എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Kochi - New Delhi - London, Kerala, India
ഞാന്‍ ഒരു നുണയനാണ്. ഞാനൊരു ഉപചാപകനാണ്, ഞാന്‍ ധിക്കാരിയും അഹങ്കാരിയുമാണ് ഒപ്പം ഞാന്‍ തന്നിഷ്ട്ടക്കാരനും ഗര്‍വിഷ്ട്ടനുമാണ്...പിന്നെ തലക്കനമുള്ളവനും ആരോട് എന്ത് എപ്പോള്‍ പറയണമെന്ന് അറിയാത്തവനുമാണ്....ഇതെല്ലാം കൂടി ചേരുമ്പോള്‍ അശോക്‌ സദനാകുന്നു....ഇതാണ് എന്നെ ദൂരെ നിന്നു നോക്കിക്കാണുന്നവരുടെ അഭിപ്രായം. എന്നാല്‍ എന്നെ അടുത്തറിയുന്നവര്‍ വളരെ കുറച്ചു പേര്‍ മാത്രമാണ്. അത് കൊണ്ട് ഊഹാപോഹങ്ങളാണ് നിലവിലുള്ളത്. ഇനി ഞാന്‍ എന്നെ കുറിച്ച് പറയുകയാണെങ്കില്‍ നല്ലവരില്‍ നല്ലവനും ചീത്തവരില്‍ ചീത്തവനുമാണ് ഞാന്‍. മേല്‍പ്പറഞ്ഞ എല്ലാത്തിന്‍റെയും ചെറിയ അംശങ്ങള്‍ എന്നില്‍ കണ്ടേക്കാം..എന്നാല്‍.... ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്നവരോട് ഞാന്‍ അതിഭീകരമായി തന്നെ പ്രതികരിക്കാറുണ്ട്...വിട്ടു കൊടുക്കാറില്ല ഞാന്‍..അതേത് പോലീസായാലും കൊള്ളാം.അതിന്‍റെ പേരില്‍ ചില്ലറ പ്രശ്നങ്ങളല്ല ഞാന്‍ നേരിട്ടിട്ടുള്ളത്...മതപരമായ എന്‍റെ കാഴ്ചപ്പാടുകള്‍ ചിലര്‍ക്കൊക്കെ അറിയാമെങ്കിലും അതൊന്നു കൂടെ വ്യക്തമാക്കട്ടെ. "മതം" എന്നാല്‍ അഭിപ്രായം എന്നൊരു അര്‍ഥം കൂടിയുണ്ടല്ലോ? ഏതായാലും മതത്തെ വ്യഭിച്ചരിക്കുന്നവരുടെ കൂട്ടത്തില്‍ പെടില്ല ഞാന്‍. എനിക്ക് മതമില്ല. പക്ഷെ ഞാന്‍ ഈ പ്രപഞ്ചത്തിന്‍റെ സൃഷ്ട്ടാവില്‍ വിശ്വസിക്കുന്നു. അതിനെ കൃഷ്ണനെന്നോ, അല്ലാഹുവെന്നോ , ക്രിസ്തുവെന്നോ വിളിക്കാം.

2009, സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

എന്റെ ആദ്യത്തെ കണ്മണി

എനിക്കും മഞ്ജുവിനും ഒരു കുഞ്ഞുണ്ടായ വിവരം സന്തോഷത്തോടെ അറിയിക്കട്ടെ . ആലുവയിലെ കാര്‍മേല്‍ ഹോസ്പിറ്റലില്‍ ഇക്കഴിഞ്ഞ സെപ്തംബര്‍ 8 നു ഉച്ചക്ക് 12 മണിക്കായിരുന്നു . അങ്ങനെ 6 വര്‍ഷത്തെ എല്ലാവരുടെയും കാത്തിരിപ്പിന് അവസാനമായി.

അവന്‍ ജനിച്ചപ്പോള്‍ എനിക്ക് സത്യത്തില്‍ തോന്നിയ വികാരം എന്തായിരുന്നു ? സന്തോഷം കൊണ്ട് തുള്ളിച്ചാടണം എന്നൊന്നും തോന്നിയില്ല ഒരു അകാംഷയുണ്ടായിരുന്നു കുഞ്ഞിനെ കണ്ടപ്പോള്‍ ആകാംഷ സന്തോഷമായി തീര്‍ന്നു . അവനോടെനിക്ക് ഒത്തിരി സ്നേഹം തോന്നി , എന്‍റെയും മന്ജുവിന്‍റെയും ജീവന്‍റെ അംശം . ഈ സുന്ദരമായ ഭൂമിയിലേക്ക്‌ അവന്‍ കണ്ണ് മിഴിച്ചു നോക്കി പിന്നെ കുഞ്ഞു വാ പിളര്‍ത്തി കരഞ്ഞു ....

