എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Kochi - New Delhi - London, Kerala, India
ഞാന്‍ ഒരു നുണയനാണ്. ഞാനൊരു ഉപചാപകനാണ്, ഞാന്‍ ധിക്കാരിയും അഹങ്കാരിയുമാണ് ഒപ്പം ഞാന്‍ തന്നിഷ്ട്ടക്കാരനും ഗര്‍വിഷ്ട്ടനുമാണ്...പിന്നെ തലക്കനമുള്ളവനും ആരോട് എന്ത് എപ്പോള്‍ പറയണമെന്ന് അറിയാത്തവനുമാണ്....ഇതെല്ലാം കൂടി ചേരുമ്പോള്‍ അശോക്‌ സദനാകുന്നു....ഇതാണ് എന്നെ ദൂരെ നിന്നു നോക്കിക്കാണുന്നവരുടെ അഭിപ്രായം. എന്നാല്‍ എന്നെ അടുത്തറിയുന്നവര്‍ വളരെ കുറച്ചു പേര്‍ മാത്രമാണ്. അത് കൊണ്ട് ഊഹാപോഹങ്ങളാണ് നിലവിലുള്ളത്. ഇനി ഞാന്‍ എന്നെ കുറിച്ച് പറയുകയാണെങ്കില്‍ നല്ലവരില്‍ നല്ലവനും ചീത്തവരില്‍ ചീത്തവനുമാണ് ഞാന്‍. മേല്‍പ്പറഞ്ഞ എല്ലാത്തിന്‍റെയും ചെറിയ അംശങ്ങള്‍ എന്നില്‍ കണ്ടേക്കാം..എന്നാല്‍.... ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്നവരോട് ഞാന്‍ അതിഭീകരമായി തന്നെ പ്രതികരിക്കാറുണ്ട്...വിട്ടു കൊടുക്കാറില്ല ഞാന്‍..അതേത് പോലീസായാലും കൊള്ളാം.അതിന്‍റെ പേരില്‍ ചില്ലറ പ്രശ്നങ്ങളല്ല ഞാന്‍ നേരിട്ടിട്ടുള്ളത്...മതപരമായ എന്‍റെ കാഴ്ചപ്പാടുകള്‍ ചിലര്‍ക്കൊക്കെ അറിയാമെങ്കിലും അതൊന്നു കൂടെ വ്യക്തമാക്കട്ടെ. "മതം" എന്നാല്‍ അഭിപ്രായം എന്നൊരു അര്‍ഥം കൂടിയുണ്ടല്ലോ? ഏതായാലും മതത്തെ വ്യഭിച്ചരിക്കുന്നവരുടെ കൂട്ടത്തില്‍ പെടില്ല ഞാന്‍. എനിക്ക് മതമില്ല. പക്ഷെ ഞാന്‍ ഈ പ്രപഞ്ചത്തിന്‍റെ സൃഷ്ട്ടാവില്‍ വിശ്വസിക്കുന്നു. അതിനെ കൃഷ്ണനെന്നോ, അല്ലാഹുവെന്നോ , ക്രിസ്തുവെന്നോ വിളിക്കാം.

2010, ഒക്‌ടോബർ 3, ഞായറാഴ്‌ച

പൂര്‍ണ്ണം


ഊഴിയിലേക്കൊരു ജന്മം തേടി
എന്നോ ഒരു നാള്‍ ഞാനൊലിച്ചിറങ്ങുമ്പോള്‍
വേദനയുടെ സീമകള്‍ താണ്ടിയോരമ്മതന്‍
ആശ്വാസത്തിന്‍റെ, നിര്‍വൃതിയുടെ തേങ്ങലുകളൊടുങ്ങുന്നത് ഞാന്‍ കേട്ടു.

സ്നേഹത്തിന്‍റെ മഞ്ഞിന്‍ നനവുള്ള ആദ്യാക്ഷരങ്ങള്‍
ചേര്‍ത്തുഞാനമ്മേയെന്നാദ്യം വിളിച്ചപ്പോള്‍
അമ്മതന്‍ മിഴികള്‍ തെല്ലൊന്ന് വിടര്‍ന്ന്
പിന്നെ സന്തോഷത്താല്‍ പ്രശോഭിതമായ് രണ്ടുനീര്‍ തുള്ളികള്‍ മെല്ലെ താഴേക്കു ചാലുകീറുന്നതും

എന്‍റെ മൂര്‍ദ്ധാവിലമ്മ പൊന്മകളെയെന്നമര്‍ത്തി അധരങ്ങള്‍ ചേര്‍ത്ത്
തേങ്ങലില്‍ വാക്കുകള്‍ നഷ്ട്ടപ്പെടുമ്പോള്‍
പകരം കണ്ണിലെ കൌതുകം തെല്ലും കുറയാതെ
പാല്‍ മണമുള്ളോരു പൂംപുഞ്ചിരി ഞാനമ്മക്കര്‍പ്പിച്ചതും

പിന്നെയാ പാദങ്ങള്‍ നമിച്ചാവിരല്‍ തുമ്പില്‍ തൂങ്ങി
കൌതുകങ്ങളൊക്കെയും കണ്ണില്‍ നിറച്ച്
നാള്‍ വഴികളൊക്കെയും താണ്ടിയതും
ഓര്‍മ്മയില്‍ നനവ്‌ പടര്‍ത്തുന്നു

അമ്മതന്‍ താരാട്ടില്‍ മെല്ലെ കൂമ്പിയടയുന്ന മിഴികള്‍ക്ക് പിന്നില്‍
തുറക്കുന്ന അകക്കണ്ണിലെന്നും താരകളും മാലാഖമാരും വിരുന്നിന്നെത്തിയിരുന്നതന്ന്
എന്നോ പെയ്യ്തൊരു രാത്രിമഴയില്‍ വര്‍ണ്ണങ്ങളൊക്കെയും ഒലിച്ചുപ്പോയെന്നാലും
നക്ഷത്രകണ്ണുള്ള രാജകുമാരന്‍റെ ചിത്രം ഓര്‍മ്മയിലെന്നും....

അവന്‍റെ മുരളിയൊഴുക്കിയ മൃദുഗാനത്തിലെന്നും
മഞ്ഞിന്‍ നനവുള്ള പ്രേമാര്‍ദ്രതയുണ്ടായിരുന്നു
അവന്‍റെ സ്നേഹത്തിന്‍റെ പ്രണയത്തിന്‍റെ അനശ്വര മന്ത്രങ്ങള്‍
എന്‍റെ ഏകാന്ത രാവുകളില്‍ അമ്മയുടെ താരാട്ട് പോലെയെന്നെ തഴുകിയുറക്കി

അമ്മേയിപൊന്മകളെന്നുമൊരു തളിരിളം പൂവായ്
അമ്മതന്‍ മിഴിയില്‍ വിടര്‍ന്നൊരു പൂവായ്...
ഊഴിയെലെക്കൊരു ജന്മം തേടി എന്‍റെ യാത്ര തുടരട്ടെ
എന്‍റെ പൂര്‍ണ്ണതയിലേക്കുള്ള തീര്‍ഥയാത്ര....

3 അഭിപ്രായങ്ങൾ:

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

പൂർണ്ണതയിലേക്കുള്ളയീതീർത്ഥ യാത്രയിൽ അനശ്വരകവിതകളാണല്ലോ പെയ്തിറങ്ങിവരുന്നത്...

“അവന്‍റെ മുരളിയൊഴുക്കിയ മൃദുഗാനത്തിലെന്നും
മഞ്ഞിന്‍ നനവുള്ള പ്രേമാര്‍ദ്രതയുണ്ടായിരുന്നു
അവന്‍റെ സ്നേഹത്തിന്‍റെ പ്രണയത്തിന്‍റെ അനശ്വര മന്ത്രങ്ങള്‍
എന്‍റെ ഏകാന്ത രാവുകളില്‍ അമ്മയുടെ താരാട്ട് പോലെയെന്നെ തഴുകിയുറക്കി...”

ജോഷി പുലിക്കൂട്ടില്‍ . പറഞ്ഞു...

poornatha athaanu nammude aim enkil theerchayyayum athu nammal nedum. innallenkil naale.
best wishes

അജ്ഞാതന്‍ പറഞ്ഞു...

എന്‍റെ മോളെ ഓര്‍ത്തു പോയി... ഒരുപാടിഷ്ടപെട്ടു.......സാധാരണ കാണുന്ന ബ്ലോഗ്‌ കവിതകളില്‍ നിന്നും വ്യത്യസ്തമായിട്ടുണ്ട് .......വാക്കുകള്‍ മനോഹരം.......നല്ല ഒഴുക്കുണ്ട്.......ധാരാളം എഴുതുക......അഭിനന്ദനങ്ങള്‍.........