എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Kochi - New Delhi - London, Kerala, India
ഞാന്‍ ഒരു നുണയനാണ്. ഞാനൊരു ഉപചാപകനാണ്, ഞാന്‍ ധിക്കാരിയും അഹങ്കാരിയുമാണ് ഒപ്പം ഞാന്‍ തന്നിഷ്ട്ടക്കാരനും ഗര്‍വിഷ്ട്ടനുമാണ്...പിന്നെ തലക്കനമുള്ളവനും ആരോട് എന്ത് എപ്പോള്‍ പറയണമെന്ന് അറിയാത്തവനുമാണ്....ഇതെല്ലാം കൂടി ചേരുമ്പോള്‍ അശോക്‌ സദനാകുന്നു....ഇതാണ് എന്നെ ദൂരെ നിന്നു നോക്കിക്കാണുന്നവരുടെ അഭിപ്രായം. എന്നാല്‍ എന്നെ അടുത്തറിയുന്നവര്‍ വളരെ കുറച്ചു പേര്‍ മാത്രമാണ്. അത് കൊണ്ട് ഊഹാപോഹങ്ങളാണ് നിലവിലുള്ളത്. ഇനി ഞാന്‍ എന്നെ കുറിച്ച് പറയുകയാണെങ്കില്‍ നല്ലവരില്‍ നല്ലവനും ചീത്തവരില്‍ ചീത്തവനുമാണ് ഞാന്‍. മേല്‍പ്പറഞ്ഞ എല്ലാത്തിന്‍റെയും ചെറിയ അംശങ്ങള്‍ എന്നില്‍ കണ്ടേക്കാം..എന്നാല്‍.... ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്നവരോട് ഞാന്‍ അതിഭീകരമായി തന്നെ പ്രതികരിക്കാറുണ്ട്...വിട്ടു കൊടുക്കാറില്ല ഞാന്‍..അതേത് പോലീസായാലും കൊള്ളാം.അതിന്‍റെ പേരില്‍ ചില്ലറ പ്രശ്നങ്ങളല്ല ഞാന്‍ നേരിട്ടിട്ടുള്ളത്...മതപരമായ എന്‍റെ കാഴ്ചപ്പാടുകള്‍ ചിലര്‍ക്കൊക്കെ അറിയാമെങ്കിലും അതൊന്നു കൂടെ വ്യക്തമാക്കട്ടെ. "മതം" എന്നാല്‍ അഭിപ്രായം എന്നൊരു അര്‍ഥം കൂടിയുണ്ടല്ലോ? ഏതായാലും മതത്തെ വ്യഭിച്ചരിക്കുന്നവരുടെ കൂട്ടത്തില്‍ പെടില്ല ഞാന്‍. എനിക്ക് മതമില്ല. പക്ഷെ ഞാന്‍ ഈ പ്രപഞ്ചത്തിന്‍റെ സൃഷ്ട്ടാവില്‍ വിശ്വസിക്കുന്നു. അതിനെ കൃഷ്ണനെന്നോ, അല്ലാഹുവെന്നോ , ക്രിസ്തുവെന്നോ വിളിക്കാം.

2009, സെപ്റ്റംബർ 3, വ്യാഴാഴ്‌ച

ഡല്‍ഹിയിലെ എന്‍റെ അവസാന ദിവസങ്ങള്‍....

ഡല്‍ഹിയിലെ എന്‍റെ അവസാന ദിവസങ്ങള്‍....

കയ്യില്‍ പണമില്ലാതെ ദിവസത്തില്‍ ഒരു നേരം മാത്രം വെള്ളവും ബന്നും കഴിച്ചു ദിവസങ്ങള്‍ ഞാന്‍ തള്ളി നീക്കിയിട്ടുണ്ട് ഈ മഹാനഗരത്തില്‍. ബസ്‌ ഫെയറിനു പൈസയില്ലാതെ കത്തുന്ന സൂര്യന്‍റെ കീഴില്‍ അടിവശം തകര്‍ന്ന ഷൂസുമിട്ട് ഗൌതം നഗറില്‍ നിന്നും നാരൈന വരെയും അതിനുമൊക്കെ അപ്പുറത്തോട്ടു നടന്നിട്ടുണ്ട് ഞാന്‍ ജോലി അന്വേഷിച്ചു . അത് പഴയ കഥ . പിന്നെ ഒരു വര്‍ഷം കഴിയുന്നതിനു മുന്‍പേ അതെ റോഡിലൂടെ പുതു പുത്തന്‍ സ്കോര്‍പ്പിയോയില്‍ നേരിയ തണുപ്പത്ത് മന്ജുവിനെയും അരുകിലിരുത്തി എത്രയോ തവണ ഡ്രൈവ് ചെയ്യ്തിരിക്കുന്നു . ഇത് പുതിയ കഥ.