ഞാന്‍ ആഗ്രഹിച്ചിരുന്നതും ഒരാണ്‍കുഞ്ഞിനെ തന്നെയായിരുന്നു എന്ന് പറഞ്ഞാല്‍ നെറ്റി ചുളിക്കണ്ട , അതാണ്‌ സത്യം . ഇനി വരാന്‍ പോകുന്നതെല്ലാം എനിക്ക് പെണ്‍കുഞ്ഞുങ്ങള്‍ മതി ....ഒരേട്ടന്‍ വേണം അനിയത്തിമാരുടെ കാര്യങ്ങള്‍ നോക്കാന്‍ ..അവരുടെ അമ്മയെ നോക്കാന്‍ . എനിക്കൊരു കൂട്ടുകാരനായിട്ടു ...അത് കൊണ്ടാണങ്ങനെ ആഗ്രഹിച്ചു പോയത് . ഇനി ഒരു രണ്ടു പെണ്‍കുട്ടികള്‍ കൂടി വേണം എനിക്കും മഞ്ജുവിനും. ഇനി അങ്ങോട്ടുള്ള നാളുകള്‍ ഉത്തരവാദിത്തതോടെ ജീവിക്കാന്‍ ഒരു പ്രേരണയായി എന്‍റെ കുഞ്ഞിന്‍റെ ജനനം .

എനിക്ക് ജീവിതം ഒരു തമാശയാണ് ...ഓരോ നിമിഷവും അടിച്ചുപൊളിച്ചു ജീവിക്കാന്‍ എന്‍റെ മക്കളോടൊപ്പം എന്‍റെ കൂട്ടുകാരിയായ മന്ജൂസിനോടോപ്പം.

എന്‍റെ വാവയുടെ ബര്‍ത്ത് സര്‍ട്ടിഫികറ്റ് ഫില്‍ ചെയ്യാന്‍ ഹോസ്പിടല്‍ അതോരിടീസ് വന്നു വിളിച്ചപ്പോള്‍ ഞാന്‍ കൂടെ പോയി . ഫില്‍ ചെയ്യ്തു വന്നപ്പോള്‍ ഒരു കോളം ഞാന്‍ ബ്ലാങ്ക് ആയി വിട്ടു . മതം ഏതു ? ഹിന്ദു , ക്രിസ്ത്യന്‍ , മുസ്ലിം ഓര്‍ അദര്‍ ... എന്‍റെ മകനെ ഒരു മതത്തിനും മത ബ്രാന്ദിനും ഞാന്‍ വിട്ടു കൊടുക്കില്ല . ഈ കാര്യത്തില്‍ മഞ്ജു എനിക്ക് തരുന്ന സപ്പോര്‍ട്ടിന് ഞാന്‍ എത്ര നന്ദി പറഞ്ഞാലും തീരില്ല . എന്‍റെ ജീവിതത്തിന്‍റെ ഏറ്റവും വലിയ ഭാഗ്യമാണ് മഞ്ജു എന്ന് പറഞ്ഞാല്‍ അതൊട്ടും കൂടുതലായി പോകില്ല . മനുഷ്യന്‍ എന്നതാണ് അവന്‍റെ മതം അവന്‍റെ ഹോളി ബുക്ക്‌ ഹുമാനിട്ടി ആയിരിക്കും . കൃസ്തുവിനെയും , അല്ലയെയും , കൃഷ്ണനെയും അവന്‍ സ്നേഹിക്കട്ടെ . അവരെയൊന്നും സ്നേഹിക്കാന്‍ ഒരു മതത്തിന്‍റെയും ചാനല്‍ ഇടയില്‍ ആവശ്യമുണ്ടെന്നു തോന്നുന്നില്ല . നല്ല കുഞ്ഞുങ്ങളായി എല്ലാരേയും സ്നേഹിച്ചു അവര്‍ വളരട്ടെ . ലോകത്തിനു അവര്‍ പുഞ്ചിരി സമ്മാനിക്കട്ടെ ..... വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിനിടയില്‍ നമ്മള്‍ സ്വന്തം സഹോദരനെ പോലും വെട്ടിവീഴ്ത്തുന്ന ഈ കാലഘട്ടത്തില്‍ എനിക്ക് വേറിട്ട്‌ ച്ചിന്ധിക്കേണ്ടി വന്നു . മതങ്ങള്‍ക്കെന്‍റെ മനസ്സില്‍ സ്ഥാനമില്ല പക്ഷെ തീച്ചയായും ദൈവങ്ങളുണ്ട്‌ എന്‍റെ ഹൃദയത്തില്‍.

"ഊഴിയിലെക്കൊരു ജന്മം തേടി എന്നോ ഒരു നാള്‍ ഞാന്‍ ഒലിച്ചിറങ്ങുമ്പോള്‍ വേദനയുടെ സീമകള്‍ താണ്ടിയോരമ്മതന്‍ ആശ്വാസത്തിന്‍റെ നിര്‍വൃതിയുടെ തേങ്ങലുകള്‍ ഒടുങ്ങുന്നതു ഞാന്‍ കേട്ടു." (എന്‍റെ കവിത "പൂര്‍ണം" ത്തില്‍ നിന്ന്).

അഭിപ്രായങ്ങളൊന്നുമില്ല: