എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Kochi - New Delhi - London, Kerala, India
ഞാന്‍ ഒരു നുണയനാണ്. ഞാനൊരു ഉപചാപകനാണ്, ഞാന്‍ ധിക്കാരിയും അഹങ്കാരിയുമാണ് ഒപ്പം ഞാന്‍ തന്നിഷ്ട്ടക്കാരനും ഗര്‍വിഷ്ട്ടനുമാണ്...പിന്നെ തലക്കനമുള്ളവനും ആരോട് എന്ത് എപ്പോള്‍ പറയണമെന്ന് അറിയാത്തവനുമാണ്....ഇതെല്ലാം കൂടി ചേരുമ്പോള്‍ അശോക്‌ സദനാകുന്നു....ഇതാണ് എന്നെ ദൂരെ നിന്നു നോക്കിക്കാണുന്നവരുടെ അഭിപ്രായം. എന്നാല്‍ എന്നെ അടുത്തറിയുന്നവര്‍ വളരെ കുറച്ചു പേര്‍ മാത്രമാണ്. അത് കൊണ്ട് ഊഹാപോഹങ്ങളാണ് നിലവിലുള്ളത്. ഇനി ഞാന്‍ എന്നെ കുറിച്ച് പറയുകയാണെങ്കില്‍ നല്ലവരില്‍ നല്ലവനും ചീത്തവരില്‍ ചീത്തവനുമാണ് ഞാന്‍. മേല്‍പ്പറഞ്ഞ എല്ലാത്തിന്‍റെയും ചെറിയ അംശങ്ങള്‍ എന്നില്‍ കണ്ടേക്കാം..എന്നാല്‍.... ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്നവരോട് ഞാന്‍ അതിഭീകരമായി തന്നെ പ്രതികരിക്കാറുണ്ട്...വിട്ടു കൊടുക്കാറില്ല ഞാന്‍..അതേത് പോലീസായാലും കൊള്ളാം.അതിന്‍റെ പേരില്‍ ചില്ലറ പ്രശ്നങ്ങളല്ല ഞാന്‍ നേരിട്ടിട്ടുള്ളത്...മതപരമായ എന്‍റെ കാഴ്ചപ്പാടുകള്‍ ചിലര്‍ക്കൊക്കെ അറിയാമെങ്കിലും അതൊന്നു കൂടെ വ്യക്തമാക്കട്ടെ. "മതം" എന്നാല്‍ അഭിപ്രായം എന്നൊരു അര്‍ഥം കൂടിയുണ്ടല്ലോ? ഏതായാലും മതത്തെ വ്യഭിച്ചരിക്കുന്നവരുടെ കൂട്ടത്തില്‍ പെടില്ല ഞാന്‍. എനിക്ക് മതമില്ല. പക്ഷെ ഞാന്‍ ഈ പ്രപഞ്ചത്തിന്‍റെ സൃഷ്ട്ടാവില്‍ വിശ്വസിക്കുന്നു. അതിനെ കൃഷ്ണനെന്നോ, അല്ലാഹുവെന്നോ , ക്രിസ്തുവെന്നോ വിളിക്കാം.

