എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Kochi - New Delhi - London, Kerala, India
ഞാന്‍ ഒരു നുണയനാണ്. ഞാനൊരു ഉപചാപകനാണ്, ഞാന്‍ ധിക്കാരിയും അഹങ്കാരിയുമാണ് ഒപ്പം ഞാന്‍ തന്നിഷ്ട്ടക്കാരനും ഗര്‍വിഷ്ട്ടനുമാണ്...പിന്നെ തലക്കനമുള്ളവനും ആരോട് എന്ത് എപ്പോള്‍ പറയണമെന്ന് അറിയാത്തവനുമാണ്....ഇതെല്ലാം കൂടി ചേരുമ്പോള്‍ അശോക്‌ സദനാകുന്നു....ഇതാണ് എന്നെ ദൂരെ നിന്നു നോക്കിക്കാണുന്നവരുടെ അഭിപ്രായം. എന്നാല്‍ എന്നെ അടുത്തറിയുന്നവര്‍ വളരെ കുറച്ചു പേര്‍ മാത്രമാണ്. അത് കൊണ്ട് ഊഹാപോഹങ്ങളാണ് നിലവിലുള്ളത്. ഇനി ഞാന്‍ എന്നെ കുറിച്ച് പറയുകയാണെങ്കില്‍ നല്ലവരില്‍ നല്ലവനും ചീത്തവരില്‍ ചീത്തവനുമാണ് ഞാന്‍. മേല്‍പ്പറഞ്ഞ എല്ലാത്തിന്‍റെയും ചെറിയ അംശങ്ങള്‍ എന്നില്‍ കണ്ടേക്കാം..എന്നാല്‍.... ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്നവരോട് ഞാന്‍ അതിഭീകരമായി തന്നെ പ്രതികരിക്കാറുണ്ട്...വിട്ടു കൊടുക്കാറില്ല ഞാന്‍..അതേത് പോലീസായാലും കൊള്ളാം.അതിന്‍റെ പേരില്‍ ചില്ലറ പ്രശ്നങ്ങളല്ല ഞാന്‍ നേരിട്ടിട്ടുള്ളത്...മതപരമായ എന്‍റെ കാഴ്ചപ്പാടുകള്‍ ചിലര്‍ക്കൊക്കെ അറിയാമെങ്കിലും അതൊന്നു കൂടെ വ്യക്തമാക്കട്ടെ. "മതം" എന്നാല്‍ അഭിപ്രായം എന്നൊരു അര്‍ഥം കൂടിയുണ്ടല്ലോ? ഏതായാലും മതത്തെ വ്യഭിച്ചരിക്കുന്നവരുടെ കൂട്ടത്തില്‍ പെടില്ല ഞാന്‍. എനിക്ക് മതമില്ല. പക്ഷെ ഞാന്‍ ഈ പ്രപഞ്ചത്തിന്‍റെ സൃഷ്ട്ടാവില്‍ വിശ്വസിക്കുന്നു. അതിനെ കൃഷ്ണനെന്നോ, അല്ലാഹുവെന്നോ , ക്രിസ്തുവെന്നോ വിളിക്കാം.

2010, ഡിസംബർ 19, ഞായറാഴ്‌ച

ഷോട്ട് ഫിലിം "എലോണ്‍"


എല്ലാവര്‍ക്കും തിരക്കുകള്‍ ഉണ്ടെന്നറിയാം നിങ്ങളുടെ വിലപ്പെട്ട ഒരരമണിക്കൂര്‍ എനിക്ക് വേണ്ടി മാറ്റിവെക്കണം. ഫുള്‍ സ്ക്രീനില്‍ കണ്ടാല്‍ ചിലപ്പോള്‍ ഉദ്ദേശിച്ച ക്ലാരിട്ടി കിട്ടിയെന്നു വരില്ല അത് കൊണ്ട് പേജ് ഓപ്പണ്‍ ചെയ്യുമ്പോള്‍ ഉള്ള അതെ റെസല്യുഷനില്‍ കണ്ടാല്‍ കുറെ ക്കൂടി ഭംഗിയായിരിക്കും.

എലോണ്‍

നിര്‍മ്മാണം
ഫസ്റ്റ് സ്റ്റുഡിയോ എന്‍റെര്‍ടെയ്നര്‍


അഭിനയിക്കുന്നത്
ഷാജി വിശ്വനാഥന്‍


കോണ്‍സെപറ്റ് - ക്യാമറ - സംവിധാനം
അശോക്‌ സദന്‍


വൈകാരികമായി ഒറ്റപ്പെടുന്ന അവസ്ഥയെ പ്രതിപാദിക്കുന്നതാണ് ഈ ഷോട്ട് ഫിലിമിന്‍റെ പ്രമേയം. ഒരു കുഞ്ഞായ് ഭൂമിയില്‍ പിറന്നു വീണ് സ്നേഹവാത്സല്യങ്ങള്‍ ഏറ്റുവാങ്ങി പിന്നെ എവിടെയൊക്കെയോ നമ്മുടെ ജീവിതത്തിന്‍റെ വസന്തം അസ്തമിക്കുന്നു. ആരവങ്ങളില്‍ നിന്നും സ്വയമോ അല്ലെങ്കില്‍ നിര്‍ബന്ധമായോ പുറന്തള്ളപ്പെട്ട് നിരാശയുടെയും ഏകാന്തതയുടെയും മാരകമായ മൌനത്തില്‍ ഒന്ന് പൊട്ടിക്കരയുവാന്‍ പോലുമാകാതെ ഇരുട്ടിന്‍റെ വാത്മീകത്തില്‍ മിടിപ്പുകളൊടുക്കുന്നവര്‍. അസഹ്യമായ നിശബ്ദതയില്‍ ഏകാന്ത തടവിലായ ഒരു മനുഷ്യന്‍റെ അവസ്ഥ ഇവിടെ ദര്‍ശിക്കുവാനാകും.

കണ്ണാടിയില്‍ കാണുന്ന സ്വന്തം പ്രതിഭിംഭത്തെപ്പോലും തിരിച്ചറിയുവനാവാതെ ബോധാബോധങ്ങള്‍ക്കിടയില്‍ ഇടറുന്ന മനസ്സിനെ തിരികെ പിടിക്കുവാന്‍ വര്‍ത്തമാനത്തിലെ ശീലങ്ങളോരോന്നും അയാള്‍ ആവര്‍ത്തിക്കുന്നു. അതൊരു സ്വയം പരിശോധനയായിരിക്കാം. വിശപ്പോ ദാഹമോ അടക്കുന്ന പോലെ മനസ്സിന്‍റെ വേദന അടക്കുവാന്‍ ആവില്ലല്ലോ? എന്നിട്ടും ഓര്‍മ്മയുടെ ചരടിലെവിടെയോ കുരുങ്ങിക്കിടക്കുന്ന ഏതോ ബന്ധങ്ങളോ ബന്ധനങ്ങളോ...അറിയില്ല... എതിലോ ഒന്നിലേക്കയാള്‍ തന്‍റെ സങ്കടങ്ങളെ അക്ഷരങ്ങളിലേക്ക് പകര്‍ത്തി ദൂതയക്കുവാന്‍ ശ്രമിക്കുന്നു....

അയാളുടെ വേദനകളെ പകര്‍ത്തുവാന്‍ അക്ഷരങ്ങള്‍ക്കാവുന്നില്ല... മനസ്സും അക്ഷരവും കൈവിട്ടുപോയ അയാളുടെ സ്പന്ദനങ്ങളും എവിടെക്കോ....

ഈ ഫിലിം കഴിഞ്ഞതിനു ശേഷം എന്‍റെ ഒരു മെസ്സേജ് ഉണ്ട് ദയവായി അത് കൂടി കാണുവാന്‍ താല്പര്യപ്പെടുന്നു.thinkvertical@yahoo.com

22 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

ഞാന്‍ വന്നു, ഇത്തിരി സമയം വേണ്ടുന്നതാകയാല്‍ നാളെ കാണാമെന്നു വച്ചു. ഇപ്പോള്‍ ബഹറിന്‍ സമയം 10:30 പി.എം.