ടെല്‍ഹിയിലെത്തിയിട്ടു 5 വര്‍ഷങ്ങളായി എന്ന് ഇപ്പോഴാണ് ശരിക്കും റിയലൈസ്‌ ചെയ്യുന്നത് . ഈ നഗരത്തില്‍ വന്നപ്പോള്‍ വലിയ സ്വപ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല എങ്കിലും എന്‍റെ കഴിവുകള്‍ കുറെയൊക്കെ പുറത്തെടുക്കാന്‍ അവസരമുണ്ടായത് ഇവിടെ വച്ചാണ് . 2004-il തീവണ്ടി വന്നിറങ്ങുമ്പോള്‍ മഞ്ജുവിന് പരിചയമുള്ള ഒരു സ്ടുടെന്റ്റ്‌ കാത്തു നിന്നിരുന്നു . അവന്‍ ഇപ്പോള്‍ ഓസ്ട്രലിയില്‍. അവനെ പറ്റിയും പിന്നെ ഉണ്ടായ ചില സുഹൃത്തുക്കളെക്കുരിച്ചും മറ്റൊരവസരത്തില്‍ പറയാം . അന്ന് തൊട്ടു തുടങ്ങി ജോലിക്ക് വേണ്ടിയുള്ള അലച്ചില്‍ പക്ഷെ എനിക്ക് യോജിച്ച ജോലിയൊന്നും കിട്ടിയില്ല . കയ്യില്‍ കരുതിയിരുന്ന കുറച്ചു രൂപ തീര്‍ന്നു തുടങ്ങി . അന്നത്തെ താമസം മാള്‍വിയ നഗറില്‍ എനിക്കൊരു ദിവസം മാത്രം പരിചയമുള്ള ഒരു നീലെശ്വരംകാരന്‍റെ വാടക വീട്ടിലായിരുന്നു. അവന്‍ കല്യാണം കഴിക്കാന്‍ നാട്ടില്‍ പോയത് കൊണ്ട് ഞാന്‍ അവിടെ ഒറ്റയ്ക്ക് താമസമാക്കി . നേരത്തെ പറഞ്ഞ മഞ്ജുവിന്‍റെ സടുടെന്ടും അവന്‍റെ കൂട്ടുകാരും ഒന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ അവരുടെയും എന്‍റെ ഒരു ജീവിത രീതിയും ചിന്ധഗതികളും ഒക്കെ ആയി ഒരുപാട് അന്ധരം ഉണ്ടെന്നു മനസ്സിലായി . സ്വാഭാവികമായിട്ടും മാനസികമായിട്ടു അകലേണ്ടി വന്നു . ഞാനവര്‍ക്കൊരു ഭാരമായിമാരുമോ എന്നവര്‍ ഭയന്ന് . തമ്മില്‍ കൂടുന്ന അവസരങ്ങളില്‍ ഞാന്‍ സംസാരിക്കുമ്പോള്‍ അവര്‍ മൌനം പാലിച്ചു , അതല്ലെങ്കില്‍ കേട്ടില്ലെന്ന ഭാവം നടിച്ചു . എന്തെങ്കിലും ചോതിച്ചാല്‍ തീരെ മൈന്‍ഡ് ചെയ്യില്ല ...അല്ലെങ്കില്‍ അത് വെരാരോടെങ്കിലും ചോതിച്ചു മനസ്സിലാക്ക് ...ഞങ്ങളും തുടക്കം എങ്ങിനെയൊക്കെ തന്നെയായിരുന്നു എന്ന് ഒട്ടും മയമില്ലാത്ത മറുപടി . ആ അനുഭവങ്ങളെ പറ്റിയും മറ്റൊരവസരത്തില്‍ പറയാം.