2009, സെപ്റ്റംബർ 2, ബുധനാഴ്‌ച

ദൈവങ്ങളും ഞാനും

വാട്ടര്‍ ഈസ്‌ ദി എലിക്സര്‍ ഓഫ് ലൈഫ് ആന്‍ഡ്‌ ഗോഡ് ടൂ...
ജീവന്റെ അമൃതാണ് ജലം അത് പോലെ ദൈവവും ഞാനൊരു ദൈവ വിശ്വാസിയായിരുന്നില്ല കുറെ നാള്‍ മുന്‍പ് വരെ . പിന്നെ അതെങ്ങിനോയോ ഉള്ളില്‍ കടന്നു കൂടി . എങ്ങിനെയോ അല്ല കാരണങ്ങളുണ്ട് ... ഈ പരബ്രഹ്മതിലെ സൃഷ്ടിയുടെ അപാരമായ രഹസ്യങ്ങളെ പറ്റി ചിന്ദിക്കുമ്പോള്‍ മനസ്സിലേക്ക് കടന്നു വരുന്ന നിര്‍വചിക്കുവനവാത്ത എന്തോ ഒരു ചൈതന്യം . അതെ അത് തന്നെയാണ് ദൈവാംശം . സയന്‍സ് ഇത്രയേറെ പുരോഗമിച്ചിട്ടും ഇന്നും മനുഷ്യന് പിടികൊടുക്കാതെ നില്ലക്കുന്ന മഹാ രഹസ്യമായ ജീവന്റെ തുടിപ്പുകള്‍ . മനുഷ്യന്റെ എല്ലാ അഹങ്കാര ദുര്‍ഗങ്ങള്‍ക്കും മുകളില്‍ ശാന്തനായിരുന്നു സൃഷ്ടി കര്‍മ്മത്തില്‍ മുഴുകുന്ന ആ മഹാനായ കലാകാരന്‍ , ഇടയ്ക്കു താണ്ടാവമാടുന്ന സംഹാരമുര്‍തിയായും ....ചരിത്രങ്ങളുടെ തുടക്കം മുതല്‍ മനുഷ്യന്റെ പടയോട്ടങ്ങളുടെയും അതിജീവനത്തിന്റെയും കഥകളാണ് നാം കേട്ടതും അറിഞ്ഞതും പഠിച്ചതും . പെണ്ണിനോടും മന്നിനോടുമുള്ള മനുഷ്യന്റെ ഒരിക്കലുമാടങ്ങാത്ത കൊതി ഈ ലോകത്തെ എത്രയോ ഭീകരമായ യുദ്ധങ്ങളിലേക്ക് നയിച്ച്‌ . അതൊക്കെ കഴിഞ്ഞപ്പോള്‍ നമ്മള്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ ബ്രാന്ധെടുത്ത് നമ്മുടെ സഹജീവികളെ നിഷ്കരുണം കൊന്നൊടുക്കി . ബൈബിളിലും , ഘുരാനിലും ഗീതയിലും കേട്ടിപ്പിടുച്ചു ആര്‍ത്തലച്ചു കരഞ്ഞ അമ്മമാര്‍ക്ക് കിട്ടിയത് മക്കളുടെ കബന്ധങ്ങലാണ് . അതെ ബൈബിളും , ഖുഅരനും ഗീതയും തന്നെയാണ് മറ്റുചിലര്‍ ആയുധമാക്കി ആ അമ്മാമാരുടെ മക്കളുടെ തല അറുത്തത് . ഈ കൊച്ചു സുന്ദരമായ ഭൂമിയില്‍ കോടിക്കനക്കിനാലുകള്‍ പിടഞ്ഞു വീണു മരിച്ചത് ഏതോ ദൈവത്തിന്റെ പേരിലായിരുന്നു ...എന്നെയും നിന്നെയും വേര്‍തിരിച്ചതും ഇതേ ദൈവങ്ങളുടെയും വിശ്വാസങ്ങളുടെയും പേരിലായിരുന്നു ... നമ്മുക്ക് മുന്നേ കടന്നു പോയവര്‍ പാകിയ വിഷ വിത്തുകള്‍ ഇപ്പോള്‍ മുളച്ചു പൊങ്ങുന്നു നമ്മള്‍ ആണ് അത് കൊയ്യാന്‍ വിധിക്കപ്പെട്ടവര്‍. മലയാളത്തില്‍ നമ്മള്‍ ജലം എന്ന് പറയുന്നതും ഇംഗ്ലീഷില്‍ വാട്ടര്‍ എന്ന് പറയുന്നതും തമിഴില്‍ തണ്ണി എന്നതും ഹിന്ദിയില്‍ പാനി എന്ന് പറയുന്നതും ഒന്നിനെ തന്നെയാണ് . കാലങ്ങളും ദേശങ്ങളും മാറുമ്പോള്‍ അതിന്റെ പേര് മാത്രം മാറുന്നു. ഇനിയും നമുക്കറിയാത്ത നാടുകളില്‍ അതിന്റെ പേര് മറ്റൊന്നകാം ...എല്ലാം ..ഒന്ന് തന്നെ .. ഈശ്വരനും അങ്ങിനെ തന്നെയല്ലേ ?...പേരുകള്‍ മാത്രം മാറുന്നു ...എല്ലാം ഒന്ന് തന്നെ .. എന്റെ ഈശ്വരന്‍ ഹിന്ദുവോ , മുസ്ലിമോ അല്ലെങ്ങില്‍ ക്രിസ്ത്യാനിയോ അല്ല ..എന്റെ ഈശ്വരന് ജാതിയില്ല ..ആ ഈശ്വരന്റെ പേരില്‍ ഞാന്‍ ഒരു സഹാജീവിയെയും വെറുത്തിട്ടില്ല പക്ഷെ ചെയ്യ്തികളെ ഞാന്‍ വെറുക്കുന്നു ... നമ്മുടെ കുഞ്ഞുങ്ങളെ നമ്മുക്ക് മുക്തരാക്കാം ..മനുഷ്യ കുലത്തിന്റെ അന്ധകനായി മാറുന്ന ജാതി വര്‍ഗ്ഗീയ ചിന്ദകളില്‍ നിന്നും നമുക്കവരെ മാറ്റി നിറുത്താം.നമുക്ക് ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യാനിയോ ആകണ്ട ..മനുഷ്യരായാല്‍ പോരെ ?...മനുഷ്യന്‍ എത്ര മനോഹരമായ പദം .....മതങ്ങളെന്നും വേട്ടയാടും പാവം മൃഗം മനുഷ്യന്‍ .....മതങ്ങളുടെ പേരില്‍ ആയിരം ആയിരം മാനവ ഹൃദയങ്ങള്‍ ആയുധ പുരകളായി .. പണ്ട് കവി പാടിയത് ഇന്ന് സത്യമായി വന്നിരിക്കുന്നു.

