നോക്കുവാന്‍ തന്നതിന് നന്ദി പറയുന്നു. തുടര്‍ന്ന് ബൈക്കിന് നേരെ നടക്കുന്ന ബെന്‍ ഇപ്പോള്‍ ഈ കാറിന്‍റെ വില വെറും പതിനഞ്ചു കോടി മാത്രമാണെന് പറഞ്ഞ് ബെന്‍ ബൈക്ക് ഓടിച്ചു പോകുന്നു.


മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം

നൈനാന്‍സ് യൂണിവേഴ്സല്‍ ഗ്രൂപ്പിന്‍റെ തകര്‍ച്ചയില്‍ നിന്നുള്ള അതിശക്തമായ തിരിച്ചു വരവിന്‍റെ ആഘോഷം. പത്ര സമ്മേളനത്തിന് ശേഷം തിരിച്ചു വരുന്ന നൈനാന്‍റെ ഫോണിലേക്ക് ഒരു കോള്‍ വരുന്നു. അത് ബെന്നിന്‍റെതായിരുന്നു. വളരെ ഗൗരവമാര്‍ന്ന മുഖഭാവത്തോടെ നൈനാന്‍ ഒന്ന് മൂളുക മാത്രം ചെയ്യുന്നു. 

പഞ്ചാബിലേ വലിയ ഒരു പാടശേഖരത്തിന് നടുവിലൂടെ വരുന്ന ഭീമാകാരമായ ഒരു ട്രാക്റ്ററിന്‍റെ മുന്നില്‍ ബ്രേക്കിടുന്ന ഒരു പഞ്ചാബ് റെജിസ്ട്രെഷന്‍ ബുല്ലറ്റ് ബൈക്ക്. ബൈക്കില്‍ നിന്നിറങ്ങുന ബെന്‍. ട്രാക്റ്ററില്‍ തലപ്പാവ് കെട്ടിയ ബെന്‍സിംഗ്. ഇരുവരും നേര്‍ക്ക്നേര്‍. തുടര്‍ന്ന്‍ കെട്ടിപ്പിടിച്ച് പൊട്ടിചിരിക്കുന്നു. ഗാനരംഗം



ശുഭം

2016, സെപ്റ്റംബർ 6, ചൊവ്വാഴ്ച

2016, ജൂലൈ 7, വ്യാഴാഴ്‌ച

അവള്‍ ആരായിരുന്നു......

People Funded Film Factory ഉം Liuid Frames Production ഉം ചേര്‍ന്ന് നിര്‍മ്മിച്ച 'അവള്‍ ആരായിരുന്നു' ഷൂട്ട്‌ കഴിഞ്ഞ വിവരം എന്‍റെ എല്ലാ സുഹൃത്തുക്കളെയും അറിയിച്ചു കൊള്ളുന്നു. 

ഈ സിനിമയുടെ കഥ, തിരക്കഥ, സംവിധാനം ഞാന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ആര്‍ട്ട്‌ - ഷാജി തോമസ്‌, ക്യാമറ - പദ്മകുമാര്‍.

അഭിനേതാക്കള്‍ - ബഷീര്‍ ചൊവ്വര, മനോജ്‌ ബാനു, ജെയിംസ്‌, അശോക് സദന്‍, ഷാജി, ശ്രുതി, മായ ഈശ്വരമംഗലം.

ഇതൊരു കൊച്ചു സിനിമയാണ്. ഞാന്‍ കഴിഞ്ഞ കുറച്ചു നാളുകളായി നടത്തിയ ആക്ടിംഗ്/ഫിലിം മേക്കിംഗ് ശില്‍പശാലയില്‍ വരുകയും സഹകരിക്കുകയും ചെയ്ത കുറെ പ്രതിഭകളുമായി ചേര്‍ന്നാണ് 'അവള്‍ ആരായിരുന്നു' നിര്‍മ്മിച്ചത്. ഇതില്‍ സഹകരിച്ച ഈവര്‍ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.  ഇനി അടുത്തതായി നിര്‍മ്മിക്കുവാന്‍ ഉദേശിക്കുന്ന 'കമ്മ്യൂണിസ്റ്റ്‌ വേശ്യ' എന്ന ഹൃസ ചിത്രത്തിന് നിര്‍മ്മാണ സഹായം പ്രതീക്ഷിക്കുന്നു. അഞ്ച് ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എന്നെ ബന്ധപ്പെടുവാന്‍ thinkvertical@yahoo.com ലേക്ക് മെയില്‍ ചെയ്യുവാന്‍ അപേക്ഷിക്കുന്നു.

നിങ്ങള്‍ക്ക്‌ വായിക്കുവാനും അഭിപ്രായം രേഖപ്പെടുത്തുവാനും വേണ്ടി 'അവള്‍ ആരായിരുന്നു' വിന്‍റെ പൂര്‍ണ്ണമായ സ്ക്രിപ്റ്റ്‌ ഇവിടെ ചേര്‍ക്കുന്നു. അഭിപ്രായങ്ങള്‍ അറിയിക്കുവാന്‍ മറക്കരുത്. ഫിലിം ഫെസ്റ്റിവലുകളില്‍ മത്സരിക്കുന്നത് കൊണ്ട് ഉടനെ തന്നെ സിനിമ യൂട്യൂബില്‍ അപ്ലോഡ്‌ ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ട്. അപ്ലോഡ് ചെയ്യുന്ന പക്ഷം എല്ലാവരെയും അറിയിക്കുന്നതാണ്.






