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ കയ്യിലെ കാശ് തീര്‍ന്നു . മഞ്ജുവിനെ വിളിച്ചു അല്‍പ്പം രൂപ അയക്കാന്‍ പറഞ്ഞു എവിടെനിന്നോ മറിച്ചു മഞ്ജു പണം അയച്ചു സജേഷ് എന്നൊരു സുഹൃത്തിന്‍റെ അക്കൌണ്ടിലേക്ക്. അത് എടുത്തു തരാന്‍ അദ്ദേഹത്തിനു തീരെ സമയം ഉണ്ടായിരുന്നില്ല . പിന്നെ വഴിവക്കത്തു കാത്തു നിന്ന എന്‍റെ അരികിലേക്ക് ഒരു മാരുതി കാറില്‍ സജെഷും സംഗവും വന്നു രൂപ വച്ച് നീട്ടി . കാറിലുണ്ടായിരുന്ന മാന്യ ദേഹങ്ങള്‍ എന്നെ തീരെ മൈന്‍ഡ് ചെയ്യ്തില്ല . മുന്‍ക്കൂട്ടി ഈ പാവം പഞ്ഞക്കാരന്‍റെ കഷ്ട്ടപാടുകളുടെ കഥ അറിഞ്ഞിരിക്കണം . നാട്ടില്‍ ഞാന്‍ രാജാവും ചക്രവര്ത്തിയുമൊക്കെ ആയിരുന്നു അതിവിടെ പറഞ്ഞിട്ട് കാര്യമില്ലല്ലോ . ഞങ്ങളൊക്കെ ഡല്‍ഹിയിലെ മലയാളികളുടെയൊക്കെ രാജാക്കന്മാര്‍ എന്നാ രീതിയിലായിരുന്നു അവരുടെ ഭാവം.
കഷ്ട്ടപാടുകളുടെ നാളുകളായിരുന്നു ആദ്യം . പിന്നെ ഒന്ന് പിടിച്ചു നില്‍ക്കുവാന്‍ ചെറിയ ഒരു പണി കിട്ടി . കയ്യിലെപ്പോഴും കരുതാറുള്ള കൊത്ത് പണിയുടെ ഉളികള്‍ ഉള്ളതുകൊണ്ട് മാത്രം . ഒരു ചെറിയ ഗണപതിയെ ഉണ്ടാക്കുവാനുള്ള ഓര്‍ഡര്‍ . അതിന്‍റെ പണി ചെയ്യുമ്പോള്‍ ഞാന്‍ മിക്കവാറും പട്ടിണിയായിരുന്നു എന്ന് പറയാന്‍ എനിക്ക് നാണക്കേട്‌ തോന്നുന്നില്ല . പണിപൂര്‍ത്തിയായ അന്ന് ഞാന്‍ ഷോറൂമിലേക്ക്‌ നടന്നു പൈസ വാങ്ങാന്‍ . ഗൌതം നഗറില്‍ നിന്നും M ബ്ലോക്ക്‌ മാര്‍ക്കറ്റ്‌ വരെ നടന്നു . പക്ഷെ തിരിച്ചും നടക്കേണ്ടി വന്നു . മാത്രമല്ല പിറ്റേന്നും നടക്കേണ്ടി വന്നു . കാരണം അന്നാണ് പൈസ കിട്ടിയത് . ആദ്യം പോയി വയറു നിറയെ ഭക്ഷണം കഴിച്ചു ... ഒരു മാസത്തോളമായി നന്നായിട്ട് എന്തെങ്കിലും കഴിച്ചിട്ട് ..പിന്നെ നേരെ പോയത് റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ . നാട്ടില്‍ പോയി തിരികെ മന്ജുവിനെയും കൂട്ടി വന്നു . അന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞിരുന്നു ഇവിടെ നിന്ന് ഞങ്ങള്‍ നേടുമെന്ന് .