Vayady പറഞ്ഞു...

ജീവിതത്തില്‍ ഏകാന്തതയും ഒറ്റപ്പെടലും പോലെ അസഹനീയമായ മറ്റെന്താണുള്ളത്? ഇനിയുള്ള കാലം ഞാനെന്തിന്‌‌‌ നീറി കഴിയണം? ഇനി ഞാന്‍ ആര്‍ക്കു വേണ്ടി, എന്തിനു വേണ്ടി ജീവിക്കണം? എന്നെ ആരും മനസിലാക്കുന്നില്ലല്ലോ? എന്നൊക്കെയാണ് അപ്പോള്‍ മനസ്സിലൂടെ കടന്നു പോകുന്നത്. ഒരാള്‍ ജീവിതത്തില്‍ ഒറ്റപ്പേടുമ്പോള്‍ അയാളുടെ മനസ്സില്‍ ഉണ്ടാകുന്ന ചിന്തകളെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഭംഗിയായി ചിത്രീകരിച്ചു എന്നു തന്നെയാണ്‌ എനിക്കു തോന്നിയത്.
അഭിനന്ദനങ്ങള്‍.

ramanika പറഞ്ഞു...

the pain of solitude .... i don't get words to express my feeling on the short film
i loved it
it conveys what you wanted to tell

congrats!

റാണിപ്രിയ പറഞ്ഞു...

It is very slow.........

jayarajmurukkumpuzha പറഞ്ഞു...

valare manoharamaya aavishkaaram..... abhinandanangal.....

Abdulkader kodungallur പറഞ്ഞു...

നല്ല ശ്രമം .പ്രശംസനീയം . ഇതുകണ്ടപ്പോള്‍ ഓ.എന്‍.വി യുടെ ഗോതമ്പുമണികള്‍ എന്ന കവിതയിലെ ഏതാനും വരികളാണ് ഓര്‍മ്മ വന്നത് .
ആറ്റു നോറ്റാരോ വിതയ്ക്കുന്നു .
കതിരാരോ കൊയ്തു മെതിക്കുന്നു
പൊന്നിന്‍ മണികളാ കമ്പോളങ്ങളില്‍
എങ്ങോപോയിത്തുലയുന്നു .

സംസാരിക്കുമ്പോള്‍ ക്യാമറയിലേക്ക് നോക്കാമായിരുന്നു .

Vayady പറഞ്ഞു...

പറയാന്‍ മറന്നു. ഇടയ്ക്ക് ക്യാമറയിലേക്ക് നോക്കി സംസാരിച്ചിരുന്നെങ്കില്‍, നേരിട്ട് സംസാരിക്കുന്നതു പോലെയുള്ള ഫീലിം‌ങ്ങ് കിട്ടിയേനേ.

Asok Sadan പറഞ്ഞു...

അജിത്‌, ഇത് വരെ താങ്കളുടെ അഭിപ്രായം അറിഞ്ഞില്ല.

വായാടി, അഭിപ്രായം രേഖപ്പെടുത്തിയതില്‍ സന്തോഷം. ഡിഗ്രി പഠന കാലത്ത് ഏകാന്തതയെ വല്ലാതെ പ്രണയിച്ചിരുന്നു. ഏകാകിയായിരുന്നു....പിന്നെ കാലമേറെ കഴിഞ്ഞപ്പോള്‍ ഏകാന്ത നിമിഷങ്ങളെ പേടിയായി..... എങ്കിലും എപ്പോഴുമെന്നെ എന്തിനെന്നറിയാത്ത ഒരു വിഷാദം പിടികൂടുന്നു.

രമണിക, വളരെ സന്തോഷം.

റാണിപ്രിയ, സ്ലോ ആയ കഥകള്‍ നമുക്ക് ഫാസ്റ്റ് പേസില്‍ ചെയ്യുവാന്‍ കഴിയില്ല. ഡിപ്രെഷന്‍ അനുഭവിക്കുന്ന ഒരാളുടെ ചലനങ്ങളും മറ്റും ചിത്രീകരിക്കുമ്പോള്‍ അതിനനുവദനീയമായ ഒരു സ്പീഡ് ഉണ്ട്. അതാണ്‌ ഇതില്‍ റാണിക്ക് അനുഭവപ്പെട്ട സ്ലോ. നന്ദി.

ജയരാജ് മുരിക്കുമ്പുഴ നന്ദി.

പ്രിയ അബ്ദുല്‍ ഖാദര്‍ അഭിപ്രായം രേഖപ്പെടുത്തിയതില്‍ നന്ദി. മുഖത്ത് നോക്കാതെ സംസാരിക്കുന്ന പോലെ ഫീല്‍ ചെയ്യ്തുവല്ലേ. തുടര്‍ന്ന് ശ്രദ്ധിക്കാം.

വായാടി, ഇനി ക്യാമറയില്‍ നോക്കി സംസാരിക്കാം.

Sabu M H പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Sabu M H പറഞ്ഞു...

ചിന്തകളെ ചിത്രീകരിക്കുവാൻ ഒരു ചലച്ചിത്രത്തിനു കഴിയില്ല.. അതു തന്നെയാണ്‌ ചലച്ചിത്രങ്ങളുടെ പോരായ്മയും. അതൊരു സത്യമാണ്‌..

Still appreciate your effort. BGM is good. Liked the editing techniques too - fade in and fade out..interested to know which software was used for that. Let me point out some mistakes I noticed.. In the introduction it was mentioned that the characted found himself as an unknown person even seeing him on the mirror.. But he is clean shaved and with a recently trimmed hair.. it doesn't go with the logic..hope you got the point. The final message/diaglogue was bit dramatic..telling the word 'maapu' twice reminded me a professional drama. If it was shown as a written text, it would have been better..

It is bit arrogant to speak without looking at the camera/viewers..

Expecting your new film.
My wishes.

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

വളരെ നല്ല ശ്രമം.ഒറ്റപ്പെടലോളം ഭീതിജനകവും വേദനാകരവുമായതു മറ്റൊന്നുമില്ല...അത് നന്നായി ചിത്രീകരിച്ചതിനു അഭിനന്ദനങ്ങൽ!

(ബാക്കിയുള്ള പോസ്റ്റുകൾ വായിക്കാൻ വരുന്നുണ്ട്, ഫോളോ ചെയ്തിട്ടുണ്ട്...)

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി പറഞ്ഞു...

നന്നായിരുന്നു അശോക്.. ബാക്കിയുള്ള പോസ്റ്റുകളും വായിക്കേണ്ടതുണ്ട്. വിശദമായി മെയില്‍ അയയ്ക്കാം.

സസ്നേഹം,

താന്തോന്നി/Thanthonni പറഞ്ഞു...

കൊള്ളാം . നല്ല സംരംഭം.പക്ഷെ സഹായിക്കാന്‍ എന്തായാലും എന്റെ കയ്യില്‍ ഒന്നുമില്ല ചേട്ടാ....
കാണാന്‍ തീര്‍ച്ചയായും വരാം. താന്തോന്നി വെറും വാക്ക് പറയാറില്ല.

Asok Sadan പറഞ്ഞു...

പ്രിയ സാബു,

ഫെയിഡ് ഇന്‍ ഫെയിഡ് ഔട്ട്‌ എന്നൊക്കെ എഴുതിയതില്‍ നിന്നും എഡിടിങ്ങിന്‍റെ ചില ബേസിക്കുകള്‍ അറിയാമെന്നു മനസ്സിലായി. വീഡിയോ പാഡ് വീഡിയോ എഡിറ്റര്‍ ആണ് ഉപയോഗിച്ചത്.

തുടക്കത്തില്‍ പറഞ്ഞിരുന്നു "അയാള്‍ വാര്‍ത്തമാനത്തിലെ ശീലങ്ങളോരോന്നും ആവര്‍ത്തിക്കുന്നു. അതൊരു സ്വയം പരിശോധനയായിരിക്കാം...... " സ്വയം വിശ്വസിപ്പിക്കുവാനുള്ള ശ്രമമാണ്....സിഗരറ്റ് വലിയും, അടുക്കളയില്‍ പോയി പാത്രങ്ങള്‍ നോക്കുന്നതും വെള്ളം കുടിക്കുന്നതുമെല്ലാം. ബോധബോധങ്ങള്‍ക്കിടയിലാണ് അയാളുടെ മനസ്സ് ഉഴരുന്നത്. അത് കൊണ്ട് തന്നെ ഒരു ഓളത്തില്‍ അയാള്‍ മല മൂത്രവിസ്സര്‍ജ്ജനവും, ഷേവിങ്ങും, മുടി വെട്ടുമൊക്കെ ചെയ്യുന്നുണ്ടാകാം. ഇതൊക്കെ വര്‍ത്തമാനത്തിലെ ശീലങ്ങളാണ്. മുടി നീട്ടി വളര്‍ത്തി ഷേവ് ഒന്നും ചെയ്യാതെ മാത്രമേ ഇത്തരം ക്യാരക്ടര്‍ ഉണ്ടാകാന്‍ പാടുള്ളൂ എന്നുമില്ല. ഇവിടെ ഒരു ഭ്രാന്തനെയല്ല നമ്മള്‍ കാണുന്നത്...ഭയാനകമായ മൌനം അല്ലെങ്കില്‍ ഏകാന്തത ഇതൊക്കെ അയാളെ പീഡിപ്പിക്കുന്നുണ്ടാകാം.

ഒരു ഡ്രാമയിലോ സിനിമയിലോ ഒരു പ്രത്യേക പദം ഉപയോഗിച്ച് കഴിഞ്ഞാല്‍ പിന്നെ അത് ഉപയോഗിക്കരുതെന്ന് പറയുന്നത് യുക്തിയല്ല. "മാപ്പ് " എന്ന വാക്ക്.

ക്യാമറയില്‍ നോക്കി സംസാരിക്കണം എന്നതൊരു പുരാതന കോണ്‍സെപറ്റ് ആണ്. ഒരു പ്രമുഖ സംവിധായകന്‍ പറഞ്ഞ പോലെ മലയാളികള്‍ക്ക് എല്ലാ സീനും ബ്രൈറ്റ് ആയിരിക്കണം. രാത്രി കാട്ടിലെ സീന്‍ കാണിച്ചാലും മൊത്തം അവിടെ എവിടെ കുറെ വെട്ടവും പുകയും ഒക്കെ വേണമെന്ന്.

എങ്കിലും ക്യാമറയില്‍ നോക്കി തന്നെ അടുത്ത തവണ സംസാരിക്കാം.

പോരായ്മകള്‍ ചൂണ്ടിക്കാട്ടിയത്തിന് നന്ദി. തുടര്‍ന്നും ഇത് പോലെ ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ താങ്കളില്‍ നിന്നും പ്രതീക്ഷിക്കുന്നു. നന്ദി.

കുഞ്ഞൂസ്,

വന്ന് സിനിമ കണ്ട് അഭിപ്രായം രേഖപ്പെടുത്തിയതില്‍ സന്തോഷം. ബാക്കിയുള്ള പോസ്റ്റുകളും വായിക്കണം. പ്രത്യേകിച്ച് എന്‍റെ സത്യങ്ങള്‍ എന്ന നോവലും പുലയാടി സാഹിത്യവും പൊട്ടക്കിണറ്റിലെ തവളകളും എന്ന ലേഖനവും. നന്ദി.

താന്തോന്നി,

കയ്യില്‍ ഒന്നുമില്ലേല്‍ എന്‍റെ കൂടെ പോരൂ... താന്തോന്നി വെറും വാക്കേ പറയൂ എന്ന് മനസ്സിലായി..

വന്നതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും ഏറെ സന്തോഷം.

Sukanya പറഞ്ഞു...

ഈ സിസ്റ്റം സൌണ്ട് എന്തോ പ്രശ്നം. ശരിയാക്കിയിട്ട് കാണുന്നുണ്ട്.
കമന്റുകള്‍ വായിച്ചിട്ട് വേഗം കാണാന്‍ തോന്നുന്നു.