അവള്‍ ആരായിരുന്നു......

People Funded Film Factory ഉം Liuid Frames Production ഉം ചേര്‍ന്ന് നിര്‍മ്മിച്ച 'അവള്‍ ആരായിരുന്നു' ഷൂട്ട്‌ കഴിഞ്ഞ വിവരം എന്‍റെ എല്ലാ സുഹൃത്തുക്കളെയും അറിയിച്ചു കൊള്ളുന്നു. 

ഈ സിനിമയുടെ കഥ, തിരക്കഥ, സംവിധാനം ഞാന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ആര്‍ട്ട്‌ - ഷാജി തോമസ്‌, ക്യാമറ - പദ്മകുമാര്‍.

അഭിനേതാക്കള്‍ - ബഷീര്‍ ചൊവ്വര, മനോജ്‌ ബാനു, ജെയിംസ്‌, അശോക് സദന്‍, ഷാജി, ശ്രുതി, മായ ഈശ്വരമംഗലം.

ഇതൊരു കൊച്ചു സിനിമയാണ്. ഞാന്‍ കഴിഞ്ഞ കുറച്ചു നാളുകളായി നടത്തിയ ആക്ടിംഗ്/ഫിലിം മേക്കിംഗ് ശില്‍പശാലയില്‍ വരുകയും സഹകരിക്കുകയും ചെയ്ത കുറെ പ്രതിഭകളുമായി ചേര്‍ന്നാണ് 'അവള്‍ ആരായിരുന്നു' നിര്‍മ്മിച്ചത്. ഇതില്‍ സഹകരിച്ച ഈവര്‍ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.  ഇനി അടുത്തതായി നിര്‍മ്മിക്കുവാന്‍ ഉദേശിക്കുന്ന 'കമ്മ്യൂണിസ്റ്റ്‌ വേശ്യ' എന്ന ഹൃസ ചിത്രത്തിന് നിര്‍മ്മാണ സഹായം പ്രതീക്ഷിക്കുന്നു. അഞ്ച് ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എന്നെ ബന്ധപ്പെടുവാന്‍ thinkvertical@yahoo.com ലേക്ക് മെയില്‍ ചെയ്യുവാന്‍ അപേക്ഷിക്കുന്നു.

നിങ്ങള്‍ക്ക്‌ വായിക്കുവാനും അഭിപ്രായം രേഖപ്പെടുത്തുവാനും വേണ്ടി 'അവള്‍ ആരായിരുന്നു' വിന്‍റെ പൂര്‍ണ്ണമായ സ്ക്രിപ്റ്റ്‌ ഇവിടെ ചേര്‍ക്കുന്നു. അഭിപ്രായങ്ങള്‍ അറിയിക്കുവാന്‍ മറക്കരുത്. ഫിലിം ഫെസ്റ്റിവലുകളില്‍ മത്സരിക്കുന്നത് കൊണ്ട് ഉടനെ തന്നെ സിനിമ യൂട്യൂബില്‍ അപ്ലോഡ്‌ ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ട്. അപ്ലോഡ് ചെയ്യുന്ന പക്ഷം എല്ലാവരെയും അറിയിക്കുന്നതാണ്.






























2016, ഏപ്രിൽ 26, ചൊവ്വാഴ്ച

ഒരു കമ്മ്യൂണിസ്റ്റ് വേശ്യ

ഒരു കമ്മ്യൂണിസ്റ്റ് വേശ്യ ആക്ഷേപഹാസ്യപരമായ  ഒരു കൊച്ചു സിനിമയാണ്. സമകാലിക രാഷ്ട്രീയ വ്യവസ്ഥയെ ഒരു നാടന്‍ വേശ്യയുടെ കണ്ണുകളിലൂടെ നോക്കി കാണുകയാണ് സിനിമ ചെയ്യുന്നത്. അതി സുന്ദരിയും കാമ കലയില്‍ അഗ്രഗണ്യയുമായ ഒരു നാടന്‍ വേശ്യയോടൊപ്പം തുറസ്സായ ഒരു സ്ഥലത്ത് പകല്‍ സമയത്ത്  ഭോഗത്തിലേര്‍പ്പെടുവാനുള്ള ഒരു നേതാവിന്‍റെ അതിമോഹം .... പല രീതിയില്‍ ശ്രമിച്ചുവെങ്കിലും ഒന്നും നടന്നില്ല. ഒടുവില്‍ തന്‍റെ ആഗ്രഹം സഫലീകരിക്കുവാന്‍ വേണ്ടി അയാള്‍ ഒരു ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നു.


2014, ഡിസംബർ 17, ബുധനാഴ്‌ച

'EYE'

'EYE'

A MOVIE AGAINST ATROCITIES TOWARDS WOMEN AND CHILDREN

FUND RAISING REQUEST


Dear friends,
Let us join together for a social cause. Join in the production of 'EYE', a movie against atrocities towards women and children. Stop child abuse.
watch the video



Please support me in the making of the movie 'EYE'. Whatever contributions you have, even if it is a single penny please come forward, Your contributions will be displayed in our website. Achieving a big target through 'Crowd Funding' is a big task, I request all of you to share this video to more people. 
Thank you.

Please contribute your share to the movie 'EYE'. 

To know more about me, please log on to


You can contact me at
thinkvertical@yahoo.com


2013, നവംബർ 12, ചൊവ്വാഴ്ച