ഗുര്‍ഗോനിലെ ഒരു MNC yil ഞാന്‍ Asst. proj മാനേജര്‍ ആയി ...പിന്നെ മറ്റൊരു വലിയ മീഡിയ കമ്പനിയില്‍ മീഡിയ ഡിവിഷന്‍ മാനേജര്‍ ആയി ലക്ഷം രൂപ മാസ സമ്പളം. മഞ്ജുവിനും കിട്ടി നല്ല ജോലി . അങ്ങിനെ അത്ര പതുക്കെയല്ലാതെ ഞാനും മഞ്ജുവും ക്ലട്ച് പിടിച്ചു . എന്‍റെ പഴയ സുഹൃത്തുക്കള്‍ അപ്പോഴും അവിടൊക്കെ തന്നെയുണ്ടായിരുന്നു . പലര്‍ക്കും സഹിക്കുവാന്‍ പറ്റുനുണ്ടയുരുന്നില്ല . അവര്ക്കേറ്റവും അസഹ്യമായത് ഞാന്‍ സ്കോര്‍പിയോ വാങ്ങിയതായിരുന്നു . ഒരു മരുതിയായിരുന്നെങ്കിലും കുഴപ്പമില്ലായിരുന്നു . (ഇതൊക്കെ പറയുമ്പോള്‍ ഞാന്‍ പഞ്ഞ കണക്കു പറയുകയാണെന്ന് തോന്നിയേക്കാം ഐ ഡോണ്ട് കെയര്‍, പറഞ്ഞു വരുമ്പോള്‍ നമ്മളിലാര്‍ക്കും അസൂയ എന്നാ വികാരമേ ഇല്ലാത്തവരാണ് . മറുചോദ്യം ഇങ്ങനെയാകും "എന്തെ ഇന്നാട്ടില്‍ വേറെയാര്‍ക്കും സ്കോര്‍പിയോ ഇല്ലേ ?". ഉണ്ട് സുഹൃത്തേ ഇതിലും വലിയ വിലകൂടിയ കാറുകളുണ്ട്.) എന്‍റെ വണ്ടി ദൂരെ നിന്ന് കണ്ടാല്‍ പലരും പുറം തിരിഞ്ഞു നില്‍ക്കുവാന്‍ തുടങ്ങി . ഞാന്‍ ഇതൊക്കെ നന്നായിട്ടാസ്വധിച്ചു സത്യം പറയാമല്ലോ . എങ്കിലും കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അവരൊക്കെ വീണ്ടും എന്‍റെ **കൂട്ടുകാരായി മാറി . നല്ല കാര്യം.

പിന്നെ ഞാന്‍ കുറെ സിനിമകള്‍ ചെയ്യ്തു , അവാര്‍ഡ്‌ കിട്ടി . ശില്‍പ്പങ്ങള്‍ ചെയ്യ്തു അവാര്‍ഡ്‌ കിട്ടിയില്ല ..ഇത്രയൊക്കെയായിട്ടും ഒരിക്കല്‍ പോലും ഞാനീ നഗരത്തെ പ്രണയിച്ചിട്ടില്ല . ഇവിടത്തുകാരെയും. ഡല്‍ഹിയെ ഞാന്‍ വെറുക്കുന്നു. പറയുന്നത് തെറ്റായിരിക്കാം എങ്കിലും എന്‍റെ മനസ്സാണ് ഞാന്‍ പറയുന്നത് . ഡല്‍ഹിയില്‍ എനിക്കാകെ കിട്ടിയത് നല്ല രണ്ടു സുഹൃത്തുക്കള്‍ മാത്രം ... ബ്രദര്‍ ജെറി മാത്യു പിന്നെ നമ്മള്‍ക്കൊക്കെ അറിയാവുന്ന റെജില്‍ ..എനിക്കൊരനിയനെ പോലെയാനവന്‍ . ഞാന്‍ ദേഷ്യപ്പെട്ടാലും, വഴക്ക് പറഞ്ഞാലും ഒക്കെ എത്ര വേണമെങ്കിലും അഡ്ജസ്റ്റ് ചെയ്യുന്ന റെജില്‍ . എന്നാല്‍ ഞാന്‍ അവനു വേണ്ടി ഒന്നും ചെയ്യ്തിട്ടില്ല എന്നതാണ് വാസ്തവം . എന്‍റെ എല്ലാ ജാടകളെയും തിരിച്ചരിഞ്ഞവന്‍ ...അതെന്‍റെ സ്വഭാവത്തിന്‍റെ ഭാഗമായി കണ്ടവന്‍ ...അങ്ങനെയൊക്കെ വേണമെങ്കില്‍ പറയാം ...

ഇനി മടക്കയാത്ര കൊച്ചിയിലേക്ക് . എന്നെയേറെ സ്നേഹിക്കുന്ന ആരും ഈ നഗരത്തിലില്ല ...എനിക്ക് സ്നേഹിക്കുവാനും ആരുമില്ല ..എനിക്കിനിയും എന്നെ മാറ്റുവാന്‍ കഴിയില്ല ...ഇതാണ് ഞാന്‍ ...ഡല്‍ഹി ആയാലും , കൊച്ചി ആയാലും ലണ്ടന്‍ ആയാലും ഞാന്‍ ഞാനായിട്ട് തന്നെയിരിക്കും ...ഇതിന്‍റെ പേര് ജാടയെന്നാണെങ്കില്‍ അതെ ഞാന്‍ ജാടക്കാരന്‍ തന്നെയാണ് ..

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

nattu karude kashu pattikkan ni nakku nall vashamanu mone kashu kittiyal avarokke ninte shathrukal hmmm..