മനുഷ്യന്‍ തെരുവില്‍ മരിക്കുന്നു ചെകുത്താന്‍ ചിരിക്കുന്നു....ദൈവങ്ങള്‍ കരയുന്നു.. നമുക്ക് സ്നേഹിക്കാം എല്ലാം മറന്നു ....അത് കണ്ടു ദൈവങ്ങള്‍ അത് ആഘോഷിക്കട്ടെ സ്വര്‍ഗത്തില്‍ ..അവര്‍ ആനന്ദ ഗീതങ്ങള്‍ പാടി നൃത്തം ചവിട്ടട്ടെ ..അങ്ങനെ സ്വര്‍ഗത്തില്‍ വീണ്ടും വസന്ധം വിരിയട്ടെ ...നമ്മള്‍ മനുഷ്യര്‍ക്ക്‌ ദൈവങ്ങള്‍ക്ക് കൊടുക്കുവാന്‍ കഴിയുന്ന ഏറ്റവും വലിയ പൂജ ... പകരം അവര്‍ ഭൂമിയില്‍ സമാധാനം പെയ്യിക്കും .അല്ലെങ്ങില്‍ കലികയറിയ കാലന്‍ വീണ്ടും വരും ....തകര്‍ത്തു പെയ്യുന്ന മഴയുടെ മറവില്‍ ....ഇരുട്ടിന്റെ മറവില്‍ ...കറുത്ത കുതിരകളെ പൂട്ടിയ രഥത്തില്‍ഇരുന്നു പാനന്റെയും പാക്കരന്റെയും പാടപ്പരംബുകളെ ഭേദിച്ചു അവറ്റകള്‍ പായും ..മനുഷ്യ കുലതിനുമേല്‍ മരണച്ചക്രമുരുട്ടി ....

സ്നേഹത്തോടെ അശോക്‌

1 അഭിപ്രായം:

Unknown പറഞ്ഞു...

Wow Ashoketta,,,,
Your stories sounds good and heart touching. Keep it up...and many good writings to be come all the way. No doubt that you have the ability for that....all the very best wishes