പ്രദീപ്‌ പേരശ്ശന്നൂര്‍ പറഞ്ഞു...

well

ഭാനു കളരിക്കല്‍ പറഞ്ഞു...

വിശപ്പോ ദാഹമോ അടക്കുന്ന പോലെ മനസ്സിന്‍റെ വേദന അടക്കുവാന്‍ ആവില്ലല്ലോ?

ഈ തെറ്റായ കാഴ്ചപ്പാട് താങ്കളെ തെറ്റായി സ്വാധീനിച്ചിരിക്കുന്നു എന്നു പറയാതെ വയ്യ.

വേണുഗോപാല്‍ ജീ പറഞ്ഞു...

നല്ല എഫോര്‍ട്ട്..... പക്ഷെ കുറച്ചു വലിച്ചില്‍ തോന്നീ.... ഏകാന്തതയെ എനിക്ക് ഭയമാണ്...

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

പടം കണ്ട് മുമ്പ് അഭിപ്രായിച്ചിരുന്നുവെങ്കിലും,മറ്റുള്ളവരുടെ അഭിപ്രായപ്രകടനങ്ങൾ കാണാൻ വന്നതാണ് കേട്ടൊ അശോക്

Asok Sadan പറഞ്ഞു...

സുകന്യ, കണ്ടിട്ട് വീണ്ടും അഭിപ്രായിക്കണം കേട്ടോ.

പ്രദീപ്‌ .........നന്ദി.

ഭാനു....ഒന്ന് വിശദീകരിക്കാമോ?

വേണു.... ഏകാന്തതയെ എനിക്കും ഇപ്പോള്‍ ഭയമാണ്...എങ്കിലും ചിലപ്പോള്‍ വല്ലാത്ത വശ്യതയാണ്.

മുരളീ, അഭിപ്രായങ്ങള്‍ക്ക് മുകളില്‍ വീണ്ടും അഭിപ്രായിച്ചതിനു നന്ദി...വീണ്ടും വരിക

appachanozhakkal പറഞ്ഞു...

സുഹൃത്തെ,
യാതൊരു മുന്‍ വിധിയുമില്ലാതെയാണ് ഞാന്‍ താങ്കളുടെ ബ്ലോഗില്‍ വന്നത്. വന്നില്ലായിരുന്നെങ്കില്‍, എനിക്കതൊരു തീരാനഷ്ടമാകുമായിരുന്നു. പോസ്റ്റും വീഡിയോയും എല്ലാം നന്നായിട്ട് എന്നെ ആകര്‍ഷിച്ചു, അതിശയിപ്പിച്ചു. താങ്കളുടെ പോസ്റ്റിനു കമന്റ് എഴുതാന്‍ മാത്രമുള്ള യോഗ്യതകളൊന്നും എനിക്കില്ല, എങ്കിലും എന്റെ ഒരു ആശയം പങ്കുവെക്കാം എന്ന് കരുതി. അറുപതു കഴിയുമ്പോഴേക്കും, ബഹുഭൂരിപക്ഷം പേരും അനുഭവിക്കുന്ന ഒറ്റപ്പെടല്‍, ഏകാന്തത, നിസ്സഹായത, ഇതെല്ലാം എന്നെ വല്ലാതെ ഭീതിപ്പെടുത്തുന്നു. അന്പത്തിമൂന്നു കഴിഞ്ഞ എനിക്ക്, (എന്നെപ്പോലെയുള്ള ആയിരങ്ങള്‍ക്ക് )വാര്‍ദ്ധക്യത്തിനു പ്രത്യാശയേകുന്ന ഒരു ഷോര്‍ട്ട് ഫിലിം ചെയ്യണം.

Asok Sadan പറഞ്ഞു...

പ്രിയ അപ്പച്ചന്‍,

ബ്ലോഗ്‌ സന്ദര്‍ശിച്ചതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും നന്ദി. തീര്‍ച്ചയായും നല്ല ആശയങ്ങള്‍ താങ്കള്‍ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടു വരികയാണെങ്കില്‍ ചെയ്യുന്നതാണ്.